Get Updates
Get notified of breaking news, exclusive insights, and must-see stories!

'അലറി വിളിക്കുന്നവരെ കുട്ടിക്ക് ഇഷ്ടല്ലാ?'; ജാസ്മിന്റെ കമന്റ്, റോബിനെ കുത്തി റിയാസ്, വീഡിയോ വൈറൽ

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ മൂന്നാം സ്ഥാനക്കാരനായിരുന്നു റിയാസ് സലീം.വൈൽഡ് കാർഡ് എൻട്രിയായെത്തി ഷോയുടെ ഗതി തന്നെ മാറ്റി മറിച്ച താരം കൂടിയായിരുന്നു റിയാസ്. ഫെമിനിസത്തിനും എൽജിബിടിക്യൂ കമ്മ്യൂണിക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള റിയാസിന്റെ പ്രതികരണങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നായിരുന്നു കൈയ്യടി നേടിയത്.

ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ലൈം ലൈറ്റിൽ സജീവമാണ് റിയാസ്. നിരവധി ഉദ്ഘാടന വേദികളിലും റിയാസ് സജീവമായുണ്ട്. ഇപ്പോഴിതാ റിയാസ് അത്തരത്തിൽ പങ്കെടുത്തൊരു ഉദ്ഘാടന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ റിയാസും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്.ആലപ്പുഴയിലെ സെന്റ് ജോസഫ് വുമൺസ് കോളേജനിലെ പരിപാടിയ്ക്കെത്തിയതായിരുന്നു റിയാസ്.

riyassalim2-1679662874.jpg

കോളേജിലെ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള റിയാസിന്റെ ഇടപെടലുകളും വേദിയിൽ വെച്ച് റിയാസ് പറഞ്ഞ വാക്കുകളുമെല്ലാമാണ് കൈയ്യടി നേടുന്നത്.'എന്നെ സംബന്ധിച്ചിടത്തോളം കോളേജുകൾ പ്രചോദനം നൽകാനും പ്രചോദിപ്പിക്കപ്പെടാനും വിനോദം കണ്ടെത്താനുമുള്ള ഇടങ്ങളാണ്. അല്ലാതെ സ്വന്തം പ്രശസ്തിയെ വളരെ മോശമായി പ്രകടിപ്പിക്കാനോ യുവാക്കൾക്കിടയിൽ ടോക്സിസിറ്റി പ്രകടിപ്പിക്കാനോയുള്ള ഇടങ്ങൾ അല്ല', എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് റിയാസ് കുറിച്ചത്.

അതേസമയം റിയാസിന്റെ വാക്കുകൾ ബിഗ് ബോസ് സീസൺ 4 സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ കുത്തിയുള്ളതല്ലേയെന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പലരും പങ്കുവെയ്ക്കുന്നത്. അടുത്തിടെ ഒരു കേളേജ് പരിപാടിക്കെത്തിയ റോബിന്റെ വീഡിയോ വലിയ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കമന്റുകൾ‌ ഏറെയും.

biggbossriyassalim-1679662795.jp

പരിപാടിക്കെത്തിയ റോബിൻ അലറി വിളിച്ച് കൊണ്ട് വേദിയിൽ സംസാരിക്കുന്ന വീഡിയോ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് കൊണ്ട് വളരെ പ്രകോപിതനായിട്ടായിരുന്നു വേദിയിൽ റോബിൻ ഇടപെട്ടത്.

കോളേജിലെ റിയാസിന്റെ ഇടപെടലും റോബിന്റെ ഇടപെടലും താരതമ്യം ചെയ്തുകൊണ്ടാണ് കമന്റകൾ ഏറെയും. ബിഗ് ബോസ് താരവും റിയാസിന്റെ അടുത്ത സുഹൃത്തുമായ ജാസ്മിൻ അടക്കമുള്ളവരാണ് റോബിനെ പരിഹസിച്ചും റിയാസിനെ പിന്തുണച്ച് കൊണ്ടും കമന്റ് ചെയ്തിരിക്കുന്നത്.

ജാസ്മിൻ കുറിച്ചത് ഇങ്ങനെ- 'സിമ്പിൾ ആയി അലറി വിളിക്കുന്നവരോട് കുറ്റിക്ക് ഇഷ്ടമല്ലാ? ഇഷ്റ്റമല്ലേ എന്ന് ചോദിക്കുന്നില്ല ഇഷ്റ്റമാവും സ്വന്തമായി ആർമിയും യൂണിവേഴ്സും മില്കി വേയും മിൽകി മിസ്‌റ്റും ഡെയറി മിൽക്കും ഉള്ള എന്നെ പോലുള്ള ഒരാളെ ഇഷ്റ്റപ്പെടാതെ എങ്ങനെയാ'

കോളേജിൽ പോയാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാത്തവർ ഇതൊന്ന് കണ്ട് പഠിച്ചോളൂ, അതിന് ആദ്യം എയറിൽ നിന്ന് ഇറങ്ങണ്ടേ ല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒട്ടും അരോചകം തോന്നാത്ത ഒരു കോളേജ് സെലിബ്രേഷൻ . കണ്ണിനും മനസിനും ഒരുപാട് സന്തോഷം തരുന്നു. ഒപ്പം പഴയകാല കോളേജ് ഓർമകളും, എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. റോബിൻ ഉതൊക്കെ കാണുന്നുണ്ടല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്. വീഡിയോയ്ക്ക് താഴെ ആരാധകർ സ്നേഹം കൊണ്ട് നിറയ്ക്കുകയാണ്.

പൊതുപരിപാടികളിൽ റോബിന്റെ അലർച്ച വിളികൾക്കെതിരെ കടുത്ത വിമർശനങ്ങൾ പല കോണുകളിൽ നിന്നും നേരത്തേ ഉയർന്നിരുന്നു. എന്നാൽ താൻ ആരാധകർ ആവശ്യപ്പെടുന്നതിനാലാണ് അലറി വിളിക്കുന്നതെന്നാണ് റോബിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കോളേജിൽ വെച്ച് പ്രകോപിതനായും അലറി വിളിച്ചും സംസാരിച്ചത് വിവാദമായതോടെ റോബിൻ മാപ്പ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+