Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതി ലഹങ്ക ഡിസൈൻ കോപ്പിയടിച്ചോ?, 'ക്രെഡിറ്റെങ്കിലും കൊടുത്തൂടെ', ആരോപണവുമായി റിയാസ്

വീഡിയോ പങ്കിട്ട് കൊണ്ടാണ് റിയാസ് ആരതിക്കെതിരെ രംഗത്തെത്തിയത്. ആരതി തങ്ങളുടെ ഡിസൈൻ പകർത്തിയെന്ന് ഡിസൈനറും ആരോപിക്കുന്നുണ്ട്.

 arati-podi-1676708469.j

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ആഡംബരപൂർണമായി ചടങ്ങുകൾ.
നിശ്ചയത്തിനിടെ ഏറ്റവും കൂടുതൽ പേർ തിരക്കിയത് ആരതി പൊടിയുടെ വസ്ത്രമായിരുന്നു. ഫാഷൻ ഡിസൈനറായ താൻ തന്നെയാണ് വിവാഹ വസ്ത്രം ഡിസൈൻ ചെയ്തതെന്ന് ആരതി പറഞ്ഞിരുന്നു. വിലകൂടിയ വസ്ത്രം നാല് ദിവസം കൊണ്ടാണ് ഡിസൈൻ ചെയ്തത് എന്നായിരുന്നു ആരതി പറഞ്ഞത്.

എന്നാൽ ഈ ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് ബിഗ് ബോസ് സീസൺ മത്സരാർത്ഥിയായിരുന്ന റിയാസ് സലീം ഉയർത്തുന്നത്. ആരതിയുടെ പേര് പറയാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിയാസിൻറെ പ്രതികരണം.

 ആരതി പൊടിയുടെ ലെഹങ്ക

ആരതി പൊടിയുടെ ലെഹങ്ക


ഹാന്റ് വർക്കുകൾ നിറഞ്ഞ വയലറ്റ് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആരതി ധരിച്ചിരുന്നത്. താൻ രണ്ട് കോസ്റ്റ്യൂം ചെയ്യാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ സമയമില്ലാത്തത് കൊണ്ട് ഒന്നു മാത്രമേ ചെയ്തുള്ളൂവെന്നും ആരതി പറഞ്ഞിരുന്നു. രണ്ട് ലക്ഷം രൂപയാണ് ലെഹങ്കയക്ക് ആരതി പറയുകയുണ്ടായി. എന്നാൽ ആരതി ധരിച്ച ലെഹങ്കാ ഡിസൈന് മറ്റൊരു വസ്ത്ര സ്ഥാപനത്തിന്റേതാണെന്നാണ് പേര് പറയാതെയുള്ള ആക്ഷേപം.

 വീഡിയോയും റിയാസ് പങ്കിട്ടിട്ടുണ്ട്

വീഡിയോയും റിയാസ് പങ്കിട്ടിട്ടുണ്ട്

ആരതി ധരിച്ച അതേ പാറ്റേണിലുള്ള വസ്ത്രത്തിന്റെ വീഡിയോയും റിയാസ് പങ്കിട്ടിട്ടുണ്ട്. കോപ്പിയടിക്കുമ്പോൾ ക്രെഡിറ്റ് നൽകണം എന്ന് പറഞ്ഞുള്ളതാണ് വീഡിയോ. തനിക്ക് വേണ്ടി ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം 20 ദിവസമെടുത്താണ് ഡിസൈ്‍ ചെയ്തതെന്ന് പറഞ്ഞ് കൊണ്ട് ഒരു യുവതി പങ്കിട്ട വീഡിയോ ആണ് റിയാസ് ഷെയർ ചെയ്തത്.

അവർക്ക് ക്രെഡിറ്റ് കൊടുക്കാനെങ്കിലും

അവർക്ക് ക്രെഡിറ്റ് കൊടുക്കാനെങ്കിലും

'എല്ലാ ഡിസൈനർമാരോടും ആളുകളോടും കൂടി പറയുകയാണ്. ആരുടെയെങ്കിലും സ്റ്റൈൽ കോപ്പി ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കുറഞ്ഞ പക്ഷം അവർക്ക് ക്രെഡിറ്റ് കൊടുക്കാനെങ്കിലും പഠിക്കണം. കാരണം ഒരു വസ്ത്രം ഡിസൈൻ ചെയ്ത് എടുക്കുക വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇരുപത് ദിവസം കൊണ്ടാണ് ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം ഡിസൈൻ ചെയ്തത്' എന്നാണ് യുവതി പറയുന്നത്. ചെറുകിട സംരഭങ്ങൾക്കൊപ്പം എന്ന ഹാഷ് ടാഗും റിയാസ് പങ്കുവെച്ചു. ജെസാഷ് സ്റ്റുഡിയോയും ഇത് സംബന്ധിച്ച് ഒരു കുറിപ്പ് പങ്കിട്ടിട്ടുണ്.

 ലെഹങ്ക ഡിസൈൻ റഫറൻസ് ആയി തന്നത്

ലെഹങ്ക ഡിസൈൻ റഫറൻസ് ആയി തന്നത്

ആരതി അവകാശപ്പെടുന്ന വീഡിയോയും

നിരവധി പേർ തങ്ങളെ ടാഗ് ചെയ്തത് കൊണ്ടാണ് ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായതെന്നാണ് അവർ പറയുന്നു. താൻ തന്നെയാണ് ഇത് ഡിസൈൻ ചെയ്തത് എന്ന് ആരതി അവകാശപ്പെടുന്ന വീഡിയോയും ശ്രദ്ധയിൽ പെട്ടിരുന്നു.യഥാർത്ഥത്തിൽ ഈ ഡിസൈൻ ഞങ്ങളുടേതുമല്ല. കൽക്കി ഫാഷന്റെ ഡിസൈനാണ് ഞങ്ങൾ ഉപയോഗിച്ച്. ഞങ്ങളുടെ ബ്രൈഡായിരുന്നു ലെഹങ്ക ഡിസൈൻ റഫറൻസ് ആയി തന്നത്. എന്നാൽ അതിൽ ഞങ്ങൾ നിരവധി മാറ്റം വരുത്തിയിട്ടുണ്ട്.

ഡിസൈനിൽ നിന്നും വളരെ വ്യത്യസ്തമായാണ് ചെയ്തത്

ഡിസൈനിൽ നിന്നും വളരെ വ്യത്യസ്തമായാണ് ചെയ്തത്


ലെഹങ്കയുടെ ടോപ്പ് യഥാര്‍ത്ഥ ഡിസൈനിൽ നിന്നും വളരെ വ്യത്യസ്തമായാണ് ചെയ്തത്. മാത്രമല്ല ദുപ്പട്ടയും മാറ്റിയിരുന്നു. മാത്രമല്ല ആഭരണങ്ങളിലും മാറ്റം വരുത്തിയിരുന്നു. അതായത് പൂർണമായും ഞങ്ങൾ തന്നെയാണ് പ്ലാൻ ചെയ്ത് ചെയ്തത്. ഞങ്ങളുടെ ഡിസൈൻസ് ആണതെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടും ഇല്ല. എന്നാൽ കൽക്കി ഡിസൈനിനേക്കാൾ ഞങ്ങളുടെ ഡിസൈനാണ്അവർ കോപ്പി ചെയ്തിരിക്കുന്നത്. മാത്രമല്ല ആരതിയുടേയും കൽക്കിയുടേയും ഡിസൈൻ തമ്മിൽ യാതൊരു ബന്ധവുമില്ല. അതുകൊണ്ാണ് ആളുകൾ ഞങ്ങളെ ടാഗ് ചെയ്തത്. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു വിശദീകരണം', സ്ഥാപനം ഇൻസ്റ്റയിൽ കുറിച്ചു.

 റോബിനും ആരതിയും

റോബിനും ആരതിയും

ആറ് മാസത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ആരതി പൊടിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. തന്റെ നിശ്ചയം എങ്ങനെയാകണമെന്ന് ആഗ്രഹിച്ചോ അതുപോലെ തന്നെയാണ് എല്ലാം നടന്നതെന്ന് ആരതി പറഞ്ഞിരുന്നു. ഉടൻ വിവാഹമുണ്ടാകുമെന്നും റോബിനും ആരതിയും അറിയിച്ചിരുന്നു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+