Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിൽ എനിക്ക് ഒരു പ്രശ്നവുമില്ല, ഇനിയും ചോദിക്കാൻ വരുന്നോട് വാ മൂടി പോകാൻ പറയണം'; തുറന്നടിച്ച് റിയാസ്

തന്റെ പുതിയ വീഡിയോയിലൂടെയാണ് റിയാസ് സലീം തുറന്നടിച്ചത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് വാ മൂടി പോകാൻ പറയണമെന്നാണ് റിയാസ് പറയുന്നത്.

 riyaz2-1677304334.jpg -Prope

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലീം. താരത്തിന്റെ പുരോഗമന-ഫെമിനിസ്റ്റ് നിലപാടുകളായിരുന്നു താരത്തിന് കൈയ്യടി നേടിക്കൊടുത്തത്. ഷോയിൽ വെച്ച് മാത്രമല്ല പുറത്തും തന്റെ ഇത്തരം നിലപാടുകൾ റിയാസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ‌‌

നിറത്തിന്റേയും ശരീരത്തിന്റേയും ജെന്ററിന്റേയുമെല്ലാം പേരിൽ ഉള്ള വിവേചനങ്ങൾക്കെതിരെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും റിയാസ് നിരന്തരം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ റിയാസിന്റെ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നാല് മാസത്തിനിടെ എട്ട് കിലോ കൂടിയെന്ന്

നാല് മാസത്തിനിടെ എട്ട് കിലോ കൂടിയെന്ന്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കുന്ന നിരവധി വീഡിയോകൾ താരം പങ്കിട്ടിരുന്നു.ഇതിന് പിന്നാലെ റിയാസിന് തടി കൂടിയല്ലോയെന്ന തരത്തിലുള്ള ചില കമന്റുകൾ വന്നതായി താരം പറയുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് റിയാസിന്റെ വീഡിയോ.റിയാസിന്റെ പ്രതികരണം ഇങ്ങനെ-എന്റെ അവസാന വീഡിയോ കണ്ടിട്ട് ചിലർ ചോദിച്ചു റിയാസിന് തടി കൂടിയല്ലോയെന്ന്. എനിക്ക് അറിയാം, ഞാൻ തടി കൂടിയിട്ടുണ്ടെന്ന്. അതെനിക്ക് കാണാം. കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് കിലോയിൽ കൂടുതൽ ഞാൻ കൂടിയിട്ടുണ്ട്'.

 എനിക്ക് കരൾ വീക്കവും ഉണ്ടെന്ന് റിയാസ്

എനിക്ക് കരൾ വീക്കവും ഉണ്ടെന്ന് റിയാസ്


'പക്ഷേ അതിലെനിക്കൊരു പ്രശ്നവുമില്ല. ശരീരഭാരം കൂടിയത് കൊണ്ട് എന്റെ ശരീരത്തിൽ ലൈഫോമ ഉണ്ടെന്നത് എനിക്ക് പ്രശ്നം തന്നെയാണ്.എനിക്ക് കരൾ വീക്കവും ഉണ്ട്. അതൊക്കെ ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്. അതിൽ നിന്നൊക്കെ പുറത്ത് കടക്കാനുള്ള കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്.
സമാനബുദ്ധിമുട്ടികൾ അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അതെനിക്ക് അറിയാം'.

വായ മൂടാൻ പറയണം

വായ മൂടാൻ പറയണം


' പക്ഷേ ഞാൻ പറയുന്ന കാര്യം നിങ്ങൾ ആരേയെങ്കിലും കാണുമ്പോൾ , അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ നിങ്ങൾ തടിച്ചൂ എന്ന് എപ്പോഴും പോയി പറയേണ്ട കാര്യമില്ല. അവർ അവരെ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ തടിച്ചോ എന്നുള്ള കാര്യമൊക്കെ അവർക്ക് അറിയാം. ഇനി അത്തരത്തിൽ ആരെങ്കിലും വന്ന് നിങ്ങളോട് ഭയങ്കരം തടിച്ച് പോയല്ല, ഭയങ്കര കറുത്ത് പോയല്ലോയെന്ന് പറയുമ്പോൾ വായ മൂടാൻ പറയണം', റിയാസ് വീഡിയോയിൽ പറഞ്ഞു.

റിയാസ്-ആരതി പൊടി വിവാദം

റിയാസ്-ആരതി പൊടി വിവാദം


അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയാസിന്റെ പേരിൽ വലിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഭാവി വധി വധി ആരതി പൊടിക്കെതിരായ റിയാസിന്റെ ആരോപണമാണ് വലിയ ചർച്ചകൾക്കും വിമർശനങ്ങൽക്കും വഴിവെച്ചത്. ഡിസൈനർ കൂടിയായ ആരതി തന്റെ നിശ്ചയത്തിന് തയ്യാറാക്കിയ ലെഹങ്കയുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് റിയാസ് ഉയർത്തിയത്.

ആരതി ഉപയോഗിച്ചത് സ്വന്തം ഡിസൈൻ എന്ന്

ആരതി ഉപയോഗിച്ചത് സ്വന്തം ഡിസൈൻ എന്ന്

ഇക്കാര്യം ആരോപിച്ച് ജെസാഷ് എന്ന ഡിസൈനർ സ്ഥാപം പങ്കുവെച്ച വീഡിയോ പങ്കിട്ട് കൊണ്ടായിരുന്നു റിയാസും ആരതിക്കെതിരെ രംഗത്തെത്തിയത്. അതേസമയം സംഭവം വിവാദമായതോടെ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി ഉപയോഗിച്ച അവരുടെ തന്നെ ഡിസൈനാണെന്നും വിശദീകരിച്ച് ജെസാഷ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പങ്കിട്ട സ്റ്റോറിയിൽ ഖേദം പ്രകടിപ്പിക്കാൻ റിയാസ് തയ്യാറായിട്ടില്ല.

റിയാസിനെതിരെ കേസ് കൊടുക്കുകയാണെന്ന് ആരതി

റിയാസിനെതിരെ കേസ് കൊടുക്കുകയാണെന്ന് ആരതി


അതിനിടെ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച ജെസാഷ് എന്ന വസ്ത്ര സ്ഥാപനത്തിനെതിരയും വ്യാജ ആരോപണം പ്രചരിപ്പിച്ച റിയാസിനെതിരേയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരതി പൊടി. തന്റെ കഠിനാധ്വാനത്തേയും പരിശ്രമത്തേയും പരിഹസിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്നും ആരതി ആവർത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+