Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തോന്നാ ഇത്, എജ്ജാതി ദുരന്തം, കോലം കെട്ടാതെ റിയാസ്'; വീണ്ടും അധിക്ഷേപിച്ച് കമന്റുകൾ, മറുപടി

കൊച്ചി: പുരോഗമനപരമായ നിലപാടുകൾ കൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4 ൽ റിയാസ് സലിം എന്ന മത്സരാർത്ഥി ശ്രദ്ധിക്കപ്പെട്ടത്. 'ഫെമിനിസ്റ്റ്' ആശയങ്ങൾ ഉയർത്തിപിടിച്ച് കൊണ്ടായിരുന്നു റിയാസ് ഷോയിൽ തിളങ്ങിയത്. റിയാസിന്റെ എൽജിബിടിക്യൂ അനുകൂല പ്രതികരണങ്ങളും ഏറെ കൈയ്യടി നേടിയിരുന്നു.

മലയാളികളുടെ പൊതുബോധം അത്ര എളുപ്പത്തിൽ അംഗീകരിക്കാത്ത ആശയങ്ങളും നിലപാടുകളും മുന്നോട്ട് വെച്ചത് കൊണ്ട് തന്നെ കടുത്ത സൈബർ ആക്രമണങ്ങളാണ് ഷോയ്ക്ക് പുറത്ത് പലപ്പോഴും റിയാസ് നേരിട്ടത്.ഇപ്പോഴിതാ റിയാസ് പങ്കുവെച്ച പുതിയ ചിത്രത്തിന് നേരേയും സൈബർ ആക്രമണം കടുക്കുകയാണ്.

 റിയാസിന്റെ വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ

ജെന്റർ ഓറിയന്റഡ് ആയ ഫാഷനും സ്റ്റൈലും തകർത്തെറിയുന്നുവെന്ന വരികളോടെ റിയാസ് സലീം കഴിഞ്ഞ ദിവസം കുറച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ഈ സീരീസിലുള്ളതാണ് റിയാസിന്റെ പുതിയ ചിത്രം.പിങ്ക് ചെരുപ്പും ടോപ്പും കറുത്ത നിറത്തിലുള്ള ബ്ലേസറും പേന്റുമാണ് വസ്ത്രം. കഴുത്തിൽ മാലയും ധരിച്ചിട്ടുണ്ട്.അജ്മൽ ആർ നൗഷാദ് പകർത്തിയ റിയാസിന്റെ വേറിട്ട ലുക്കിലുള്ള ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി കഴിഞ്ഞു. ഇതിന് താഴെയാണ് ചിലർ അധിക്ഷേപം ചൊരിയുന്നത്.

 ഫോട്ടോയ്ക്ക് അധിക്ഷേപം

'എന്തോന്നാ ഇത്,എജ്ജാതി ദുരന്തം, കോലം കെട്ടാതെ റിയാസ്', മര്യാദയ്ക്കുള്ള ഫോട്ടോസ് ഇട്ടൂടെ, അത് ഇതിനെക്കാൾ എത്ര ഭംഗിയുള്ളതാണ്. ഏതവൻ ആണോ ഇത് ഇങ്ങനെ നിക്കാൻ ഇവനോട് പറയുന്നത്, ഇതാണ് ചേരുന്നത് സ്ഥിരമാക്കിക്കോ', ഇങ്ങനെ പോകുന്നു അധിക്ഷേപങ്ങൾ. എന്നാൽ റിയാസിന്റെ ഫോട്ടോയ്ക്ക് താഴെ 'ലൗ' കൊണ്ട് നിറയ്ക്കുന്നവരും കുറവല്ല.

 പുതിയ ലുക്കിന് കൈയ്യടിച്ചത്

നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിന് കൈയ്യടിച്ചത്. മാത്രമല്ല ആരെന്ത് പറയുന്നുവെന്ന് നോകാതെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന റിയാസ് മാതൃകയാണെന്നാണ് പലരും പങ്കുവെയ്ക്കുന്നത്. 'ഹൃദയം പറയുന്നത് എന്താണോ അത് ചെയ്യൂ എന്നൊരു ചൊല്ലുണ്ട്. എന്നാൽ എല്ലാ ദിവസവും നിങ്ങൾ അത് തന്നെയാണ് റിയാസ് തെളിയിച്ച് കൊണ്ടിരിക്കുന്നത്', എന്നാണ് ഒരാൾ കുറിച്ചത്.

 നിങ്ങളായിരിക്കുക എന്ന വലിയ കാര്യം

നിങ്ങളെ മറ്റെന്തെങ്കിലും ആക്കാൻ നിരന്തരം ശ്രമിക്കുന്ന ഒരു ലോകത്ത് നിങ്ങളായിരിക്കുക എന്നതാണ് ഏറ്റവും വലിയ നേട്ടം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിങ്ങൾ ശരിക്കും തകർക്കുകയാണ് റിയാസ് എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.അതേസമയം അധിക്ഷേപ കമന്റുകൾക്ക് മറുപടിയൊന്നും റിയാസ് നൽകിയിട്ടില്ല. സ്നേഹം അറിയിക്കുന്നവരോട് അതേ രീതിയിൽ തന്നെ റിയാസ് മറുപടിയും നൽകുന്നുണ്ട്.

 നിങ്ങൾക്ക് വേണ്ടി പരിശ്രമിക്കണം

അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോ റിയാസ് പങ്കിട്ടിരുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ കഠിനാധ്വാനം ചെയ്യണമെന്നും നിങ്ങളെ രക്ഷിക്കാമെന്ന് പറഞ്ഞ് ആരും വരാൻ ഇല്ലെന്ന് മനസിലാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നുമായിരുന്നു വീഡിയോയിൽ റിയാസ് പറഞ്ഞത്.

ബിഗ് ബോസ് വൈൽഡ് കാർഡ് എൻട്രി


ബിഗ് ബോസ് സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു റിയാസ് എത്തിയത്. എൻജിനിയറിംഗ് ബിരുദധാരിയായ റിയാസ് സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ എന്ന നിലയിലാണ് ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഷോയിൽ മൂന്നാം സ്ഥാനമായിരുന്നു റിയാസിന് ലഭിച്ചത്.

 റോബിനും ആരതിപ്പൊടിക്കുമെതിരെ


അടുത്തിടെ റിയാസിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവായ ആരതി പൊടിയെ പരിഹസിച്ചതിന്റെ പേരിലായിരുന്നു ഇത്. വിവാദത്തിനും വിമർശനത്തിനും കാരണമായതോടെ റിയാസ് തന്റെ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+