'ട്വിസ്റ്റുണ്ടായത് അവിടെ, റോബിനെ വിളിക്കരുതെന്നും മെസേജ് അയക്കരുതെന്നും പറഞ്ഞു'; തുറന്ന് പറഞ്ഞ് ആരതി പൊടി
കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന ഡോ റോബിൻ രാധാകൃഷ്ണന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ട്. അതുപോലെ തന്നെ പ്രക്ഷേകർ സ്വീകരിച്ചയാളാണ് റോബിന്റെ ഭാവി വധുവായ ആരതി പൊടിയും. ഇരുവരുടേയും വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.
ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു അഭിമുഖത്തിൽ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആ അടുപ്പം പ്രണയമായി മാറുകയായിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും തന്റെ സംരഭത്തെ കുറിച്ചും പ്രണയ ജീവിതത്തിനിടയിലെ ചില ട്വിസ്റ്റുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആരതിയും ഒപ്പം റോബിനും. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം.

'കഠിനാധ്വാനം ചെയ്ത് സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹിച്ചത്. അതിന്റെ പ്രോസസ് നടക്കുമ്പോഴാണ് റോബിനുമായി അഭിമുഖം നടന്നതും ചർച്ചകൾ വന്നതും . ആ ഫെയിം എനിക്ക് വേണ്ട, എനിക്ക് എന്തെങ്കിലും കാര്യം സ്വയം നേടിയെടുക്കണമെന്നും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന വ്യക്തിയാകണമെന്നുമായിരുന്നു ആഗ്രഹം അതിലൂടെ എന്നെ ആളുകൾ കാണണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്', ആരതി പറഞ്ഞു.

'ഇതോടെ റോബിൻ ഇടപെട്ടു.അവിടെയാണ് തനിക്ക് ആരതിയുമായി പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റിയതെന്ന് റോബിൻ പറഞ്ഞു. 'കാരണം ആരുടെയെങ്കിലും കെയറോഫിൽ വരുന്നതിനെക്കാൾ സ്വന്തമായി എന്തെങ്കിലും നേടണം ഉയർന്ന് വരണമെന്നുമാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ആരതി പറഞ്ഞ കാര്യങ്ങൾ എനിക്ക് വലിയ പ്രചോദനമായി തോന്നി.അപ്പോഴാണ് യഥാർത്ഥത്തിൽ ഇത് എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയത്', റോബിൻ വ്യക്തമാക്കി.

'ഞാൻ ആദ്യം പ്രണയം പറഞ്ഞപ്പോൾ വേണ്ടെയെന്നാണ് ആരതി പറഞ്ഞത്. കരിയറുമായി മുന്നോട്ട് പോകണം എന്നതായിരുന്നു ആവശ്യം. എന്നാൽ അങ്ങനെയാവട്ടെയെന്ന് തീരുമാനിച്ചു. പക്ഷെ ട്രോളുകൾക്ക് ഒരു അവസാനവും ഉണ്ടായിരുന്നില്ല. ഓരോ ചർച്ചകളും നടന്ന് കൊണ്ടേയിരുന്നു. അങ്ങനെ പിന്നീട് വീണ്ടും അടുത്ത് തുടങ്ങി', റോബിൻ പറഞ്ഞു.

'ബിഗ് ബോസിലെ ഒരു ചാപ്റ്റർ കഴിഞ്ഞ് നിൽക്കുകയായിരുന്നു റോബിൻ. ഞാൻ അല്ലെങ്കിൽ മറ്റൊരാളെ പുള്ളി എന്തായാലും വിവാഹം കഴിക്കുമായിരുന്നു. ആ സമയത്താണ് നമ്മൾ കാണുന്നതും സംസാരിക്കുന്നതും. കണക്ട് ചെയ്യാൻ പറ്റിയപ്പോൾ സംസാരിച്ചു, ഇഷ്ടപ്പെട്ടു. പക്ഷേ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എനിക്ക് സ്വന്തമായി കുറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ ആകില്ലെന്നുമായിരുന്നു ഞാൻ പറഞ്ഞത്'

'വലിയ ഫെയിമിൽ നിൽക്കുന്ന റോബിനെ കൂട്ടുപിടിച്ചാൽ എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. പക്ഷ എനിക്ക് എന്റെ കാര്യങ്ങൾ സ്വന്തം നിലയ്ക്ക് ചെയ്യണമായിരുന്നു. ഇഷ്ടമല്ലെന്ന് അല്ല വിവാഹം കഴിക്കാൻ പെട്ടെന്ന് സാധിക്കില്ലെന്നാണ് പറഞ്ഞത്. ഇതിനിടയിലാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്. ടോം ചേട്ടൻ പറഞ്ഞു പൊടി നമ്മുക്ക് റോബിനുമായുള്ള എൻഗേജ്മെന്റ് എത്രയും പെട്ടെന്ന് നടത്തണമെന്ന്'.

'എന്റെ സംരംഭം തുടങ്ങുകയും ഞാനൊരു സിനിമയിൽ അഭിനയിച്ച് നിൽക്കുകയും ചെയ്യുന്ന സമയമാണത്. ആ ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലായിരുന്നു. ടോം ചേട്ടൻ വീട്ടിൽ വന്ന് വിവാഹക്കാര്യം പറഞ്ഞു. അച്ഛൻ ചോദിച്ചത് ഒരു അഭിമുഖം കഴിഞ്ഞപ്പോഴേക്ക് കല്യാണമാണോയെന്ന്'.

'അതോടെ ടോം ചേട്ടൻ എന്നോട് പറഞ്ഞു പൊടി അച്ഛൻ നോ പറഞ്ഞല്ലോ ഇനി റോബിനുമായി ഫോൺ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യരുതെന്ന്. അപ്പോൾ എനിക്ക് ദേഷ്യം പിടിച്ചു. ഞാൻ എന്റെ ഭാഗം വിശദമാക്കാൻ റോബിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. ഇതോടെ ഞാൻ മെസേജ് അയച്ചു, എനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് പറഞ്ഞു. എന്റെ കാര്യങ്ങൾ പറഞ്ഞു. ഒരു വർഷം കൂടി എനിക്ക് ആവശ്യമാണെന്ന് പറഞ്ഞു. അങ്ങനെയാണ് അവസാനം വിവാഹത്തിലേക്ക് എത്തുന്നത്', ആരതി പറഞ്ഞു.












Click it and Unblock the Notifications