'റിയാസ് സലീമിന്റെ പോസ്റ്റില്‍ കൂട്ട തെറിവിളിയാണ്: വേറെ പണിയില്ലേ, നിങ്ങളുടെ കാശുകൊണ്ടൊന്നും അല്ലാലോ'
റിയാസ് സലീം അയാളുടെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. നമ്മുടെ ആരുടേയും പൈസയല്ലാലോയെന്നും സായി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് റിയാസ് സലീം. സീസണില്‍ സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനവും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചി. ഷോയ്ക്ക് അകത്തെ ചില വിവാദങ്ങള്‍ താരത്തെ പുറത്തും വേട്ടയാടുന്നതാണ് പിന്നീട് കണ്ടത്. പല കാര്യങ്ങളിലും കൃത്യമായ നിലപാടുള്ള താരത്തില്‍ നിന്നും ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ചില പ്രതികരണങ്ങളും ഇടക്ക് ഉണ്ടാവുകയും ചെയ്തു.
ഇതോടൊപ്പം തന്നെയാണ് ചില പ്രത്യേക പ്രേക്ഷകർ താരത്തെ നിരന്തരം പിന്തുടർന്ന് അധിക്ഷേപിക്കുന്നത്. ഏത് പുതിയ ഫോട്ടോ റിയാസ് ഫെയിസ് ബുക്കില്‍ പങ്കുവെച്ചാലും ഇക്കൂട്ടർ തെറിയഭിഷേകവുമായി എത്തി. ഈ രീതി ഒരിക്കലും അനുകൂലിക്കാന്‍ കഴിയുന്നതല്ലെന്നാണ് വ്ളോഗർ സായി കൃഷ്ണ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

റിയാസ് സലീമിന്റെ മെയിക്ക് അപ്പും വിമർശനവും
മെയ്ക്ക് അപ്പ് ഇടുക, ഫാഷനായിട്ടുള്ള ഡ്രസ്സുകള്‍ ധരിക്കുക എന്നുള്ളതൊക്കെ സ്ത്രീകള്‍ക്ക് മാത്രമായി പറഞ്ഞിട്ടുള്ളതാണെന്നൊക്കേയുള്ള ചിന്താഗതിയുമായി നടക്കുന്നവരോട് ചോദിക്കാനുള്ള നമ്മള്‍ ആരാധിക്കുന്ന പല നടന്മാരും ഇതൊക്കെ ചെയ്യുന്നില്ലേയെന്നാണ്. ലാലേട്ടനും മമ്മൂക്കയും ദിലീപേട്ടനും സുരേഷ് ഗോപിയും തുടങ്ങി ദുല്‍ഖറും പൃഥ്വിരാജും എല്ലാവരും ലിപ്സ്റ്റിക്കും ഫൌണ്ടേഷനും ഉള്‍പ്പടേയുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സായി ചൂണ്ടിക്കാട്ടുന്നു.

മെയിക്ക്അപ്പ് എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മാത്രമായി ഉള്ളതാണെന്ന് പറയുന്നവർ എന്തുകൊണ്ടാണ് ഇത് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് അറിയില്ല. ഒരു പക്ഷെ ബിഗ് ബോസ് സീസണ്‍ ഫോർ കഴിഞ്ഞതിന് ശേഷം ഒരു ഫോട്ടോ പങ്കുവെച്ചാല്‍ ഏറ്റവും കൂടുതല്‍ തെറിവിളികിട്ടുന്ന പ്രൊഫൈല്‍ റിയാസ് സലീമിന്റേതാണ്. അദ്ദേഹത്തിന്റെ പുതിയൊരു പോസ്റ്റ് കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.

നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ
എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക. നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നുമാണ് റിയാസ് സലീം പറയുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള കമന്റു തെറിവിളിയുമാണ് നടക്കുന്നതെന്നും വ്ളോഗർ പറയുന്നു.

നേരത്തെ ഞാന്‍ ചെയ്ത ഒരു വീഡിയോയില്‍ മെയിക്ക്അപ്പ് ചെയ്യാനുള്ള കാരണങ്ങളെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ചിലർക്ക് മെയിക്ക് അപ്പ് ചെയ്യാന്‍ ഇഷ്ടമാണ്. മെയിക്ക് അപ്പ് ചെയ്യുന്നതുകൊണ്ട് അവർ ട്രാന്‍സാണ്, ജെന്‍ഡർ മാറി എന്നൊന്നും പറയാന്‍ സാധിക്കില്ല. ഒരോരുത്തരും വ്യക്തിപരമായ ഇഷ്ടത്തിന് അനുസരിച്ചാണ് ജീവിക്കുന്നത്. നമ്മുടെ ആരുടെ കാശിനുമല്ല അവർ ഇതൊന്നും വാങ്ങിക്കുന്നത്.

ഇതുകൊണ്ട് സമൂഹത്തിന് യാതൊരു പ്രയോജനമില്ല
'ഇതുകൊണ്ട് സമൂഹത്തിന് യാതൊരു പ്രയോജനമില്ല. കുറച്ച് അച്ഛനമ്മമാരുടെ കണ്ണുനീർ വെയിസ്റ്റായി പോവുകയല്ലാതെ' എന്നാണ് ഒരു കമന്റ്. റിയാസ് സലീം മെയിക്ക് അപ്പ് ഇടുന്നതിന് മറ്റ് അച്ഛന്‍-അമ്മമാർ കരയുന്നത് എന്തിനാണ്. റിയാസ് സലീം മെയിക്ക് അപ്പ് ഇടുന്നതിന് അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ മനസ്സിലാക്കാം. ബാക്കിയുള്ളവർക്ക് ഇതിലെന്താണ് കാര്യം.

'തട്ടം ഇട്ടു മുസ്ലിം ആണെന്ന് സ്വയം കരുതുന്ന ഇവനെ സപ്പോര്‍ട്ട് ചെയ്യുന്ന പെണ്‍പിള്ളേരോടും..നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ കല്പിച്ച പോലെ ജീവിക്കാന്‍ ശ്രമിക്കുക ....ഇതേപോലെയുള്ള ആളുകളെ പിന്തുണയ്ക്കാതിരിക്കുക' എന്നാണ് വേറൊരുത്തന്‍ കമന്റ് ചെയ്തിരിക്കുന്നത്. മേയ്ക്ക് അപ്പ് ഇട്ടവനെ ശപിച്ച് നടക്കലല്ലേ പടച്ചവന്റെ പണിയെന്നും സായി ചോദിക്കുന്നു.

റിയാസ് സലീം അയാളുടെ ഇഷ്ടത്തിനാണ്
റിയാസ് സലീം അയാളുടെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. നമ്മുടെ ആരുടേയും പൈസയല്ലാലോ. അതിന് ഇവിടെ ആളുകള്‍ക്ക് എന്താണ് പ്രശ്നമുള്ളത്. അതേസമയം ആഭരണങ്ങള്‍ ധരിക്കുന്നതടക്കമുള്ള ദൈവങ്ങളുണ്ട്. അങ്ങനെയുള്ളവരെ ആരാധിക്കുന്നവരാണ് റിയാസിനെ തെറിവിളിക്കുന്നത്. വേറെ എന്തെങ്കിലും കാര്യത്തിലാണെങ്കില്‍ നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications