Get Updates
Get notified of breaking news, exclusive insights, and must-see stories!

'തഗ് ഡയലോഗ് അടിച്ചാൽ ടോക്സിക് ഫാൻസിന്റെ കൈയ്യടി കിട്ടും, കേരളം നല്ല മാർക്കറ്റ്'; തുറന്നടിച്ച് റിയാസ് സലിം

കൊച്ചി: അടുത്തിടെ വിചിത്രം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിടെ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. സിനിമയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നായിരുന്നു ഷൈനിന്റെ വാക്കുകൾ. സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് സഹതാരം കൂടിയായ ജോളി ചിറയത്ത് മറുപടി പറയുന്നതിനിടെ ഇടയിൽ കയറിയായിരുന്നു ഷൈൻ ടോം നടത്തിയ പ്രതികരണം. സിനിമയിൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും പ്രശ്നമുണ്ടെന്നും ഷൈൻ പറഞ്ഞിരുന്നു.

നടന്റെ ഈ വാക്കുകളെ രൂക്ഷമായി വിമർശിക്കുകയാണ് ബിഗ് ബോസ് താരം റിയാസ് സലീം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു റിയാസ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. റിയാസിന്റെ വാക്കുകളിലേക്ക്

 അസ്വസ്ഥത തോന്നുന്നത്

'ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന അഭിമുഖം ആരുടേതെന്ന് ചോദിച്ചാൽ അത് നടൻ ഷൈൻ ടോം ചാക്കോയുടേതാണ്. ഷൈൻ ടോം നടത്തിയ റിഗ്രസീവ് ആയ തീർത്തും വിഡ്ഡിത്തരം നിറഞ്ഞ പ്രതികരണങ്ങൾ അല്ല തന്നെ അസ്വസ്ഥതപ്പെടുത്തുന്നത്. സഹതാരമായ ജോളി ചിറയത്ത് ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ അവസരത്തിലും ഷൈൻ ടോം ഇടപെടുകയാണ്. വേതന പ്രശ്നങ്ങളെ കുറിച്ചും സിനിമയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അവഗണനകളെ കുറിച്ചുമൊക്കെയാണ് അവർ സംസാരിക്കുന്നത്.

 പുരുഷാധിപത്യപരമായ മനോഭാവമാണ്

ഇതൊക്കെ പ്രശ്നമാണോ ഇതൊക്കെ സ്ത്രീകൾക്ക് മാത്രമുള്ള പ്രശ്നങ്ങളാണോ തുടങ്ങിയ കമന്റുകളൊക്കെയാണ് പറയുന്നത്. ഇതൊക്കെ പുരുഷാധിപത്യപരമായ മനോഭാവമാണ്. ഒരു സ്ത്രീയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇടയിൽ കയറി ആ സ്പേസ് മുഴുവൻ എടുത്ത് മറുപടി പറയാൻ ശ്രമിക്കുന്നത് ഒട്ടും നല്ല കാര്യമായിട്ട് തോന്നുന്നില്ല.

 ആത്മവിശ്വാസത്തെ തകർക്കും

പുരുഷൻമാർ ചുറ്റുമിരിക്കുന്ന റൂമിൽ മാധ്യമങ്ങളിൽ നിന്ന് ചോദ്യം വരുമ്പോൾ മറുപടി പറയാൻ പോലും നടിയെ അനുവദിക്കുന്നില്ല.അതൊക്കെ തീർച്ചയായും നമ്മുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നതാണ്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പൊതുവെ മനസിലാക്കാൻ പുരുഷൻമാർക്ക് സാധിക്കാറില്ല. ഒരു നടൻ എന്തെങ്കിലും ഡയലോഗ് പറയുമ്പോൾ അതൊരു സ്റ്റേറ്റ്മെന്റ് ആയെടുത്ത് വളരെ ഗൗരവമായൊക്കെ ചർച്ച ചെയ്യും.

 കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്

പ്രേക്ഷക പിന്തുണയുഉള്ള , മികച്ച കഥാപാത്രങ്ങൾ ചെയ്ത ഷൈനിനെ പോലെ ഒരാൾ വന്ന് പറയുകയാണ് സ്ത്രീ സംവിധായകർ വരരുത്, അവർ പ്രശ്നക്കാരാണ് എന്നൊക്കെയാണ് പറയുന്നത്. എനിക്ക് മനസിലാകുന്നില്ല. മലയാള സിനിമയെ സംബന്ധിച്ചെടുത്തോളം സ്ത്രീകൾ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും കൊമേഷ്യൽ വാല്യു ഉണ്ടാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

സാമാന്യ ധൈര്യം ആവശ്യമാണ്

അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്സ് , ഗീതു മോഹൻദാസിന്റെ മൂത്തോൻ പോലുള്ള സിനിമകൾ വളരെ സ്വീകരിക്കപ്പെട്ടതാണ്. മൂത്തോൻ പോലുള്ള സിനിമകൾ സാധാരണ മലയാളി പ്രേക്ഷകർക്കിടയിൽ അവതരിപ്പിക്കാൻ തന്നെ അസാമാന്യ ധൈര്യം ആവശ്യമാണ്. സിനിമയുടെ എല്ലാം മേഖലകളിലും സ്ത്രീകൾ ഉണ്ട്.

 മാറിവരികയാണ്

നായകന് ഭോഗിക്കാനുള്ള, അല്ലെങ്കിൽ അപലയും ചപലയുമായ സ്ത്രീ എന്നിങ്ങനെയാണ് മലയാള സിനിമയിൽ സ്ത്രീകളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ തരത്തിലും സ്ത്രീകൾ ബോൾഡായൊക്കെയാണ് സിനിമകളിൽ അവതരിപ്പിക്കപ്പെടുന്നത്. സ്ത്രീകൾ സിനിമകൾ ഉണ്ടാക്കുമ്പോൾ അവർ സ്ത്രീകൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുകയും അവരെ പോസിറ്റീവ് തലത്തിൽ അവതരിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തുല്യ വേതനവും ഉറപ്പാക്കും.‍‍

 99 ശതമാനം സ്ത്രീകളും

സിനിമ മേഖലയിലെ 99 ശതമാനം സ്ത്രീകൾക്കും സെക്സിസം അനുഭവിക്കേണ്ടി വരുന്നുണ്ട്. തീരുമാനമെടുക്കുന്നതിൽ ഉൾപ്പെടെ പല കാര്യങ്ങളിലും സ്ത്രീകളെ അടിച്ചിരുത്തുന്ന രീതി നിലനിൽക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ പല മേഖകളിലും പോരാട്ടങ്ങളിലൂടെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നുണ്ട്. നിർഭാഗ്യവശാൽ പോരാടിയല്ലാതെ അത് നിലവിലെ വ്യവസ്ഥയിൽ നേടിയെടുക്കാനാകില്ല.

 പ്രശ്നം തന്നെയാണ്

ഷൈൻ ടോം ചാക്കോവിനെ പോലെയുള്ള താരങ്ങൾ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നത് പ്രശ്നം തന്നെയാണ്. തഗ് ഡയലോഗ് അടിച്ചാൽ ടോക്സിക് ഫാൻസിന്റെ കൈയ്യടി കിട്ടുമെന്ന് അയാൾക്കറിയാം. തഗ് പറയുന്ന ആളുകൾക്ക് കേരളത്തിൽ നല്ല മാർക്കറ്റ് ആണല്ലോ. അത് എനിക്ക് കൃത്യമായി അറിയാം. മാസ് ഓഡിയൻസിൽ വിശ്വസിക്കുന്നൊരാളല്ല ഞാൻ. പക്ഷേ പുരോഗനപരമായ മലയാള സിനിമയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഫിലിം മേക്കേഴ്സിൽ തനിക്ക് പൂർണവിശ്വാസമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+