Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയുടെ കാൽക്കൽ വീണ റിയാസ്, ടിആർപി 9 ൽ നിന്ന് 7 ലേക്ക് ഇടിഞ്ഞു'; ഹീറോ ആര്? വാക്ക് പോര് രൂക്ഷം

കൊച്ചി: ബിഗ് ബോസ് സീസൺ 4 കഴിഞ്ഞ് 7 മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും മത്സരാർത്ഥികളുടെ ആർമികൾ തമ്മിലുള്ള ഫാൻ ഫൈറ്റിന് യാതൊരു കുറവും ഇല്ല. 'നാലാം സീസണിലെ യഥാർത്ഥ ഹീറോ ആര്?' എന്നതിനെ കുറിച്ചാണ് പോര്. നാലാം സീസണിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത കൽപ്പിക്കപ്പെട്ട മത്സരാർത്ഥി റോബിനായിരുന്നു. എന്നാൽ സഹമത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതോടെ റോബിൻ ഷോയിൽ നിന്നും പുറത്തായി. ഇതോടെ ഷോയിൽ പിന്നീട് കനത്ത പോരാട്ടം നടന്നത് വൈൽഡ് കാർഡ് എൻട്രിയായെത്തിയ റിയാസും ബ്ലസ്ലിയും ദിൽഷയും തമ്മിലായിരുന്നു. ഒടുക്കം ദിൽഷ ഷോയുടെ വിജയി ആയി. റിയാസിന് ലഭിച്ചത് മൂന്നാം സ്ഥാനമായിരുന്നു.

എന്നാൽ ബിബിയിലെ യഥാർത്ഥ ഹീറോ റിയാസ് തന്നെയാണെന്ന് ആരാധകർ പറയുന്നു. റിയാസിന്റെ പുതിയ ഫോട്ടോയ്ക്ക് താഴെ ആരാധകർ കമന്റ് കൊണ്ട് നിറയ്ക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ ചിലർ എതിർ അഭിപ്രായവുമായി രംഗത്തെത്തിയതോടെ ആരാധകർ തമ്മിലുള്ള വാക്ക് പോര് കൊഴുക്കുകയാണ്.

 റിയൽ ഹീറോ റിയാസ്

'ഞാൻ കണ്ട റിയൽ ഹീറോ റിയാസ് തന്നെയാണ്'എന്നായിരുന്നു ഒരാൾ കുറിച്ചത്. ബിഗ് ബോസിൽ റിയാസ് ആക്ടീവ് അല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾക്ക് അവനെ കളിയാക്കാൻ കിട്ടില്ലായിരുന്നു. മറ്റ് എത്ര മത്സരാർത്ഥികൾ ഉണ്ട് അവരെയൊന്നും വിമർശിക്കാൻ ആരും പോകുന്നില്ലല്ലോയെന്നും ഒരാൾ കുറിച്ചു.

 റിയാസ് വന്നതോടെ ടിആർപി ഇടിഞ്ഞു

എന്നാൽ മറ്റൊരാൾ ഇതിന് മറുപടിയുമായി എത്തി. റിയാസ് വന്നതോടെ ടിആർപി കുറയുകയായിരുന്നുവെന്നാണ് ഇയാൾ വാദിക്കുന്നത്. കമന്റ് ഇങ്ങനെ- 'അവൻ ഉള്ളപ്പോൾ ആണോ കൂടുതൽ ടിആർപി ഉണ്ടായിരുന്നതെന്ന് കുറച്ചു ചിന്തിച്ചു എഴുതു സുഹൃത്തേ. ഏറ്റവും കൂടുതൽ ടിആർപി കിട്ടിയത് എപ്പോ ആണ് ആ ഷോയിൽ എന്നും അതിൽ റോബിൻ ജാസ്മിൻ എന്നിവരുടെ പങ്ക് എന്താണ് എന്നും ആ പ്രോഗ്രാം കണ്ടവർക്ക് അറിയാം .കൃത്യമായി പറഞ്ഞാൽ റിയാസ് വന്നു 30ദിവസത്തിനു ഉള്ളിൽ ഇത്രയും ഹൈപ്പ് ഉള്ള ഒരു ഷോ 7.3ലേക്ക് തലകുത്തനെ വീഴുന്നത് നമ്മൾ കണ്ടത് ആണ്'

 റിയാസിന് നല്ല മൈന്റ് പ്ലേ ഇല്ലായിരുന്നു

' പിന്നീട് 9നു മുകളിൽ ആ ഷോ എത്താൻ തന്നെ റീ എൻട്രി ടൈം എടുത്തു. അല്ലെങ്കിൽ തന്നെ അവൻ എന്ത് ആക്റ്റീവ് ആയിരുന്നു എന്റെർട്രൈനർ അല്ല നല്ലൊരു മൈൻഡ് പ്ലാൻ ഇല്ലായിരുന്നു, നന്നായി ടാസ്ക് വിൻ ചെയ്യാൻ പറ്റിയില്ല, വിന്നറോ രണ്ണറപ്പോ എന്തിന് ഒരു ഷോയുടെ നാലിൽ ഒന്ന് വോട്ടോ അവനു കിട്ടിയില്ല .ഒന്ന് മാത്രം സമ്മതിച്ചു തരാം ഈ വർഷം വന്നതിൽ ഉള്ള മികച്ച കുറച്ചു പ്ലെയെഴ്സിൽ ഒരാൾ ആയിരുന്നു .ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ഒരാളെ മാർഗം നല്ലത് അല്ലായിരുന്നു എങ്കിലും പുറത്ത് ആക്കാൻ കഴിഞ്ഞു അത്രമാത്രം', കമന്റിൽ പറഞ്ഞു.

 റോബിന്റെ എതിരാളിയായ ദിൽഷ

എന്നാൽ എന്റെ ടിആർപി റേറ്റിംഗ് ഒക്കെ എന്റെമോൾ ഷൈൻ എന്ന മീഡിയ ഗ്രൂപ്പിന്റെ കൺസേൺ ആണെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് അവർക്ക് അറിയാമെന്നുമായിരുന്നു ഇതിന് റിയാസിന്റെ ആരാധകരിൽ ഒരാൾ മറുപടി നൽകിയത്. എന്നാൽ ഇതിനെതിരെയും കമന്റ് ഉയർന്നു.'ഉണ്ടായ കണ്ടന്റ് തന്നെ റോബിന്റെ എതിരാളിയായ ദിൽഷയുടെ കാൽക്കൽ വീഴുന്ന റിയാസ് .ബ്ലസിലി ഡൌൺ ആയിരുന്നു എന്ന് ഷോയിൽ ലാലേട്ടൻ തന്നെ പറയുന്നു. കണ്ണീർ കഥകൾ. അമ്മയെ കാണാത്ത ദുഃഖം അതൊക്കെ ആയിരുന്നു അവസാന മുപ്പതു ദിവസം'.

 ബുദ്ധി ഉള്ളവൻ ഇല്ലെന്നാണോ?

'നിങ്ങൾ ഉദ്ദേശിച്ചത് അവനെക്കാൾ ബുദ്ധി ഉള്ളവർ ഇല്ലെന്ന് ആണോ, എന്നാലും ഉത്തരം മുകളിൽ ഉണ്ട് ഇംഗിഷ് പറയാൻ ബുദ്ധി വേണ്ട അറിവ് കിട്ടാൻ നാലു പുസ്തകം വായിച്ചാലും മതി, പക്ഷെ നല്ല മനുഷ്യൻ ആവാൻ ഇത് രണ്ടും ഉണ്ടെങ്കിലും പറ്റില്ല വിവേകം അതൊരു അറിവോ ബുദ്ധിയോ അല്ല അതുകൊണ്ട് ഉണ്ടാകുന്ന തിരിച്ചറിവ് ആണ്. ഓപ്പോസിറ്റ് യുദ്ധം ചെയ്തു ഒരു ആശയവും ജയിച്ചിട്ടില്ല പക്ഷെ സൽമാർഗം അതു സാധ്യവും ആണ് അതാണ് വിവേകം കൊണ്ട് ഉണ്ടാകേണ്ടതും യുദ്ധത്തിന്റെ നീതി അക്രമം തന്നെയാണ് .പക്ഷെ അതുകൊണ്ട് ഒരു ആശയവും പ്രാപ്തമാകുന്നതും ഇല്ല'

 റിയാസിന്റെ ഫെമിനിസം


' പിന്നെ ഫെമിനിസം ഒരിക്കലും റിയാസ് ഫോളോ ചെയ്യുന്നത് അല്ല അതു പൊയ്കയിൽ യോഹന്നാനെപോലെ ഉള്ള മഹാരദന്മാർ നമ്മൾക്ക് പറഞ്ഞു തന്ന നല്ല പാഠം ആണ് . എൽജിബിടിക്യൂ റിയാസിനെ കണ്ടു നിൽക്കുന്ന സംഘടനയും അല്ല. അതിന്റ തത്വം റിയാസ് പറയുന്ന ഈ വെറുപ്പിന്റെ തത്വവും അല്ല. അതിനു ബിഗ്ഗ് ബോസ്സിൽ തന്നെ മാതൃക അപർണ മാത്രമായിരുന്നു. അതുകൊണ്ട് അറിവ് എന്നത് വിവേകമോ അഭിപ്രായം അഹങ്കാരമോ അല്ലെന്ന് മനസിലാക്കുക അത്രമാത്രം', എന്നായിരുന്നു കമന്റ്.
റിയാസിനെ അധിക്ഷേപിച്ചുള്ള കമന്റിനെതിരെ താരത്തിന്റെ ആരാധകർ മറുപടി നൽകുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങളുമായി കൊണ്ടും കൊടുത്തും ആരാധകർ ചർച്ച തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+