Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചിരിച്ച് നിൽക്കുന്ന മുഖങ്ങൾക്ക് പിന്നിൽ സങ്കടങ്ങളുടെ കഥ ഉണ്ടാകും'; വീഡിയോയുമായി റിയാസ്

ബിഗ് ബോസ് സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമായിരുന്നു റിയാസ് സലീം. ആദ്യ ആഴ്ച കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു റിയാസ് കാഴ്ച വെച്ചത്. വളരെ പെട്ടെന്ന് തന്നെ പിന്തുണ നേടിയെടുക്കാനും താരത്തിന് സാധിച്ചു. റിയാസിന്റെ ഫെമിനിസ്റ്റ്, എൽഡിബിടിക്യൂ നിലപാടുകൾക്കായിരുന്നു പലപ്പോഴും കൈയ്യടി ലഭിച്ചത്. യഥാർത്ഥ ബിഗ് ബോസ് മെറ്റീരിയൽ എന്നുൾപ്പെടെ റിയാസിനെ പലരും വിശേഷിപ്പിച്ചിരുന്നു.

വിമർശനങ്ങൾക്കും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല

പുരോഗമന നിലപാടുകൾ തുറന്ന് പറയുന്നത് കൊണ്ട് തന്നെ താരത്തിന് നേരെയുള്ള വിമർശനങ്ങൾക്കും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. ഷോ കഴിഞ്ഞതിന് ശേഷം റിയാസിനെതിരേയും റിയാസ് പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങൾക്കെതിരെയെുമെല്ലാം കടുത്ത അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. ഇതിനോട് റിയാസ് പ്രതികരിച്ച രീതികളും ഇതിനിടയിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.

 റീ കാപ്പ് വീഡിയോ റിയാസ് പങ്കുവെച്ചിരുന്നു


കഴിഞ്ഞ ദിവസം തന്റെ 2022 റീ കാപ്പ് വീഡിയോ റിയാസ് പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഷോയിലെ എപ്പിസോഡുകളും സീനുകളും തന്നെയയായിരുന്നു ഇതിൽ ഏറിയ പങ്കും ഉണ്ടായിരുന്നത്. ഷോ കൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ച നല്ല മാറ്റങ്ങളും നിമിഷങ്ങളുമെല്ലാം കോർത്തിയിണക്കിയുള്ളതായിരുന്നു വീഡിയോ. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

മികച്ചത് അല്ലാത്തതിനാലായിരിക്കണം


ഇപ്പോഴിതാ മറ്റൊരു വീഡിയോയും റിയാസ് പങ്കിട്ടിരിക്കുകയാണ്. പുതുവത്സരം ആശംസിച്ച് കൊണ്ട് പങ്കുവെച്ച വീഡിയോയിൽ റിയാസിന്റെ വാക്കുകൾ ഇങ്ങനെ-ആരൊക്കെ ഇത് കേൾക്കുമെന്ന് അറിയില്ല, പക്ഷേ ഇത് കേൾക്കണം. ഞാൻ അടക്കമുള്ള പലരും 2022 വിലെ ഓർമകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഒരുപക്ഷേ 2022 എന്ന വർഷം മികച്ചത് അല്ലാത്തതിനാലായിരിക്കണം ചിലർ റീകാപ് പങ്കുവെയ്ക്കാതിരുന്നത്'

അതൊക്കെ സാധാരണമാണ്


'എന്നാൽ അത് സാരമില്ല. അതൊക്കെ സാധാരണമാണ്. കാരണം നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ കാര്യങ്ങളും റിയൽ ആയിരിക്കണമെന്നില്ല.എല്ലാ ചിരിച്ച് നിൽക്കുന്ന മുഖങ്ങൾക്ക് പിന്നിലും സങ്കടപ്പെടുത്തുന്ന കഥകൾ ഉണ്ടായിരിക്കും. ഒന്ന് ആലോചിച്ച് നോക്കൂ റിയൽ ആയിട്ടുള്ള സന്തോഷമുള്ള മുഖങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ ഉള്ളതെങ്കിലോ?'

സോഷ്യൽ മീഡിയ സ്റ്റാന്റേഡുകൾക്ക് അനുസരിച്ച് ജീവിക്കേണ്ടതില്ല


'പക്ഷേ നിങ്ങൾ തീർച്ചയായും അത്തരം സോഷ്യൽ മീഡിയ സ്റ്റാന്റേഡുകൾക്ക് അനുസരിച്ച് ജീവിക്കേണ്ടതില്ല. നിങ്ങളുടെ കഴിഞ്ഞ വർഷം അത്ര നല്ലതായിരുന്നില്ല എങ്കിൽ വിഷമിക്കേണ്ടതില്ല. 2023 ആയിരിക്കുകയാണ്. പുതിയ വർഷം, പുതിയ ദിവസം, മികച്ച തുടക്കമാകട്ടെ, നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു', എന്നാണ് റിയാസ് വീഡിയോയിൽ പറയുന്നത്. നിരവധി പേർ താരത്തെ അഭിനന്ദിച്ചും ആശംസ അറിയിച്ചും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഈ വീഡിയോയ്ക്ക് താഴെയും റിയാസിനെ അധിക്ഷേപിക്കുന്നവർ കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+