റിയാസിനെ അറിയില്ല, ഞങ്ങള്‍ക്കൊരു ബന്ധവുമില്ല.. ആരതി ക്ഷമിക്കണം; കോപ്പിയടി ആരോപണത്തില്‍ ബ്രാന്‍ഡ്
ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക കോപ്പിയടിച്ചതാണ് എന്നായിരുന്നു റിയാസ് സലീമിന്റെ ആരോപണം. ഇതിനെതിരെയാണ് ബ്രാന്‍ഡിന്റെ വിശദീകരണം

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച സംഭവമായിരുന്നു. വിവാഹ നിശ്ചയത്തിന് സ്വയം ഡിസൈന്‍ ചെയ്ത രണ്ട് ലക്ഷം രൂപ വിലവരുന്ന ലെഹങ്കയായിരുന്നു ആരതി പൊടി ധരിച്ചിരുന്നത്. ഫാഷന്‍ ഡിസൈനറായ ആരതി പൊടി ഈ മേഖലയില്‍ പ്രശസ്തയാണ്.
എന്നാല്‍ വിവാഹ നിശ്ചയത്തിന് പിന്നാലെ ആരതി പൊടി സ്വയം ഡിസൈന്‍ ചെയ്തു എന്ന് പറയുന്ന വസ്ത്രം കോപ്പിയടിച്ചതാണ് എന്ന ആരോപണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന റിയാസ് സലീം രംഗത്തെത്തിയിരുന്നു. ജെസാഷ് സ്റ്റുഡിയോ പങ്ക് വെച്ച ലെഹങ്കയുമായി സാമ്യമുള്ള ലെഹങ്കയാണ് ആരതി പൊടി സ്വന്തം ഡിസൈന്‍ എന്ന പേരില്‍ അവതരിപ്പിച്ചത് എന്നായിരുന്നു ആരതിയുടെ പേര് പറയാതെ റിയാസ് സലീം പറഞ്ഞത്.

കോപ്പിയടിക്കുമ്പോള്‍ ക്രെഡിറ്റ് നല്‍കണം
കോപ്പിയടിക്കുമ്പോള്‍ ക്രെഡിറ്റ് നല്‍കണം എന്ന് പറഞ്ഞായിരുന്നു റിയാസ് സലീം ആരതി പൊടിക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ റിയാസ് സലീമിന് മറുപടിയുമായ ആരതി പൊടി രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് എന്തെങ്കിലും മറുപടി കൊടുത്ത് അവര്‍ക്ക് ഫ്രീ പ്രൊമോഷന്‍ നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ആരതി പൊടി പറഞ്ഞത്.

നിയമത്തിന്റെ വഴി നോക്കാമെന്ന് ആരതി
എന്തെങ്കിലും പരാതിയോ സംശയമോ ഉണ്ടെങ്കില്‍ നമുക്ക് നിയമപരമായി തന്നെ നീങ്ങാം എന്നും അതിന് താന്‍ തയ്യാറാണ് എന്നുമായിരുന്നു ആരതി പൊടി പറഞ്ഞിരുന്നത്. തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് കേസ് കൊടുക്കാനാണ് തീരുമാനം എന്നും ആരതി പൊടി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിയാസ് സലീം സൂചിപ്പിച്ച ജെസാഷ് സ്റ്റുഡിയോ തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ജെസാഷ് സ്റ്റുഡിയോ പറഞ്ഞത് ഇങ്ങനെ
ആരതി പൊടിയോട് മാപ്പ് പറഞ്ഞും റിയാസ് സലീമിനെ തള്ളി പറഞ്ഞുമാണ് ജെസാഷ് സ്റ്റുഡിയോ രംഗത്തെത്തിയിരിക്കുന്നത്. ആരതി പൊടി ആരാണ് എന്ന് അറിയില്ലായിരുന്നു എന്നും തങ്ങള്‍ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വരുന്നതിനാലാണ് ഇത്തരമൊരു വിശദീകരണം നല്‍കുന്നത് എന്നുമാണ് ജെസാഷ് സ്റ്റുഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്ക് വെച്ചിരിക്കുന്നത്. ജെസാഷ് സ്റ്റുഡിയോ പറയുന്നത് ഇപ്രകാരമാണ്.

റിയാസ് സലീമിനെ ഞങ്ങള്‍ക്കറിയില്ല
ആരതി പൊടിക്കും വ്യാജ ഫാന്‍ പേജുകളില്‍ നിന്നുള്ളവര്‍ക്കും മുന്നറിയിപ്പ്: വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ധാരാളം ഭീഷണിപ്പെടുത്തലും അധിക്ഷേപ സന്ദേശങ്ങളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല, കാരണം ഈ റിയാസ് സലിം ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ ചില വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കുന്നു.

ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു
പരിശോധിച്ചുറപ്പിച്ച ഒരു അക്കൗണ്ട് സ്റ്റോറിയില്‍ ഞങ്ങളുടെ പോസ്റ്റ് കാണുകയും ഞങ്ങള്‍ അവിടെ ഒരു ലൈക്ക് നല്‍കുകയും ചെയ്തു. റിയാസ് സലിമിനെ കുറിച്ച് ഞങ്ങള്‍ ഇവിടെ നിന്ന് അറിഞ്ഞു. അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം ഇത് വ്യക്തിപരമായി ധാരാളം ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിലേക്ക് നയിക്കുന്നുണ്ട്.

ആരതിയോട് ക്ഷമ ചോദിക്കുന്നു
സഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നവരോട് മാത്രം ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഈ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഞങ്ങള്‍ ഈ കാര്യങ്ങള്‍ ഒരാഴ്ചത്തേക്ക് ഞങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹൈലൈറ്റുകളില്‍ സൂക്ഷിക്കും. ആരതി പൊടിയുടെ വിവാഹ നിശ്ചയ ദിനമായിരുന്നു എന്ന കാര്യം മനസ്സില്‍ വെച്ചുകൊണ്ട്, അന്ന് ഈ കാര്യങ്ങളില്‍ അവര്‍ക്കുണ്ടായ വിഷമത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.

ആരതി ആരാണെന്ന് അറിയില്ലായിരുന്നു
ഞങ്ങള്‍ അത് വ്യക്തിപരമായി മാത്രമല്ല, പരസ്യമായി പറയാനും ആഗ്രഹിക്കുന്നു. കാരണം അവര്‍ ഇത്തരത്തില്‍ ഒരു സെലിബ്രിറ്റിയാണ് എന്നോ അത് അവരുടെ വിവാഹനിശ്ചയ വസ്ത്രം ആയിരുന്നു എന്നോ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ എല്ലാവരും ഇക്കാര്യത്തില്‍ വളരെ ഖേദിക്കുന്നു എന്നാണ് ജെസാഷ് സ്റ്റുഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications