പുതിയ വീഡിയോയുമായി റിയാസ്; 'സ്വയം സ്നേഹിക്കാൻ പഠിക്കൂ'..'അഹങ്കാരം നിർത്തെന്ന്'കമന്റ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസണുകളിലെ തന്നെ ഏറ്റവും മികച്ച 'ബിഗ് ബോസ് മെറ്റീരിയൽ' എന്നായിരുന്നു റിയാസ് സലീമിനെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. മികച്ച ഗെയിം സ്ട്രാറ്റജിയും താരത്തിന്റെ നിലപാടുകളുമായിരുന്നു റിയാസിന് അത്തരമൊരു വിശേഷണം ലഭിക്കാൻ കാര്യമായത്. എൽജിബിടിക്യൂ, ഫെമിനിസം കാഴ്ചപാടുകൾ ഉയർത്തി പിടിച്ച് റിയാസ് പലപ്പോഴും ഷോയിലൂടെ ഇത് ആവർത്തിച്ചിട്ടുണ്ട്.
അടുത്തിടെ റിയാസ് വിവാദത്തിൽ പെട്ടിരുന്നു. ബിഗ് ബോസ് താരമായ റോബിന്റെ പങ്കാളി ആരതി പൊടിയെ കുറിച്ച് റിയാസ് നടത്തിയ പരാമർശങ്ങളായിരുന്നു വിവാദത്തിന് കാരണമായത്.

ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു റിയാസ് ആരതി പൊടിക്കെതിരെ രംഗത്തെത്തിയിത്. ആരതിയെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് ആരാണ് ആരതി പൊടിയെന്നും പോപ്പുലറായ ബോയ് ഫ്രണ്ട് ഉള്ളത് കൊണ്ട് പോപ്പുലറായ ആളാണോയെന്നായിരുന്നു റിയാസിന്റെ പരിഹാസം. അത്തരത്തിലുള്ള ആളുകളെ തനിക്ക് അറിയാൻ സാധ്യത ഇല്ലെന്നും റിയാസ് പറഞ്ഞു.

എന്നാൽ ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന റിയാസ് ആരതിയെ അപമാനിച്ചതിനെതിരെ ഒരു പറ്റം ആരാധകർ താരത്തിനെതിരെ രംഗത്തെത്തി. കടുത്ത അധിക്ഷേപവും റിയാസിനെതിരെ ഇക്കൂട്ടർ ചൊരിഞ്ഞിരുന്നു. വിമർശനങ്ങൾ തലങ്ങും വിലങ്ങും ഉയർന്നതോടെ സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു റിയാസ്. ഇപ്പോഴിതാ വീണ്ടും ഇൻസ്റ്റഗ്രാമിൽ താരം സജീവമാകുയാണ്. പുതിയതായി ഒരു വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്.

'ഹൃദയിൽ വളരെ അധികം സ്നേഹം നിലനിർത്തുന്ന നിങ്ങൾ സ്വയം സ്നേഹിക്കാൻ പഠിക്കൂ', എന്ന വാക്കുകളോടെയാണ് വീഡിയോ പങ്കിട്ടത്. വീഡിയോയിൽ വളരെ ചിരിച്ച് നിൽക്കുന്ന റിയാസാണ് ഉള്ളത്.'ഇപ്പോഴും ഓരോ ദിവസവും ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ ഉണ്ടാകും. മനസിലാക്കുക നിങ്ങൾക്ക് ഒരുപാട് സ്നേഹം ലഭിക്കുമെന്ന്. നിങ്ങൾക്ക് സഹായം നൽകാൻ നിങ്ങൾക്ക് ചുറ്റും നിരവധി പേർ ഉണ്ടാകുമെന്ന കാര്യം നിങ്ങൾ മനസിലാക്കണം. സഹായം വേണമെന്ന് തോന്നുമ്പോൾ തീർച്ചയായും സഹായം തേടണം', എന്ന വാക്കുകളോടെ ഒരു സ്റ്റോറിയും പങ്കിട്ടിട്ടുണ്ട്.

നിരവധി പേർ റിയാസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിമർശനം തുടരുന്നവരും കുറവല്ല. .'മറ്റുള്ളവരെ നോക്കിയും ചിരിക്കൂ, മറ്റുള്ളവരോടും നന്നായി പെരുമാറൂ, നിങ്ങൾ മാത്രമാണ് എല്ലായപ്പോഴും പെർഫെക്ട് എന്ന് സ്വയം കരുതരുത്. മറ്റുള്ളവരേയും ബഹുമാനിക്കാൻ പഠിക്കൂ', എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റുള്ളവരെ ചൊറിയുന്ന സ്വഭാവം റിയാസ് മാറ്റാൻ പഠിക്കൂ, എന്നായിരുന്നു വേറൊരാൾ കുറിച്ചത്.

'ഇനിയെങ്കിലും അൽപം വളരൂ, 2023 ആയില്ലെ, അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കൂ, മറ്റുള്ളവർ നിങ്ങളെ തെറ്റുകാരൻ എന്ന് വിളിക്കാതിരിക്കട്ടെ', 'ഇനയെങ്കിലും അഹങ്കരിക്കാതിരിക്കൂ', എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. അതേസമയം നിങ്ങൾ തീർച്ചയായും ഞങ്ങൾക്ക് പ്രചോദമാണെന്നായിരുന്നു അനുകൂലിച്ച് കൊണ്ടുള്ള കമന്റുകൾ.

.'വീണ് കിടന്നിടത്ത് നിന്ന് എഴുന്നേൽക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ താങ്കൾക്ക് അത് സാധിക്കും. അതാണ് നിങ്ങളോടുള്ള ബഹുമാനവും . ഓരോ തവണയും നിങ്ങളോട് സ്നേഹം തോന്നാൻ നിങ്ങൾ പ്രേരിപ്പിക്കുകയാണ്.നിങ്ങളുടെ ചിരി, മറ്റുള്ളവരോട് കാണിക്കുന്ന വിനയം, നിങ്ങളെ ഞങ്ങൾ വളരെ അധികം സ്നേഹിക്കുന്നു', മറ്റൊരാൾ കുറിച്ചു.












Click it and Unblock the Notifications