'ഒന്നുമല്ലാതിരുന്ന റോബിനെ ഈ നിലയിലാക്കിയത് ബിഗ് ബോസ്, ഇപ്പോള്‍ കുറ്റം...'; കര്‍മഫലമെന്ന് റിയാസ് സലീം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ അമ്പതാം എപ്പിസോഡ് കഴിഞ്ഞതിന് പിന്നാലെയാണ് അതിഥികള്‍ എന്ന നിലയില്‍ മുന്‍ മത്സരാര്‍ത്ഥികളായ റോബിന്‍ രാധാകൃഷ്ണനേയും രജിത് കുമാറിനേയും ബിഗ് ബോസ് വീട്ടിലേക്ക് ക്ഷണിച്ചത്. ഇവര്‍ക്ക് ചില ടാസ്‌കുകള്‍ നേരത്തെ നല്‍കി കൊണ്ടായിരുന്നു ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് പറഞ്ഞയച്ചത്. എന്നാല്‍ റോബിന്‍ രാധാകൃഷ്ണനെ ഇതിനിടെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
നിയമം ലംഘിച്ചു എന്ന കാരണത്താലായിരുന്നു റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലും റോബിനെ ഇതേ കാരണത്താല്‍ പുറത്താക്കുകയായിരുന്നു. പുറത്താക്കിയതിന് പിന്നാലെ ഏഷ്യാനെറ്റിനേയും ബിഗ് ബോസിനേയും വിമര്‍ശിച്ച് കൊണ്ട് റോബിന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണ് എന്നായിരുന്നു റോബിന്‍ പറഞ്ഞത്.

എന്നാല്‍ റോബിന്‍ രാധാകൃഷ്ണന്റെ ഈ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ റിയാസ് സലീം. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല എന്നാണ് റിയാസ് സലീം പറയുന്നത്. യൂണിവേഴ്‌സല്‍ എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിയാസ് സലീമിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
ബിഗ് ബോസ് ഞാന്‍ സ്ഥിരമായി കാണാറില്ല. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ എല്ലാം ഞാന്‍ കറക്ടായി ഫോളോ ചെയ്യാറുണ്ട്. നാദിറയുടെ ഗെയിം എങ്ങനെയാണ് എന്ന് എനിക്ക് ശരിക്ക് അറിയില്ല. പക്ഷെ എനിക്ക് നാദിറയെ ഓര്‍ത്ത് വലിയ അഭിമാനമുണ്ട്. ട്രാന്‍സ് സമൂഹത്തെ പ്രതിനിധീകരിച്ച് ഇപ്പോഴും അവിടെ നില്‍ക്കാന്‍ പറ്റുന്നുണ്ട്. ഫിസിക്കലി എല്ലാ ടാസ്‌കും അടിപൊളിയായിട്ട് ചെയ്യുന്നുണ്ട്.
അവര്‍ നന്നായി കളിക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നാദിറയെ കുറിച്ച് നല്ല അഭിപ്രായം വരുന്നു എന്നുള്ളത് കേരളം മാറുന്നു എന്നതിന്റെ സൂചനയാണ്. എനിക്ക് ബിഗ് ബോസിലേക്ക് ഒരു റീ എന്‍ട്രി ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും പോകും. കാരണം എനിക്ക് ഈ കാണുന്നതെല്ലാം തന്നത് ബിഗ് ബോസാണ്, ഏഷ്യാനെറ്റാണ്. അതിനാല്‍ തന്നെ ഏഷ്യാനെറ്റിനെ ഞാന്‍ ബഹുമാനിക്കുന്നു.
ഇനിയും അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പോകും. റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുന്നത് പുതിയ കാര്യമല്ല. ബിഗ് ബോസ് എന്ന് പറയുന്നത് സീറോ പെര്‍സെന്റേജ് സ്‌ക്രിപ്റ്റഡാണ്. അത് ഞാന്‍ എന്നെ വിശ്വസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും എല്ലാം പറയുകയാണ്. അവിടെ ഒരു തരത്തിലുള്ള തിരക്കഥകളും ഇല്ല. ഡോക്ടര്‍ അല്ലാതെ ആ 100 ദിവസം അവിടെ നിങ്ങള്‍ വേറെ ഒരു മനുഷ്യനെ പോലും കാണില്ല.
നിങ്ങള്‍ക്ക് ഫെയിം തന്ന, ഒന്നുമല്ലാത്ത നിങ്ങളെ എല്ലാമാക്കി മാറ്റിയ ചാനലിനേയും പ്രൊഡക്ഷനേയും കുറ്റം പറയുന്നു. അതും നിങ്ങള്‍ വീണ്ടും ചട്ടം ലംഘിക്കുകയും പുറത്താക്കപ്പെടുകയും ചെയ്തിട്ട്. അതിന് കര്‍മഫലം എന്ന് മാത്രമെ പറയാനുള്ളൂ. അത് 24*7 പോകുന്ന ഷോയാണ്. അതിനാല്‍ തന്നെ അത് എഡിറ്റ് ചെയ്യേണ്ടി വരും. ആ ഷോയില്‍ നല്ലത് പോലെ പോകുന്ന ഒരാളെ മോശമാക്കി കാണിക്കാന്‍ അത് മാത്രം പോര.
അവര്‍ക്ക് ഒരു സ്‌റ്റോറി ലൈന്‍ ഉണ്ടാകും. എന്ത്, എവിടെ കറക്ടായി വരണം എന്നുള്ളത് അതില്‍ ഉണ്ടാകും. അത് വസ്തുതയാണ്. പക്ഷെ അത് സ്‌ക്രിപ്റ്റഡ് ആണ് എന്ന് പറയാനൊക്കില്ല. എഡിറ്റഡ് ആണ്. അതിനാണ് ബിസിനസ് എന്ന് പറയുന്നത്, എന്നാണ് റിയാസ് സലീം അഭിമുഖത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications