Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിൻ 20,000 രൂപ കൊടുത്ത് ഉണ്ണി മുകുന്ദനെ കൂവാൻ ആളെ വിട്ടു'; ആരോപണവുമായി അഖിൽ മാരാർ, റോബിന്റെ മറുപടി

ഉണ്ണി മുകുന്ദൻ-സീക്രട്ട് ഏജന്റ് വിഷയത്തിൽ ജനം ടിവിയിൽ നടന്ന ചർച്ചയ്ക്കിടെയാണ് അഖിൽ മാരാർ റോബിനെതിരെ ആരോപണം ഉന്നയിച്ചത്.

 robinakhilmarar-167504748

കൊച്ചി: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ. കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ നടനെതിരെ കൂവാൻ റോബിൻ ആളെ വിട്ടുവെന്നാണ് അഖിൽ ആരോപിക്കുന്നത്. ഇതിന് 20,000 രൂപ റോബിൻ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരൻ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും അഖിൽ പറയുന്നു. ജനം ടിവി ചാനൽ ചർച്ചയിലാണ് അഖിലിന്റെ ആരോപണം. 'അലറൽ വീരൻ' എന്നാണ് റോബിനെ അഖിൽ ചർച്ചയിൽ വീശേഷിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ അഖിലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം. വായിക്കാം

 ചർച്ചയിൽ അഖിൽ മാരാർ പറഞ്ഞത് ഇങ്ങനെ

ചർച്ചയിൽ അഖിൽ മാരാർ പറഞ്ഞത് ഇങ്ങനെ


'ഈയിടെ കോഴിക്കോട് മാളിൽ 'ബ്രൂസിലി' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. അന്ന് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു അലറൽ വീരന്റെ ഫാൻസ് വന്നിട്ട് ഉണ്ണി മുകുന്ദൻ എണീച്ച സമയത്ത് നടനെ കൂവുകയും ഇദ്ദേഹം എഴുന്നേറ്റ സമയത്ത് വളരെ ആരാധനയോടും കൂടി കൈയ്യടിക്കുകയും ചെയ്തു. എന്നാൽ അലറൽ വീരൽ കാശ് കൊടുത്ത ചെയ്യിച്ച പരിപാടിയാണ് അയാളുടെ കൂടെയുള്ള ആളാണ് പറഞ്ഞത്'.

 ഉണ്ണിയെ കൂവാൻ 20,000 രൂപ കൊടുത്തു

ഉണ്ണിയെ കൂവാൻ 20,000 രൂപ കൊടുത്തു

'അതായത് ഉണ്ണി വരുമ്പോൾ കൂവണമെന്നും ഞാൻ വരുമ്പോൾ കൈയ്യടിക്കണമെന്നും പറഞ്ഞ്
20,000 രൂപ കൊടുത്ത് പൈസ കൊടുത്ത് ചെയ്യിച്ചതാണിത്. മലയാള സിനിമയിൽ നിന്നൊരാളാണ് എന്നോട് ഇത് പറഞ്ഞത്. ഇതിന് പിന്നിലെല്ലാം അജണ്ടയുണ്ട്. ഉണ്ണി മുകുന്ദന്റെ സിനിമ 50 കോടി ക്ലബിൽ വിറ്റ് പോകുന്ന സമയത്ത് സിനിമയക്കെതിരെ വരുന്ന ഉദ്ദേശം എന്താണെന്ന് വെച്ചാൽ ഒരു ചെറുപ്പക്കാരനെ തകർക്കുക, മലയാള സിനിമയെ തകർക്കുകയെന്നതാണ്', എന്നായിരുന്നു അഖിലിന്റെ വാക്കുകൾ.

 ഞാൻ കൂവിച്ചെന്നാണ് ആരോപണം

ഞാൻ കൂവിച്ചെന്നാണ് ആരോപണം

ഇതിൽ റോബിന്റെ പ്രതികരണം ഇങ്ങനെ-'
ജനം ടിവിയിൽ ഉണ്ണി മുകുന്ദൻ-സീക്രറ്റ് ഏജന്റ് വിഷയം ചർച്ച ചെയ്യുമ്പോൾ അഖിൽ മാരാർ എന്നൊരാൾ അനാവശ്യമായി എന്നെ വലിച്ചിഴച്ചു. പുള്ളി ആരോപിക്കുന്നത് ബ്രൂസിലി സിനിമാ പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ കാലിക്കറ്റ് വന്നിരുന്നു, അന്ന് തന്റെ ചിത്രത്തിന്റെ പ്രമോഷനും ഉണ്ടായിരുന്നു, ആ സമയത്ത് ഞാൻ 20,000 രൂപ കൊടുത്ത് ഉണ്ണിയെ കൂവിച്ചെന്നാണ്. എന്റെ കൂടെ ഉണ്ടായിരുന്ന സിനിമിയിൽ നിന്നുള്ള വ്യക്തിയാണ് അദ്ദേഹത്തോട് ഇത് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്'.

 സിനിമയിൽ നിന്നുള്ള ആ വ്യക്തി ആരാണ്?'

സിനിമയിൽ നിന്നുള്ള ആ വ്യക്തി ആരാണ്?'


'ആരാണ് ആ വ്യക്തി? എന്തിനാണ് പേര് മറക്കുന്നത്. ചങ്കൂറ്റത്തോട് പറ സിനിമയിലുള്ള വ്യക്തിയുടെ പേര്. രണ്ടാമത്തെ കാര്യം മെയിൻ സ്ട്രീം ചാനലിൽ വന്നിരുന്ന് എന്നെ അലറൽ വീരൻ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റർ അഖിൽ മാരാർ. അത് തെറ്റല്ലേ, നിങ്ങൾക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാൽ പോരെ? മാത്രമല്ല നിങ്ങൾ പറയുന്നത് സീക്രട്ട് ഏജന്റും ഞാനുമായി വലിയ അടുപ്പമാണ്, ഞങ്ങളുടെ അജണ്ട ഉണ്ണി മുകുന്ദനെ തകർക്കുകയെന്നുള്ളതാണെന്നുമാണ്'.

 അഖിൽ മാരാറേ എനിക്ക് പേരുണ്ട്

അഖിൽ മാരാറേ എനിക്ക് പേരുണ്ട്

'എന്തുവാണ് നിങ്ങളുടെ പ്രശ്നം. ഞാൻ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാൻ സിനിമയെ തകർക്കുമെന്നൊക്കെ എന്തിനാടെ പറയുന്നത്. ഇതിൽ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങൾ എന്തിനാണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അഖിൽ മാരാറേ എനിക്ക് ഒരു പോരുണ്ട്. ഞാൻ വന്ന് നിങ്ങളെ ഡാഷ് മോൻ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്. അലറൽ വീരൻ എന്നൊക്കെ വിളിച്ച് ഒരാളെ വ്യക്തിഹത്യ ചെയ്യുകയാണ്. അതിന് താങ്കൾ മാപ്പ് പറയണം'.

 അഖിൽ മാരാർ മാപ്പ് പറയണമെന്ന് റോബിൻ

അഖിൽ മാരാർ മാപ്പ് പറയണമെന്ന് റോബിൻ

'വ്യക്തിഹത്യ ചെയ്യുന്നതൊന്നും കേട്ട് കൊണ്ടിരിക്കാൻ പറ്റില്ല. എനിക്ക് തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ സംസാരിക്കുമ്പോ അങ്ങനെയൊന്നും പറയാൻ പാടില്ല. ആദ്യം എന്നെ അലറൽ വീരൻ എന്ന് വിളിച്ചതിൽ സോറി പറയണം. രണ്ടാമത് ഞാൻ പണം കൊടുത്തു എന്ന് പറയുന്ന സിനിമയിലെ വ്യക്തിയുടെ പേരും കൂടി പറയണം.അങ്ങനെയാണ് ചങ്കൂറ്റമുള്ള ആണുങ്ങൾ. നാണമുണ്ടോടോ നിനക്ക്, നിനക്ക് ഇതിനൊക്കെ പറയേണ്ട ആവശ്യമെന്താണ്'.

 അഖിൽ തെറ്റാണ് ചെയ്തത്

അഖിൽ തെറ്റാണ് ചെയ്തത്

'ഉണ്ണിയും സീക്രട്ട് ഏജന്റും പരസ്പരം വിളിച്ച് മാപ്പ് പറയുകയൊക്കെ ചെയ്തു, ഈ മെയിൻസ്ട്രീം ചാനലുകൾ ഒക്കെ ഇതൊക്കെ എടുത്ത് ചർച്ച ചെയ്യുന്നത് എന്തിനാണ്. അഖിൽ മാരാരേ,ദേഷ്യമൊക്കെ ഉണ്ട്. എന്തിനാണ് ഞാൻ ഉണ്ണി മുകുന്ദനെ തകർക്കാനാണ്, മലയാള സിനിമയെ തകർക്കാനാണ് എന്നൊക്കെ പറയുന്നത്. നല്ല കുട്ടിയല്ലേ, നല്ല കുട്ടിയായിട്ട് അഖിൽ മാരാർ ഇരിക്ക്. ഇപ്പോ പ്രതികരിക്കാൻ തോന്നിയത് കൊണ്ടാണ് പ്രതികരിക്കുന്നത്. അഖിൽ മാരാർ തെറ്റാണ് ചെയ്തത്', റോബിൻ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+