Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണവും പ്രശസ്തിയും കണ്ട് മാത്രം, ചിലർക്ക് ഇപ്പോഴും ഈഗോ'; തുറന്ന് പറഞ്ഞ് റിയാസ് സലിം

കൊച്ചി: ബിഗ് ബോസ് താരം റിയാസ് സലീം സോഷ്യൽ മീഡിയയിലൂടെ നിരവധി ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ടെങ്കിലും ആരാധകരുടെ ചോദ്യങ്ങളോട് പൊതുവെ പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോഴിതാ ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തങ്ങൾ താരം പങ്കിടുകയാണ്. റിയാസിന്റെ ചോദ്യത്തോര സെഷൻ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. വായിക്കാം

ഈഗോ വെച്ച് മുന്നോട്ട് പോകുകയാണ്


പണ്ട് അപമാനിച്ചവർ ബിഗ് ബോസിന് ശേഷം വന്ന് ക്ഷമ പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു ഒരാൾ ഉയർത്തിയ ചോദ്യം. ഇതിന് റിയാസ് നൽകിയ മറുപടി ഇങ്ങനെ- 'ഒന്നാമത്തെ കാര്യം എനിക്ക് ആരുടേയും ക്ഷമാപണം ആവശ്യമില്ല. രണ്ടാമത്തെ കാര്യം പലരും തന്നെ വന്ന് അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ ചിലർ തെറ്റായ ധാരണ വെച്ച് തന്നെ സമീപിച്ചിട്ടുണ്ട്. ചിലർ ഇപ്പോഴും തങ്ങളുടെ ഈഗോ വെച്ച് മുന്നോട്ട് പോകുകയാണ്. അത്തരക്കാരോട് പറയാനുള്ളത് നിങ്ങൾ ഒരു ബസെടുത്ത് വിട്ടോ എന്നാണ്.

ന്റെ കോളേജിൽ നിന്ന്


'എന്റെ കോളേജിൽ നിന്ന് എന്നെ അഭിനന്ദിക്കാത്തവർ പോലുമുണ്ട്. യാതൊരു പ്രതീക്ഷയും താൻ വെച്ച് പുലർത്തുന്നില്ല. എന്റെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന മനുഷ്യർക്കൊപ്പം ഞാൻ എന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണ്'.

റിയാസിന്റെ മറുപടി


നിങ്ങൾ സ്നേഹിക്കുകയും പരിഗണിക്കുകയും സഹായിക്കുകയും ചെയ്ത മനുഷ്യർ നിങ്ങളെ ഒഴിവാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു റിയാസിന്റെ മറുപടി. 'പക്ഷേ നമ്മൾ ഒരാളെ സഹായിക്കുന്നത് ഒരിക്കലും തിരിച്ച് പ്രതീക്ഷിച്ചിട്ട് ആകാൻ പാടില്ല. പിന്നെ നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അത് നമ്മൾ തിരിച്ച് പ്രതീക്ഷിക്കും. പക്ഷേ തിരിച്ച് കിട്ടണമെന്നില്ല. ചില ആൾക്കാർ നമ്മളെ സ്നേഹിക്കുന്നത് പോലും അവരുടെ നേട്ടത്തിനായിരിക്കും'.

പണത്തിന് വേണ്ടിയും


'നമ്മുടെ പണത്തിന് വേണ്ടിയും നമ്മുടെ പ്രശസ്തി കണ്ടും മാത്രം സ്നേഹിക്കുന്ന ചിലർ നമ്മുടെ അടുത്ത് എത്തും. എന്നാൽ അത്തരക്കാരെ ജീവിതത്തിൽ നിന്നും ഒഴിവാക്കി നിർത്താൻ നമ്മൾ ശ്രദ്ധിക്കണം. വേറെ ഒരു കാര്യം, ഒരാൾ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് കരുതി നമ്മൾ അവരെ തിരിച്ച് സ്നേഹിക്കണമെന്നില്ല'.

സ്നേഹിക്കുന്ന എല്ലാവരേയും


' എന്നെ സ്നേഹിക്കുന്ന എല്ലാവരേയും എനിക്ക് തിരിച്ച് സ്നേഹിക്കാൻ പറ്റില്ല. എന്നെ സ്നേഹിക്കുന്ന ഒരാൾ എന്ഡറെ ബൗണ്ടറികളെ അംഗീകരിക്കുന്നില്ലെങ്കിൽ എനിക്ക് അവരെ തിരിച്ച് സ്നേഹിക്കാൻ പറ്റില്ല. അവരുടെ ജീവിതം എനിക്ക് വേണ്ടി തരാൻ അവർ തയ്യാറായാൽ പോലും. എന്നെ സംബന്ധിച്ച് എന്റെ മനസിന്റെ സമാധാനം ആണ് എനിക്ക് വലുത്', റിയാസ് പറഞ്ഞു.

ഫീമെയിൽ പ്രിവിലേജുകളെ കുറിച്ച്

ഫീമെയിൽ പ്രിവിലേജുകളെ കുറിച്ച് എന്തുകൊണ്ടാണ് ഫെമിനിസ്റ്റുകൾ സംസാരിക്കാത്തതെന്നായിരുന്നു ഒരു ചോദ്യം. ഈ ചോദ്യം ചോദിച്ചയാളുടെ വായിൽ തേങ്ങയാണോയെന്നായിരുന്നു റിയാസിന്റെ ആദ്യ മറുപടി.' ചർച്ച ചെയ്യപ്പെടേണ്ടതായ പ്രിവിലേജുകൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ( ഞാനങ്ങനെ ചിന്തിക്കുന്നില്ല) എന്ത് കൊണ്ട് നിങ്ങൾ സംസാരിക്കുന്നില്ല.'പുരുഷൻമാർ അനുഭവിക്കുന്നത് പോലെയുള്ള യാതൊരു പ്രിവിലേജുകളും പുരുഷൻമാരോ മറ്റ് ന്യൂനപക്ഷ കമ്മ്യൂണിറ്റികളോ അനുഭവിക്കുന്നില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് സംസാരിക്കൂ, ബുൾ ഷിറ്റ്!!', റിയാസ് പറഞ്ഞു.

പല ഇൻസെക്യൂരിറ്റികളും


എന്റെ മുഖത്ത് പാടുണ്ട്, എനിക്ക് പല ഇൻസെക്യൂരിറ്റികളും ഉണ്ട്. അതിനെ എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിന് പാടുകൾ മാറാൻ ഡെർമറ്റോളജിസ്റ്റിനെ കണ്ടാൽ മതിയെന്നും എന്നാൽ മറ്റ് ഇൻസെക്യൂറ്റികൾ ചികിത്സ തേടിയത് കൊണ്ട് മാറ്റാൻ സാധിക്കില്ലെന്നുമായിരുന്നു റിയാസിന്റെ മറുപടി. ആദ്യം വേണ്ടത് നമ്മൾ ആത്മാഭിമാനം വളർത്തിയെടുക്കുകയെന്നതാണ്. അത് നിങ്ങൾ ആണ് എന്ന് തിരിച്ചറിയുക. ആരും പെർഫെക്റ്റ് അല്ല. നിങ്ങൾ കാണുന്നതല്ല യാഥാർത്ഥ്യം. മുഖത്തെ പാടുകളോ നിങ്ങളുടെ നിറമോ അല്ല നിങ്ങളെ നിർവചിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വമാണ്. ആത്മാഭിമാനം ഒറ്റരാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കില്ല. ആ പ്രോസസിലൂടെ കടന്ന് പോകുമ്പോൾ നിങ്ങൾ ദയ ഉള്ളവരായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+