Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ചോടാ..കുറച്ച് നാണവും നിലവാരവും'..'അപമാനിച്ച ഡോ ഡാഷിനോട് ?'; റിയാസിന്റെ മറുപടി ഇങ്ങനെ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി ഷോയുടെ ഗതിയെ തന്നെ മാറ്റി മറിച്ച താരമായിരുന്നു റിയാസ് സലീം. പുരോഗമനപരമായ നിലപാടുകൾ ആയിരുന്നു റിയാസിനെ മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തനാക്കിയത്. ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും മൂന്നാം സ്ഥാനമായിരുന്നും റിയാസിന് ലഭിച്ചത്. റിയാസിന് ബിഗ് ബോസ് ടൈറ്റിൽ കിട്ടാതിരുന്നതിൽ ഷോയിലെ മത്സരാർത്ഥികൾ തന്നെ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കുന്നയാളാണ് താൻ എന്ന് പറയുകയാണ് റിയാസ്. യുട്യൂബിൽ 'ക്യൂ ആന്റ് എ' സെഷനിൽ ആരോധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിയാസ്. താരത്തിന്റെ വാക്കുകളിലേക്ക്

പരാജയം ഉൾക്കൊള്ളാൻ ശ്രമിക്കുമെന്നും


ജീവിതത്തിലെ പരാജയങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നായിരുന്നു ചോദ്യം. ഇതിന് പരാജയം ഉൾക്കൊള്ളാൻ ശ്രമിക്കുമെന്നും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന മനസിലാക്കാൻ ശ്രമിക്കുമെന്നും റിയാസ് പറഞ്ഞു. 'ഓരോ പരാജയങ്ങളും ജീവിതത്തിൽ നൽകുന്ന വലിയ പാഠങ്ങളാണ്. അത് പരിഹരിച്ച് മുന്നേറാൻ നോക്കുമ്പോഴും പരാജയം മുന്നിൽ ഉണ്ടായേക്കാം. എത്ര തവണ പരാജയപ്പെട്ടാലും മുന്നോട്ട് പോകുമെന്ന് ഞാൻ ഉറപ്പാക്കും. ഒരു നാൾ വിജയം നേടാൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ', റിയാസ് വ്യക്തമാക്കി.

സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നില്ല


നീയൊക്കെ പെണ്ണുങ്ങളെ ഉരുമി നടന്ന് ആണുങ്ങൾക്ക് അപമാനമാണല്ലോടാ എന്ന കമന്റിനോട് റിയാസ് പ്രതികരിച്ചത് ഇങ്ങനെ -'അച്ചോടാ, സ്ത്രീകളുമായി അത്ര ഇടപഴകി ജീവിക്കാൻ കഴിയാത്ത പുരുഷൻമാരുടെ നിരാശ എനിക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങളെ എനിക്ക് മനസിലാകും.ഒന്നാമത്തെ കാര്യം സ്ത്രീകൾക്ക് ഇടെപെടാൻ തോന്നണമെങ്കിൽ അവർക്കാദ്യം സുരക്ഷിതത്വം തോന്നണം. നിന്നെ പോലുള്ള ആൾക്കാരുടെ ഒപ്പം സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നില്ല. അതുകൊണ്ട് തന്നെ ഇടപെടാനും', റിയാസ് പരിഹസിച്ചു.

റിയാസിനെ അപമാനിച്ച ഡോ ഡാഷിനോട്


റിയാസിന്റെ നാടായ കൊല്ലത്ത് വന്ന് റിയാസിനെ അപമാനിച്ച ഡോ ഡാഷിനോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. റിയാസിന്റെ മറുപടി- 'ആദ്യം തന്നെ അയാളുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കട്ടെ, അതിനോട് എനിക്ക് താത്പര്യമില്ലാത്തത് കൊണ്ടാണ്. എനിക്കെതിരെയുള്ള കാര്യങ്ങൾ പറഞ്ഞാലെ
പല പരിപാടികളിലും ശ്രദ്ധിക്കപ്പെടുകയുള്ളൂ. എനിക്ക് അതിന്റെ ആവശ്യമില്ല. കാരണം എനിക്ക് മറ്റ് നിരവധി കാര്യങ്ങൾ ചെയ്യാൻ ഉണ്ട്'.

മലയാളിയാണെങ്കിൽ മലയാളത്തിൽ പറയെടാ


'നീ മലയാളിയാണെങ്കിൽ മലയാളത്തിൽ പറയെടാ, നീ മലയാളം മീഡിയത്തിൽ അവല്ലേടാ പഠിച്ചത് എന്ന് പറയുന്നയാൾ എല്ലാ പരിപാടിയിലും പോയിട്ട് ദിസ് ഈസ് എന്ന് പറയുന്നയാളാണ്.ഈ മലയാളി പുരസ്കാരം എന്നൊക്കെ പറഞ്ഞ് കൊടുക്കുന്നത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കെങ്കിലും കൊടുക്കുന്നത് നല്ലതായിരിക്കും. ഇതൊക്കെ ഏതെങ്കിലും ക്രെഡിബിലിറ്റിയുള്ള സംഘടനകളാണോ കൊടു്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയാത്തവർക്ക് മലയാളി പുരസ്കാരം. എന്താണ് ഇവിടെ നടക്കുന്നത്'.

നിലവാരവും നാണവുമൊക്കെ കാണിക്കൂ


'എന്റെ വീടിന് തൊട്ടപ്പറുള്ള അമ്പലപ്പറമ്പിൽ ഉത്സവം നടക്കുമ്പോൾ പത്ത് അവാർഡ് തരണമെന്ന് പറഞ്ഞ് ഏൽപ്പിച്ചാൽ എനിക്ക് അവിടെ നിന്ന് അവാർഡ് കിട്ടും. അതായത് വലിയ ക്രെഡിബിലിറ്റിയൊന്നും ആവശ്യമില്ലെന്ന്. ഷോ കഴിഞ്ഞില്ലേ റിയാസ് ഇതൊക്കെ അവസാനിപ്പിച്ചൂടെ എന്ന് പറയുന്നവരോട് ഞാൻ ഇതൊക്കെ അവസാനിപ്പിച്ചതാണ്, പക്ഷേ അവരെ നോക്കൂ, ഇതൊക്കെ ആഘോഷിക്കാൻ കുറെ ഫാൻസും യൂട്യൂബ് ചാനലുകളും ആങ്കർമാരുമൊക്കെ ഉണ്ട്. അൽമെങ്കിലും നിലവാരവും നാണവുമൊക്കെ കാണിക്കൂവെന്നാണ് പറയാനുള്ളത്. കഷ്ടം'

ബിഗ് ബോസ് ഹൗസ്


'ഒന്ന് മുതൽ 42 ദിവസം വരെ ബിഗ് ബോസ് ഹൗസ് ശരിക്കും ചത്തത് പോലെ ആയിരുന്നു. 40 മുതൽ 100 വരെയുള്ള ദിവസങ്ങളിൽ അവിടെ പെർഫോമൻസ് നടന്നു. അതിനെയാണ് നമ്മൾ പെർഫോമൻസ് എന്ന് പറയുന്നത്.
റിയാസിന് ഭയങ്കര അസൂയ ആണ്. ഇതൊക്കെ അവസാനിപ്പിച്ച് മുന്നോട്ട് പോകൂ എന്ന് പറയുന്നവരോട്, നിർത്തിക്കോളണം ഈ നോൺസെൻസ് എന്നേ പറയാനുള്ളൂ. വിദ്യാഭ്യാസം ഉള്ള, വിദ്യാഭ്യാസം ഇല്ലെങ്കിലും തലയിൽ ബുദ്ധിയും വിവരവുമുള്ള മനുഷ്യരുടെ സ്നേഹമാണ് നമ്മുക്ക് ലഭിക്കുന്നത് എന്ന് അറിയുന്നത് തന്നെ വലിയ കാര്യമാണ്. അല്ലാതെ മില്യൺസിലൊന്നും കാര്യമില്ല', റിയാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+