'അമ്മായി, ഞാൻ മദ്യപിച്ചിട്ടില്ല, വലിയത് പുകച്ചിട്ട് ലാലേട്ടാ എന്ന് വിളിക്കുന്നവരെയാണല്ലോ'; വീണ്ടും റിയാസ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർത്ഥിയായ റിയാസ് സലീം ആദ്യമായാണ് തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. ബിഗ് ബോസ് ഷോയെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും ഷോയിൽ റിയാസിന്റെ പ്രധാന എതിരാളിയായ റോബിനെ കുറിച്ചുമെല്ലാം ആരാധകരുടെ ചോദ്യത്തിനുള്ള റിയാസിന്റെ മറുപടികൾ ചർച്ചയാവുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിൽ താൻ പങ്കുവെച്ച ഒരു ചിത്രത്തെ കുറിച്ചുള്ള വിമർശനത്തിന് ആരാധകയോട് രൂക്ഷമായി പ്രതികരിക്കുന്ന റിയാസിന്റെ വാക്കുകളും വൈറലാവുകയാണ്. വായിക്കാം

മദ്യപിക്കുകയെന്നത് നിങ്ങളുടെ വ്യക്തിപരമായ താത്പര്യമാണ്. എന്നാൽ ഒരു പബ്ലിക് ഫിഗർ ആയ താങ്കൾക്ക് മദ്യപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്നത് ഒഴിവാക്കാം എന്നായിരുന്നു ഒരാൾ പറഞ്ഞത്. ഇതിനോട് റിയാസ് നൽകിയ മറുപടി ഇങ്ങനെ- 'ഒരു സ്ത്രീയാണ് ഇത് ചോദിച്ചത്, അമ്മായി ഒന്നാമത് മദ്യം കുടിച്ചത് ഞാൻ എവിടേയും പോസ്റ്റ് ചെയ്തിട്ടില്ല'.

'ഞാൻ പങ്കുവെച്ച ചിത്രം വൈൻ കുടിക്കുന്നതായിരുന്നു. അത് ആരോഗ്യകരമായ പാനീയമാണ്. നിങ്ങൾക്ക് അതൊന്നും പിടിക്കില്ലല്ലോ, വലിയ വലിയ സാധനങ്ങൾ പുകച്ച് നടന്നിട്ട് ലാലേട്ടാ ഞാൻ സിഗരറ്റ് വലിക്കെതിരാണ്, ലാലേട്ടാ ഞാൻ പുകവലിക്കെതിരാണ് എന്നൊക്കെ പറയുന്നവരെയല്ലേ നിങ്ങൾക്ക് ഇഷ്ടം, ഐ നോ, ഇറ്റ്സ് ഒകെ', റിയാസ് മറുപടി പറഞ്ഞു.

'ആരാധകരിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്താണെന്ന ചോദ്യത്തിന്- ഒന്നാമത്തെ കാര്യം ആരാധകരല്ല അത് തന്നെ ഇഷ്ടപ്പെടുന്നവരാണ്, അല്ലാതെ ഫാൻ എന്ന് അവരെ വിളിക്കില്ല, ആ സ്നേഹത്തിന് താൻ വളരെ കടപ്പെട്ടവനാണ്, ആളുകൾ ഇപ്പോഴും അൺകണ്ടീഷ്ണണലായാണ് എന്നെ സ്നേഹിക്കുന്നത്. മെറ്റീരയലിസ്റ്റിക് ആയി പറയുകയാണെങ്കിൽ ഞാൻ ഉപയോഗിക്കുന്ന ഫോൺ ഒരു ഗിഫ്റ്റാണ്'.

'അടുത്തിടെ ഞാൻ കൊച്ചിയിൽ ഒരു സെഷനിൽ പങ്കെടുത്തിരുന്നു. പാരന്റിംഗ്, മെന്ൽ ഹെൽത്ത് സെക്സ് എജുക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഒരു സെഷനായിരുന്നു. സെഷൻ കഴിഞ്ഞപ്പോൾ ഒരു സ്ത്രീ എന്റെ അടുത്ത് വന്നു. അവർ എന്റെ കൈയ്യിൽ ഒരു പാക്കറ്റ് തന്ന് ഏൽപ്പിച്ചു. ഇപ്പോൾ ഇത് തുറക്കരുത് ഞാൻ പോയിട്ട് മാത്രമേ തുറക്കാവൂ എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ച് അവർ അവിടെ നിന്ന് പോയി'.

'ഞാൻ തുറന്ന് നോക്കിയപ്പോൾ അത് സ്വർണമായിരുന്നു. ഇത്ര വലിയൊരു സമ്മാനം തന്നിട്ടും അവരെ സംബന്ധിച്ച് അത് പുറത്തറിയണമെന്ന് അവർക്ക് ഒരു ആഗ്രവുമില്ല. അതാണ് പ്രധാന കാര്യം. അതാരാണ് തന്നതെന്ന് എനിക്ക് അവരുടെ പേര് പോലും അറിയില്ലായിരുന്നു. നമ്മുടെ സുഹൃത്തുക്കൾ നമ്മുക്ക് എന്തെങ്കിലും തന്നാൽ അവർക്ക് അതിന് വാലിഡേഷൻ വേണം. അത് മറ്റുള്ളവരെ അറിയിക്കണം, സ്റ്റോറി ഇടണം, ഇതൊക്കെ വാലിഡേഷൻ പോലും ആവശ്യമില്ലാത്തവരാണ്'.

'ഇതൊന്നും തീർച്ചയായും ഞാൻ പ്രോത്സാഹിപ്പിക്കില്ല. പക്ഷേ ഞാൻ തീർച്ചയായും ഇതിനോട് കടപ്പെട്ടിരിക്കുന്നു.അതേസമയം സമയം തന്നെ ഇത്തരം സമ്മാനങ്ങളൊന്നും ഞാൻ സ്വീകരിക്കില്ല. ഇതിന് ശേഷം എന്നല്ല മുൻപ് എനിക്ക് സമ്മാനങ്ങൾ നൽകാൻ ശ്രമിച്ചപ്പോളും ഞാൻ സ്വീകരിച്ചിട്ടില്ല. ബിഗ് നോ എന്നേ എനിക്ക് പറയാനുള്ളൂ. ഞാൻ ആസ്ത്രീയെ പിന്നീട് വിളിച്ചിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു', റിയാസ് വ്യക്തമാക്കി.












Click it and Unblock the Notifications