റിയാസ് ഹിന്ദി ബിഗ് ബോസിലേക്ക്...? ഒടുവില്‍ മനസ് തുറന്ന് താരം, 'ഈ സീസണില്‍ മൈന്‍ഡ് ഗെയിമേഴ്‌സ് ഇല്ല'
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലനമുണ്ടാക്കിയ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി ബിഗ് ബോസ് ഹൗസില്‍ മത്സരം കടുപ്പമേറിയതാക്കാന്‍ റിയാസ് സലീമിന് സാധിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചതിന് ശേഷവും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ റിയാസ് സലീം സജീവമാണ്.
കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ റിയാസ് സലീം ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ശരിയായി മൈന്‍ഡ് ഗെയിം കളിക്കുന്നവരില്ല എന്നാണ് റിയാസ് സലീം പറയുന്നത്. ഇതിനോടൊപ്പം റിയാസ് സലീം ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും മനസ് തുറക്കുന്നുണ്ട്.

ഒരു സുഹൃത്തിന്റെ ചോദ്യത്തിനോടാണ് റിയാസ് സലീം ഹിന്ദി ബിഗ് ബോസ് എന്ന തന്റെ സ്വപ്നത്തെ കുറിച്ച് പറയുന്നത്. താനെടുക്കുന്ന ഓരോ ചെറിയ സ്‌റ്റെപ്പും അതിലേക്കാണ് എന്ന് റിയാസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് ചെറുതായിരിക്കാം. പക്ഷെ തന്നെ സംബന്ധിച്ച് തന്റെ മുന്നിലുള്ള തടസങ്ങള്‍ നീക്കി സ്വപ്‌നങ്ങളിലേക്കുള്ള ഓരോ ചുവടുവെപ്പുകളാണ് അത് എന്നാണ് റിയാസ് സലീം പറയുന്നത്.
അതേസമയം ബിഗ് ബോസില്‍ താനുണ്ടാക്കിയ സൗഹൃദങ്ങളൊന്നും വെറുതെ ഉണ്ടാക്കിയതല്ല എന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി റിയാസ് പറയുന്നു. ആ സൗഹൃദങ്ങള്‍ എന്റെ ജീവിതത്തില്‍ ഒപ്പം കൊണ്ടുപോകാന്‍ തന്നെയാണ്. അതൊക്കെ ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ട്. വൈല്‍ഡ് കാര്‍ഡ് ആയി കയറിയത് കൊണ്ട് ഞാന്‍ കാണാത്ത കുറെ ആള്‍ക്കാരുണ്ട്. നവീന്‍ ചേട്ടനെ പോലെ ഉള്ള ഒരുപാട് പേരുണ്ട് അത്തരത്തില്‍.
അവരുമായിട്ടൊക്കെ തനിക്ക് ഇപ്പോള്‍ നല്ല കണക്ഷന്‍സ് ഉണ്ട് എന്നും റിയാസ് പറയുന്നു. അതേസമയം കുറെ പാടിപ്പുകഴ്ത്തി സെലിബ്രേറ്റ് ചെയ്യുന്ന ആള്‍ക്കാരെ പ്രേക്ഷകര്‍ തന്നെ താഴെയിട്ട് ചവിട്ടിത്തേക്കുന്ന കാഴ്ചയാണ് കാണുന്നത് എന്നും റിയാസ് വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് റിയലൈസേഷന്‍ എന്ന് പറയുന്നത് വളരെ കുറവാണ്. അവര്‍ക്ക് ആളുകളെ എങ്ങനെ ശരിയായി വിലയിരുത്തണം എന്ന് അറിയില്ല.
ഭൂരിഭാഗം പ്രേക്ഷകരും അന്ധമായാണ് പലരേയും വിശ്വസിക്കുന്നത്. പക്ഷെ പോകപ്പോകെ അവര്‍ക്ക് മനസിലാകും. എന്നാല്‍ അപ്പോഴേക്ക് ഒരുപാട് വൈകിയിരിക്കും. കാരണം നിങ്ങള്‍ അവരെ അപ്പോഴേക്കും സെലിബ്രേറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. അതിലെ നല്ല ആള്‍ക്കാരെ നിങ്ങള്‍ക്ക് കാണാനും പറ്റിയില്ല. അവര്‍ക്ക് വേണ്ട പരിഗണന കിട്ടിയില്ല. ബിഗ് ബോസില്‍ പോയതിന് ശേഷം ജീവിതം ഒരുപാട് മാറി എന്നും റിയാസ് പറഞ്ഞു.
അതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ച് വന്ന് കൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് തോന്നുന്നു. അതേസമയം എല്ലാ സീസണിലും ഒരു ഗെയിം ചേഞ്ചറുടെ അഭാവം ഉണ്ട് എന്നും റിയാസ് സലീം കൂട്ടിച്ചേര്‍ത്തു. ഈ സീസണ്‍ അത്ര ഇന്‍ട്രസ്റ്റിംഗ് ആയി എനിക്ക് തോന്നിയിട്ടില്ല. ശരിയായി മൈന്‍ഡ് ഗെയിം കളിക്കാനുള്ള ആള്‍ക്കാര്‍ അതിനുള്ളില്‍ ഇല്ല.
അവര്‍ ശാരീരികമായാണ് കളിക്കുന്നത്. എല്ലാ ടാസ്‌കും ഫിസിക്കല്‍ ആയി മാത്രമാണ് എല്ലാവരും കളിക്കുന്നത്. അതുകൊണ്ടാണ് അത് കാണാന്‍ താല്‍പര്യം ഇല്ലാത്തത്. ടാസ്‌കിന് വേണ്ടിയാണ് അവര്‍ ഫിസിക്കല്‍ ആകുന്നത്. അതിന് ശേഷം അവര്‍ ഓക്കെയാണ്. സാധാരണ ഒരു ബിഗ് ബോസ് ഹൗസില്‍ ഉണ്ടാകേണ്ട ഇമോഷന്‍സ് അവിടെ ഇല്ല എന്നും റിയാസ് സലീം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications