'ആണും പെണ്ണും അല്ലാത്ത ജീവിതം, മുഖം അടിച്ചു തിരിച്ചേനെ'; റിയാസ് സലീമിനെതിരെ അധിക്ഷേപം
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ മലയാളീ പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനായ വ്യക്തിയാണ് റിയാസ് സലീം. ബിഗ് ബോസ് ഷോയ്ക്ക് അകത്തും പുറത്തും വ്യക്തമായ ജെന്‍ഡർ പൊളിറ്റിക്സ് നിലപാട് ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സഹതാരം റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധുവും മോഡലുമായ ആരതി പൊടിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരില്‍ ഇടക്ക് റിയാസിനെതിരെ വലിയ വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.
എന്നാല്‍ ഈ സംഭവത്തില്‍ അദ്ദേഹം തന്നെ തെറ്റ് തിരുത്തി മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഒരിടവേളക്ക് ശേഷമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. അതേസമയം തുടക്കം മുതലുള്ള അധിക്ഷേപം ഇന്നും റിയാസിനെതിരെ ഒരുവിഭാഗം തുടരുന്നു എന്നുള്ളതാണ് പുതിയ പോസ്റ്റിന് താഴെയുള്ള കമന്റുകളും കാണിക്കുന്നത്.

നല്ല രീതിയില്‍ മേക്ക് അപ്പ് നടത്തുന്ന വ്യക്തിയാണ് റിയാസ് സലീം. തനിക്ക് മേക്ക് അപ്പ് വലിയ ഇഷ്ടമാണെന്ന് താരം ബിഗ് ബോസിന് അകത്ത് വെച്ച് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും ചിലരൊക്കെ താരത്തിനെതിരെ മേക്ക് അപ്പിന്റെ പേരില്‍ വലിയ അധിക്ഷേപവുമായി മുന്നോട്ട് വന്നിരുന്നു. ഇതേ കാര്യം തന്നെയാണ് താരം പുതുതായി പങ്കുവെച്ച വീഡിയോക്ക് താഴെയും നടക്കുന്നത്.

'എന്റെ മേക്കപ്പിനെക്കുറിച്ച് കുരച്ചുകൊണ്ടേയിരിക്കുക' എന്ന അടിക്കുറിപ്പോടെയാണ് റിയാസ് പുതിയ മേക്ക് അപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. റിയാസ് കരുതിയത് പോലെ തന്നെ ഈ പോസ്റ്റിന് താഴെയും ചിലരുടെ ഭാഗത്ത് നിന്നുള്ള 'വലിയ രീതിയുള്ള കുരകളാണ്' നടക്കുന്നത്. വലിയ രീതിയിലുള്ള അധിക്ഷേപം ട്രാന്‍സ് വിഭാഗത്തെ കൂടി കടന്നാക്രമിക്കുന്നു.

'ചില ആളുകൾ ഉണ്ട് ഒന്നെങ്കിൽ ആണായിട്ട് ജീവിക്കും. അല്ലെങ്കിൽ പെണ്ണായിട്ട് ജീവിക്കും. അതുമല്ലെങ്കിൽ ഇത് രണ്ടും ആയി ജീവിക്കും. ഇതിലൊന്നും പെടാത്ത ഒരു പ്രത്യേക തരം ജീവിതം ജീവിച്ചു തീർക്കുന്ന ഊളകളും ഉണ്ട്. മറുപടി ഉണ്ടാവും നിന്റെ ചിലവിൽ അല്ലല്ലോ എന്ന്. എന്റെ ചിലവിൽ എങ്ങാനും ആയിരുന്നെങ്കിൽ മോറ് അടിച്ചു തിരിച്ചേനെ.'- എന്നാണ് നദീം എന്നായാള്‍ അധിക്ഷേപിച്ചുകൊണ്ട് കുറിച്ച്. ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകന്‍ കൂടിയാണ് ഇദ്ദേഹം.

അരിപൊടി, ഗോതമ്പ് പൊടി എല്ലാം മുഖത്ത് വാരി വിതറിയ എജ്ജാതി ഐറ്റം, ആണായി നടക്കൂ, അല്ലെങ്കില്‍ പെണ്ണായി നടക്കൂ, ചില ഊളകളെ സെലിബ്രിറ്റീസ് ആയി തലയിൽ കയറ്റി നടക്കുന്ന ചില ഊളകൾ ഉണ്ട്. അവരോടൊക്കെ എന്ത് പറയാൻ, എന്ന് തുടങ്ങിയ അധിക്ഷേപങ്ങളും ചിലർ റിയാസിന്റെ പോസ്റ്റിന് താഴെ നടത്തുന്നുണ്ട്. അതേസമയം ഇതിനോടൊന്നും താരം പ്രതികരിച്ചില്ലെങ്കിലും മറ്റ് ആളുകള്‍ തന്നെ ശക്തമായ മറുപടി ഇത്തരം അധിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

നെഗറ്റീവ് കമന്റ്സ് പറയാന്‍ വേണ്ടി മാത്രം വരുന്ന ആളുകള്‍ ഉണ്ട് ബ്രോ. അവരേയൊന്ന് മൈന്‍ഡ് ചെയ്യേണ്ടതില്ല, കരഞ്ഞു കഴിയുമ്പോൾ പൊയ്ക്കോളും എന്നാണ് റിയാസിനെ പിന്തുണച്ചുകൊണ്ട് ഒരാള്‍ കുറിക്കുന്നത്. നിങ്ങൾ വളരെ കഴിവുള്ള ഒരു വ്യക്തിയാണ്. നെഗറ്റീവുകളെ ശ്രദ്ധിക്കരുത്. അവർ കുരയ്ക്കട്ടെ. നിങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുക. എല്ലാ ആശംസകളും . നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് എന്നാണ്‍ ഐശ്വര്യ എന്ന വ്യക്തി കുറിച്ചത്.

ഒരു കാര്യത്തിൽ റിയാസിനെ സമ്മതിക്കണം ഇത്രയും നെഗറ്റീവ് കമന്റുകൾ വന്നിട്ടും കമന്റ് ബോക്സ് ഓഫാക്കാതെ ഇരിക്കുന്നതിൽ. എന്നാൽ മറ്റുചില ആളുകൾ പൈസക്ക് വേണ്ടി വ്യാജ പ്രൊമോഷനുകൾ ഇടുകയും കമന്റ് ഓഫാക്കി ഇടുന്നതും നമ്മൾ കാണുന്നതാണ്. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോയ റിയാസാണ് ശരിയെന്നാണ് മറ്റൊരാളും വ്യക്തമാക്കുന്നത്.

ഇതാണ് മനുഷ്യൻ, നാമെല്ലാവരും തെറ്റുകൾ ചെയ്യുന്നു, അത് ഉദ്ദേശ്യത്തോടെയോ അല്ലാതെയാ ആകാം. തെറ്റുകള്‍ തിരുത്തുക, അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക എന്നുള്ളതാണ് പ്രധാനം. മനുഷ്യനായിരിക്കുകയും മനുഷ്യത്വം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് സമൂഹത്തിന് നമുക്ക് നൽകാനാവുന്ന ഏറ്റവും മികച്ചത്. ജീവിതത്തിൽ നിങ്ങൾ ചെയ്ത തെറ്റുകൾ ഒരു ദിവസം നിങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് വേറെ ഒരു വ്യക്തി കമന്റ് ചെയ്യുന്നത്.












Click it and Unblock the Notifications