'റിയാസ്, കർമ്മ ബൂംറാങ്ങാണ്, കുശുമ്പ് വാരി വിതറുമ്പോൾ ആരതിയും റോബിനും വളരുന്നു'; കമന്റുകളുടെ പൂരം
കോപ്പിയടിച്ചോളൂ പക്ഷേ ക്രെഡിറ്റ് കൊടുക്കൂവെന്നായിരുന്നു ആരതിയുടെ ലെഹങ്ക ഡിസൈൻ വിവാദത്തിൽ റിയാസ് പരിഹസിച്ചത്

കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ 4 ലെ സഹമത്സരാർത്ഥി കൂടിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആരതി പൊടിക്കെതിരെ റിയാസ് രംഗത്തെത്തിയത്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്കയുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണമായിരുന്നു റിയാസ് ഉയർത്തിയത്. ആരതി തങ്ങളുടെ ഡിസൈൻ കോപ്പിയടിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജെസാഷ് എന്ന ഡിസൈർ സ്ഥാപനം പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് പേര് പറയാതെയായിരുന്നു റിയാസിന്റെ വിമർശനം. കോപ്പിയടിച്ചോളൂ പക്ഷേ ക്രെഡിറ്റ് കൊടുക്കൂവെന്നാണ് റിയാസ് പരിഹസിച്ചത്.

റിയാസ് ഉയർത്തിയ പരിഹാസം
ആരതിക്കെതിരെ നേരത്തേ റിയാസ് ഉയർത്തിയ പരിഹാസം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഒരിക്കൽ റിയാസിന്റെ ക്യൂ ആന്റ് ആരതി പൊടിയെ അറിയുമോ എന്ന ചോദ്യത്തിന് ഹു ഈസ് ആരതി പൊടി എന്നായിരുന്നു റിയാസ് മറുപടി നൽകിയത്. പ്രശസ്തനായ ബോയ് ഫ്രണ്ട് ഉള്ളതിനാൽ പ്രശസ്തയായ പെൺകുട്ടിയെ കുറിച്ചാണോ ചോദ്യമെന്നും അങ്ങനെയുള്ളവരെ തനിക്ക് അറിയില്ലെന്നുമായിരുന്നു റിയാസ് പ്രതികരിച്ചത്

ഹു ഈസ് ആരതി പൊടി എന്ന കാപ്ഷനോടെ
ഇതോടെ റിയാസിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഫെമിനിസ്റ്റാണെന്ന് സ്വയം അവകാശപ്പെടുന്ന റിയാസ് ഇത്തരത്തിൽ പ്രതികരിച്ചത് മോശമായി പോയെന്നായിരുന്നു ആക്ഷേപം ഉയർന്നത്. അതേസമയം അന്നത്തെ റിയാസിന്റെ പരിഹാസത്തിന് കഴിഞ്ഞ ദിവസം വീണ്ടും ആരതി രംഗത്തെത്തിയിരുന്നു. ഹു ഈസ് ആരതി പൊടി എന്ന കാപ്ഷനോടെ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ വീഡിയോ ആരതി പങ്കിടുകയായിരുന്നു.

ലെഹങ്കയുടെ പേരിൽ ആരതിക്കെതിരെ റിയാസ്
ഇതിന് പിന്നാലെയാണ് ഇപ്പോൾ ലെഹങ്കയുടെ പേരിൽ ആരതിക്കെതിരെ റിയാസ് പരിഹാസമുയർത്തിയത്. അതേസമയം വിഷയത്തിൽ റിയാസിനെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകൾ ഉയരുന്നുണ്ട്. ചിലത് ഇങ്ങനെ 'റിയാസ് സലിം..ആരതിക്ക് നേരെ താങ്കൾ രണ്ടു തവണയാണ് ശബ്ദമുയർത്തിയത് ആ രണ്ടുതവണയും താങ്കൾ അതിദയനീയമായി പരാജയപെട്ടു. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന ചിന്താഗതി മാറ്റാൻ ശ്രമിക്കുക അല്ലെങ്കിൽ താങ്കൾ ഉയർത്തി പിടിക്കുന്ന ഫെമിനിസത്തിന്റെയും പുരോഗമനത്തിന്റെയും വാക്കുകൾക്ക് ഒരു വിലയില്ലാതെയായി മാറും', കമന്റിൽ പറയുന്നു.

കുശുമ്പ് കൂടുന്തോറം അവരുടെ വളർച്ചയും കൂടുകയാണ്
'നിങ്ങൾ മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയാൽ മാത്രമേ നിങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ കഴിയൂ. നിങ്ങൾ ലക്ഷ്യമിടുന്ന ആളുകൾ ഇതിനകം തന്നെ സ്വന്തം അടിത്തറ ഉണ്ടാക്കിയെടുത്തവരാണ്', 'നീ കുശുമ്പ് വാരി വിതറുമ്പോൾ അവരും വളരുകയാണ്. നിനക്ക് കുശുമ്പ് കൂടുന്തോറം അവരുടെ വളർച്ചയും കൂടുകയാണ്'

കർമ്മ ബൂമറാങ്ങാണ് റിയാസ്
'കർമ്മ ബൂമറാങ്ങാണ്. ഇനി മുതൽ, ദയവായി നിങ്ങളുടെ bb മനോഭാവം ഒഴിവാക്കൂ, ഒരു നല്ല മനുഷ്യനെന്ന നിലയിൽ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കൂ.അനുമാനങ്ങളിലൂടെ തെറ്റായ ആരോപണങ്ങളിൽ ഏർപ്പെടാതിരിക്കുകയും നിങ്ങളുടെ കപട സ്ത്രീത്വ തത്വങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നതാണ് നല്ലത്.നിങ്ങൾ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാതിരുന്നാൽ നന്നായിരിക്കും, അല്ലാത്തപക്ഷം അവർ നിങ്ങൾക്കെതിരെ കേസ് നൽകും, നിങ്ങൾക്ക് പിന്നെ എയറിൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല'

റിയാസിനെ പിന്തുണയ്ക്കുന്നവർ പറയുന്നു
അതേസമയം റിയാസിനെ പിന്തുണച്ചും കമന്റുകൾ ഉണ്ട്. വ്യാജ അക്കൗണ്ടുകളിൽ നിന്ന് വന്ന് പലർക്ക് വേണ്ടിയും പ്രതികരിക്കുന്നവർക്ക് മറുപടി കൊടുക്കാതിരിക്കൂ, നിയമപരമായി ആരതി പോയാൽ തന്നെ അതൊരിക്കലും റിയാസിനെ ബാധിക്കാൻ പോകുന്നില്ലെന്നും റിയാസിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.












Click it and Unblock the Notifications