Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പോഴാ നീ പെണ്ണായത്, ചൂരിദാർ വാങ്ങി ഇട്'; ഫോട്ടോയ്ക്ക് കടുത്ത അധിക്ഷേപം, പറപ്പിച്ച് റിയാസ് സലീം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലീം. പുരോഗമന ഫെമിനിസ്റ്റ് എൽജിബിടിക്യൂ നിലപാടുകൾ ഉയർത്തിപ്പിടിച്ച് വളരെ പെട്ടെന്ന് തന്നെ ഒരു വിഭാഗം ആരാധകരുടെ കൈയ്യടി നേടാൻ റിയാസിന് സാധിച്ചിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് പുറത്തും തന്റെ നിലപാടുകൾ റിയാസ് ആവർത്തിച്ച് പറയാറുണ്ട്. സ്റ്റീരോയോടൈപ്പുകൾക്ക് മുഖമടച്ച് നൽകുന്ന റിയാസിന്റെ പ്രതികരണങ്ങൾ ചിലരെ പ്രകോപിക്കാറുമുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ റിയാസ് പങ്കുവെച്ച ഒരു ഫോട്ടോയാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. കടുത്ത അധിക്ഷേപമാണ് റിയാസിനെതിരെ ഇവർ നടത്തുന്നത്.

(ചിത്രങ്ങൾ കടപ്പാട്- റിയാസ് സലിം ഇൻസ്റ്റഗ്രാം പേജ്)

റിയാസിന്റെ പുതിയ ഫോട്ടോകൾ


'ജെന്റർ ഓറിയന്റഡ് ആയ ഫാഷനും സ്റ്റൈലും തകർത്തെറിയുന്നു,ഗുഡ് ബൈ, സാംസ്‌കാരിക മാനദണ്ഡങ്ങൾക്കും പ്രതീക്ഷകൾക്കും നേരെ മുഖമടച്ചൊരു അടി', എന്ന വരികളോടെയാണ് റിയാസ് പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നരിക്കുന്നത്.ജെന്റർ ന്യൂട്രൽ, ജെന്റർ ന്യൂട്രൽ ഫാഷൻ എന്നീ ടാഗുകളോടെയാണ് റിയാസ് ഫോട്ടോ പങ്കിട്ടത്. അജ്മൽ ആർ നൗഷാദ് പകർത്തിയ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി കഴിഞ്ഞു.

അധിക്ഷേപ കമന്റുകൾ


എന്നാൽ ഫോട്ടോയ്ക്ക് കടുത്ത അധിക്ഷേപമാണ് ചിലർ ചൊരിയുന്നത്. ഇപ്പോഴാണ് നീ പെണ്ണായത്, നിനക്കൊക്കെ പണിയെടുത്ത് ജീവിച്ചൂടെ , എന്നാ പോയി ചൂരിദാറിടെടാ ഇങ്ങനെ പോകുന്നു അധിക്ഷേപ കമന്റുകൾ. ചില കമന്റുകൾ ഇങ്ങനെ 'മോനെ പണി എടുത്ത് ജീവിക്ക്. വീട്ടുകാർ എത്ര കാലം പിങ്ക് ചെരുപ്പും, ലിപ്സ്റ്റിക്കും വാങ്ങി തരും ?'

കമന്റുകൾ ഇങ്ങനെ


'സ്റ്റീരിയോ ടൈപ്പ് ബ്രേക്ക്‌ ചെയ്യാൻ നിനക്ക് എറണാകുളത്ത് സ്ത്രീകളുടെ ശൗചാലയത്തിൽ കയറിക്കൂടെ?സ്റ്റീരിയോ ടൈപ്പ് ബ്രേക്ക്‌ ആയില്ലെങ്കിലും നിന്റെ രണ്ടു എല്ല് എങ്കിലും ബ്രേക്ക്‌ ആവും'' നീ കറക്ട് പെണ്ണ് ആയത് ഇപ്പോഴാണ്, കമ്മലും മാലയും വളയും'
' ഒരു ചൂരിദാർ കൂടി വാങ്ങി ഇടു, ഇനി ഡ്രസിനും ജെന്റർ വേണ്ട, ഒരു പുരോഗമന സിംഹം'
'അയ്യേ ദാരിദ്രം. ഇവന് വല്ല കൂലി പണിക്കും പൊക്കൂടെ', എന്നിങ്ങനെയാണ് കമന്റുകൾ.

റിയാസിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്


അതേസമയം നിരവധി പേർ റിയാസിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ആഗ്രഹിക്കുന്നതുപോലെ ചെയ്യട്ടെ. വ്യത്യസ്തമായ ഷേഡുകൾ നിങ്ങൾ ചെയ്യുന്ന രീതി ഞങ്ങൾക്ക് ഇഷ്ടമാണ്. നിങ്ങൾ ഒരുപാട് കഴിവുള്ളയാളാണ്. ഫാഷൻ സെൻസ് ഇല്ലാത്ത പലതും കിടന്ന് ചക്രശ്വാസം വലിച്ചോണ്ടേ ഇരിക്കും.. അവർ വലിക്കട്ടെ', എന്നായിരുന്നു റിയാസിനെ അഭിനന്ദിച്ച് ഒരാൾ പങ്കുവെച്ചത്.

യാതൊരു അവകാശവുമില്ല


അധിക്ഷേപിക്കുന്നവർക്കെതിരെയും ചിലർ രംഗത്തെത്തി. ' അവൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം നയിക്കട്ടെ. നിങ്ങൾക്ക് പോസ്റ്റുകൾ സഹിക്കാൻ കഴിയുന്നില്ലെങ്കിൽ നോട്ടിഫിക്കേഷൻ ഓഫാക്കി പോകൂ. ആരേയും അധിക്ഷേപിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല', എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

ഇനിയും ഇത് തുടരുക


പ്രിയ റിയാസ്,അഭിപ്രായവ്യത്യാസങ്ങൾ അപൂർവ്വമായെ അംഗീകരിക്കപ്പെടാറുള്ളൂ, നിങ്ങൾ യഥാർത്ഥത്തിൽ വ്യത്യസ്തൻ തന്നെയാണ്. അവർ നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കുകയാണ്. സ്വീകാര്യതയെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടുന്നേ ഇല്ലെന്നതിൽ ഏറെ സന്തോഷമുണ്ട്. ഇനിയും ഇത് തുടരുക', എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

മറുപടി നൽകി റിയാസ്


അതിനിടെ നിനക്കൊന്നും വേറെ പണിയൊന്നുമില്ലേയെന്നുള്ള ഒരാളുടെ വിമർശനത്തിന് റിയാസും മറുപടി നൽകുന്നുണ്ട്. നിങ്ങൾ റിക്രൂട്ടറാണോയെന്നായിരുന്നു റിയാസ് നൽകിയ പ്രതികരണം. എന്തായാലും മറ്റ് അധിക്ഷേപങ്ങളോടൊന്നും റിയാസ് പ്രതികരിച്ചിട്ട് ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+