'ഫേക്ക് ഫ്രണ്ട്സ് ബസെടുത്ത് വിട്ടോളണം';റിയാസിന്റെ പുതിയ വീഡിയോ വൈറൽ, കമന്റ് ചെയ്ത് ജാസ്മിനും അപർണയും
ബിഗ് ബോസ് സീസൺ 4 ലെ മൂന്നാം സ്ഥാനക്കാരനായിരുന്നു റിയാസ് സലീം. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി വളരെ പെട്ടെന്നായിരിന്നു പരിപാടിയുടെ ഗതിയെ തന്നെ റിയാസ് മാറ്റി മറിച്ചത്. തുടക്കത്തിൽ റിയാസിന്റെ ഗെയിമിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ തൻറെ പുരോഗമനപരമായ ഫെമിനിസ്റ്റ് നിലപാടുകളും പ്രതികരണങ്ങളുമെല്ലാം റിയാസിന് വലിയ കൈയ്യടി കിട്ടാൻ പിന്നീട് കാരണമായി.

ബിഗ് ബോസിൽ റിയാസിന് വലിയ സൗഹൃദം ഉണ്ടായിരുന്നത് നിമിഷയും ജാസ്മിനുമായിട്ടായിരുന്നു. ഷോ കഴിഞ്ഞും മൂവരും അടുത്ത സൗഹൃദമാണ് പുലർത്തുന്നത്. പലപ്പോഴും തങ്ങളുടെ കൂടിച്ചേരലുകളെയെല്ലാം വീഡിയോസും ഫോട്ടോകളുമെല്ലാം എല്ലാവരും പങ്കുവെയ്ക്കാറുണ്ട്. സൗഹൃദത്തിന് ഏറെ വിൽകൽപ്പിക്കുന്ന വ്യക്തിയാണ് റിയാസ്. എന്നാല്‍ ഇപ്പോൾ ഇതാ ഫേക്ക് ഫ്രണ്ട്സിനെ കുറിച്ചുള്ള റിയാസിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. 'ഫേക്ക് ഫ്രണ്ട്സ് കാൻ ടെയ്ക്ക് ദി ബസ്', എന്ന വരികളോടെയാണ് റിയാസ് വീഡിയോ പങ്കിട്ടത്.

വീഡിയോയിലെ വരികളും അതിനനുസരിച്ചുള്ള റിയാസിന്റെ പ്രകടനങ്ങളും ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. 'നിങ്ങളുടെ കൂട്ടുകാരെ നിങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെങ്കിൽ അത് ഒകെ. കാരണം പോഷേ കാറുകൾക്ക് രണ്ട് സീറ്റേ ഉള്ളൂ, എന്നാൽ ബസിന് 50 സീറ്റുകൾ ഉണ്ട്. നിങ്ങളുടെ ഫേക്ക് സുഹൃത്തുക്കൾക്ക് ആ ബസ് എടുത്ത് വിടാം', എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. 'സോ ഡസ് ബൈസൈക്കിൾ, ഞാൻ പിന്നിൽ ഇരുന്നോളാം', എന്നായിരന്നു ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു ജാസ്മിൻ എം മൂസ കമന്റ് ചെയ്തത്. ഇതിന് കേറിക്കോയെന്ന മറുപടിയാണ് താരം നൽകിയത്. റിയാസിന്റെ മറ്റൊരു സുഹൃത്തായ അപർണ മൾബറിയും കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്കിടയിൽ ഐസ്ക്രീം കഴിച്ചു കണ്ടുള്ള റിയാസിന്റെ പ്രകടനത്തെയാണ് അമർണ മൾബറി പുകഴ്ത്തുന്നത്. അതേസമയം മറ്റ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്.

ഫേക്ക് ആയിട്ടുള്ള ആളുകളെ പിന്തിരിപ്പിക്കാൻ അവർക്ക് സത്യം ഒന്ന് രുചിക്കാൻ നൽകു. പിന്നീടൊരിക്കലും നിങ്ങളുടെ വഴിയ്ക്ക് കുറുകെ വരാൻ അവർ ധൈര്യപ്പെടില്ല എന്നായിരുന്നു ഒരാൾ കുറിച്ചത്. ഫേക്ക് സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നതിനെക്കാൾ നല്ലത് തനിച്ചായിരിക്കുന്നതാണ്, ഫേക്ക് ഫ്രണ്ട്സിനോട് ഗുഡ് ബൈ പറയൂവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

'നിങ്ങൾക്ക് ഒന്നുമില്ലെങ്കിലും യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല കാരണം നിങ്ങളുടെ ഭൗതിക വസ്‌തുക്കളല്ല, അവർ നിങ്ങളെയാണ് സ്നേഹിച്ചത്. പകരം നിങ്ങൾക്ക് ഒന്നുമില്ലെന്ന് അറിയുമ്പോൾ വ്യാജ സുഹൃത്തുക്കൾ നിങ്ങളെ വിട്ടുപോകും, യഥാർത്ഥ സുഹൃത്തുക്കൾ വളരെ വിരളമാണ്,പക്ഷേ നിങ്ങളുടെ കാര്യത്തിൽ നിങ്ങൾ വളരെ ഭാഗ്യവാനാണ്. കാരണം നിങ്ങൾക്ക് ധാരാളം യഥാർത്ഥ സുഹൃത്തുക്കളുണ്ട്'

'ബിഗ് ബോസ് സീസൺ 4 ൽ അതിന്റെ ഏറ്റവും മനോഹരമായ ഭാഗമാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നു. RonsonRiyas💛RR സൗഹൃദവും, ജാസ്മിൻ, നിമിഷ റിയാസ് ബന്ധവും അത്തരത്തിൽ അനുഗ്രഹിക്കപ്പെട്ട ബന്ധമാണ്.സൗഹൃദം എപ്പോഴും ജീവനോടെയും പുതുമയുള്ളതും നിത്യഹരിതവുമായി നിലനിർത്താൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നായിരുന്നു വേറൊരാൾ കുറിച്ചത്. അതേസമയം റിയാസ് എന്തുകൊണ്ട് ഇത്തരം ഒരു വീഡിയോ ചെയ്തുവെന്ന് ചോദിച്ച് കൊണ്ടും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications