'ഞാന്‍ പലതും ചെയ്യും..അതൊക്കെ നിന്നെ ബോധിപ്പിക്കണോ'; നിമിഷ
റിയാസിനെതിരെ വിമര്‍ശനം വരുമ്പോള്‍ നിമിഷയോട് ഇതേക്കുറിച്ച് ചോദിക്കുന്നത് പതിവായിരിക്കുകയാണ്

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില മത്സരാര്‍ത്ഥികള്‍ ഉണ്ട്. റോബിന്‍, ജാസ്മിന്‍, നിമിഷ, റിയാസ് തുടങ്ങിയ മത്സരാര്‍ത്ഥികള്‍ക്ക് ഷോ കഴിഞ്ഞിട്ടും ഇപ്പോഴും വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. മാത്രമല്ല ഇവരുടെ പേരില്‍ ആരാധകര്‍ തമ്മില്‍ സോഷ്യല്‍മീഡിയയില്‍ വാശിയും വാക്‌പ്പോരുമാണ്...
ബിഗ്‌ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായം നിമിഷ കൈക്കൊണ്ടിരുന്നു. പുറത്തിറങ്ങിയ ശേഷവും അങ്ങനെ തന്നെയാണ്.

വീണ്ടും വിവാദത്തിൽ..
ഇപ്പോള്‍ റിയാസ് ഒരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് റോബിന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ആരതിക്കെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരിലാണ് റിയാസിനെതിരെ വിമര്‍ശനം. റിയാസിനെതിരെ വിമര്‍ശനം വരുമ്പോള്‍ നിമിഷയോട് ഇതേക്കുറിച്ച് ചോദിക്കുന്നത് പതിവായിരിക്കുകയാണ്. അത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കേണ്ട നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു...

റിയാസിന്റെ കേസ് നിങ്ങളെടുക്കുമോ...
ഇപ്പോള്‍ വീണ്ടും റിയാസിനെക്കുറിച്ചുള്ള ചോദ്യവുമായി ഒരാള്‍ വന്നിരിക്കുകയാണ്. റിയാസ് സലീമിന്റെ കേസ് നിങ്ങള്‍ ഏറ്റെടുക്കുമോ, എങ്ങനെയാണ് എപ്പോഴും തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കാന്‍ തോന്നുന്നത്..നിങ്ങളുടെ ഫ്രണ്ടല്ലേ ഉപദേശിച്ച് നന്നാക്കി കൂടെ എന്നാണ് മെസേജ്..ഇതിന് തക്ക മറുപടിയാണ് നിമിഷ നല്‍കിയിരിക്കുന്നു..

നിന്റെ തന്തയാണോ
പലപ്പോഴും നിമിഷ ഇത്തരം കാര്യങ്ങളൊന്നും തന്നോട് ചോദിക്കേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രൂക്ഷമായിട്ടാണ് നിമിഷ പ്രതികരിച്ചത്. ഞാന്‍ പലതും ചെയ്യും അതിനൊക്ക് നിന്നെ ബോധിപ്പക്കണോ എന്നാണ് നിമിഷ ചോദിച്ചത്. നിന്റെ തന്തയാണോ എന്റെ ബില്ലടയ്ക്കുന്നതെന്നും നിമിഷ റിപ്ലൈ മെസേജിന് റിപ്ലൈ ചെയ്തത്....ചില കരുതുന്നത് അവരുടെ തന്തയാണ് എനിക്ക് ചെലവിന് തരുന്നതെന്നാണെന്നും നിമിഷ മറുപടി പറയുന്നു...

ആരതിക്കെതിരെ റിയാസ്...
റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയത്തിന് ആരതി ഡിസൈൻ ചെയ്ത ലഹങ്കയുടെ ഡിസൈനുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങുന്നത്.. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനർ സ്ഥാപനം രംഗത്തെത്തിയിരുന്നു. ഇത് റിയാസ് പങ്കുവെച്ചു. ഒടുവിൽ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം വിശദീകരണ കുറിപ്പ് പങ്കുവെച്ചിരുന്നു.

വിടാതെ ആരതി..
എന്നാൽ റിയാസിനെതിരെ കേസ് കൊടുക്കുമെന്ന് ആരതി വ്യക്തമാക്കിയിരുന്നു. കോപ്പിയടിക്കുമ്പോൾ കുറഞ്ഞപക്ഷം ക്രെഡിറ്റ് പറയാൻ എങ്കിലും തയ്യാറാകണമെന്നായിരുന്നു റിയാസ് പറഞ്ഞിരുന്നത്. എന്നാൽ ഇത് നിയമപരമായി തന്നെ നേരിടാം എന്നായിരുന്നു ആരതിയുടെ പ്രതികരണം. മാത്രമല്ല വ്യാജ ആരോപണം ഉയർത്തിയ റിയാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരതി പൊടി വ്യക്തമാക്കിയിരുന്നു..

റോബിന്റെ മുന്നറിയിപ്പ്...
ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്ന റോബിൻ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്..ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ റോബിന്റെ പ്രതികരണം. ആരതി പൊടി ഇപ്പോൾ ഔദ്യോഗികമായി തന്റെ പെണ്ണായിരിക്കുകയാണ്. അവൾക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും താൻ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ഇപ്പോൾ താനൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല, ഇനിയും ആരെങ്കിലും പൊടിയെ മനപ്പൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചെങ്കിൽ അവന്റെ മൂക്കാമണ്ട അടിച്ചുകറക്കും എന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്...

ഇനി എന്തുനടക്കും..
നേരത്തെയും ആരതിയെ റിയാസ് പരിഹസിച്ചിരുന്നു, എന്നാൽ സംഭവത്തിൽ റിയാസ് ക്ഷമ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിവാദത്തിലായത്. കഴിഞ്ഞതവണയും റോബിൻ വളരെ പക്വതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. എന്നാൽ ഇത്തവണ മുന്നറിയിപ്പ് നല്ഡകിയതോടെ അടുത്തതായി എന്തു നടക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും..












Click it and Unblock the Notifications