Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ വർഷം അവസാനിക്കും മുൻപ് ചെയ്യാൻ ഈ 3 കാര്യങ്ങൾ'; റിയാസിന്റെ വീഡിയോ വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു റിയാസ് സലീം. റിയാസിന്റെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകൾ തന്നെയായിരുന്നു താരത്തിനെ കൈയ്യടിക്ക് അർഹനാക്കിയത്. റിയാസ് ഷോയ്ക്ക് പുറത്തും തന്റെ ഫെമിനിസ്റ്റ് നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ബിഗ് ബോസ് ആരാധകർക്കിടയിൽ റിയാസിനെ കുറിച്ചുള്ള ചർച്ചകളാണ്. റിയാസിന്റെ ചില പ്രതികരണങ്ങളാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് കാരണമായത്.

 ആരതി പൊടിയെ കുറിച്ചുള്ള വിമർശനങ്ങൾ

ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പങ്കാളിയായ ആരതി പൊടിയെ കുറിച്ചുള്ള ചില പരാമർശങ്ങളായിരുന്നു വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയത്. ആരാണ് ആരതി പൊടിയെന്ന ചോദ്യത്തിന് അവർ പ്രശസ്തയാണോ? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ പൊടി പക്ഷേ ഞാൻ ആദ്യമായാണ് കേൾക്കുന്നത്, എന്നായിരുന്നു റിയാസിന്റെ പരിഹാസം.

 അധിക്ഷേപിച്ചുവെന്ന് വിമർശനം

സ്വന്തം കഴിവും ടാലന്റും കൊണ്ട് വളർന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ തനിക്ക് അറിയാൻ സാധ്യത ഉണ്ടെന്നും പോപ്പുലർ ആയൊരാളെ ബോയ് ഫ്രണ്ട് ആക്കിയത് കൊണ്ട് മാത്രം പോപ്പുലറായ ആളാണെങ്കിൽ ക്ഷമിക്കണം എന്നും റിയാസ് പറഞ്ഞിരുന്നു. എന്നാൽ
ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന റിയാസ് ഒരു പെൺകുട്ടിയെ അധിക്ഷേപിച്ചുവെന്നായിരുന്നു പലരും ഉയർത്തിയ വിമർശനം.

 പുതിയ പോസ്റ്റ് പങ്കിട്ടിരുന്നു


വിമർശനം കടുത്തതോടെ താൻ പറഞ്ഞ കാര്യങ്ങൾ മാപ്പ് പറഞ്ഞ് റിയാസ് എത്തി. എന്നാൽ അതിന് ശേഷവും സൈബർ ആക്രമണങ്ങൾക്ക് യാതൊരു കുറവും ഉണ്ടായില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ റിയാസ് സജീവമായിരുന്നില്ല. ഏറെ ദിവസത്തെ മൗനത്തിന് ശേഷം കഴിഞ്ഞ ദിവസം റിയാസ്ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ പോസ്റ്റ് പങ്കിട്ടിരുന്നു.

 റിയാസിനെതിരെ കടുത്ത പരിഹാസം

കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ, കരയുന്നതും യാത്ര ചെയ്യുന്നതും അടക്കമുള്ള വീഡിയോകൾ കോർത്തിണക്കിയൊരു വീഡിയോ റീൽ ആയിരുന്നു പോസ്റ്റ്.തിരിച്ച് വരവ് എല്ലായ്പ്പോഴും കഠിനമായ ഒരു കാര്യമല്ലെന്ന വരികളോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്. ഇതോടെ അതിന് താഴെയുമെത്തി പലരും. റിയാസിന്റെ കരച്ചിലായിരുന്നു ഇക്കൂട്ടരെ ചൊടിപ്പിച്ചത്.

 എന്തിനാണ് കരയുന്ന വീഡിയോ

കരയുന്നെങ്കിൽ കരഞ്ഞാൽ പോരെ എന്തിനാണ് വീഡിയോ എടുക്കുന്നതെന്നായിരുന്നു വിമർശനം. സിമ്പതി കിട്ടാനുള്ള ശ്രമങ്ങളാണ് ഇഥിന് പിന്നിൽ എന്നും ചിലർ കുറിച്ചിരുന്നു.
എന്നാൽ ഇത്തരം അധിക്ഷേപങ്ങളൊന്നും വകവയ്ക്കാൻ റിയാസ് തയ്യാറിട്ടില്ല. മാത്രമല്ല പുതിയ വീഡിയോകളും താരം പങ്കിട്ടുകൊണ്ടേയിരിക്കുകയാണ്. അക്കൂട്ടത്തിലാണ് ഇപ്പോൾ റിയാസിന്റെ പുതിയ റീലും ശ്രദ്ധ നേടുകയാണ്.ഈ വർഷം അവസാനിക്കും മുൻപ് ചെയ്യാനുള്ള മൂന്ന് കാര്യങ്ങൾ എന്ന വരികളോടെയാണ് പുതിയ വീഡിയോ.

 പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ

നിങ്ങൾക്ക് എന്താണ് അനുഭവപ്പെടുന്നതെന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളവരോട് തുറന്ന് പറയുക എന്നതാണ് ആദ്യ കാര്യമായി പറയുന്നത്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുകയെന്നും സ്വയം സ്നേഹിക്കാൻ പഠിക്കുക. കാരണം നിങ്ങൾ അത് അർഹിക്കുന്നുണ്ടെന്നും പുതിയ വീഡിയോയിൽ പറയുന്നുണ്ട്.

അതിനിടെ റിയാസ് കരയുന്ന വീഡിയോ പങ്കിട്ടതിന് അധിക്ഷേപം ഉയർത്തിയവർക്കെതിരെ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥിയായ നിമിഷ രംഗത്തെത്തിയിരുന്നു. അവർ കരഞ്ഞ് വീഡിയോ ഇട്ടാൽ അത് നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും മറ്റുള്ളവരുടെ ദുഃഖത്തിൽ എങ്ങനെയാണ് സന്തോഷം കണ്ടെത്താൻ സാധിക്കുകയെന്നുമായിരുന്നു നിമിഷ തുറന്നടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+