'അതിന് കാരണം റോബിനാണ്'; ഒടുവിൽ മനസ് തുറന്ന് ആരതി..'നെഗറ്റീവ് വന്നാൽ ചിലർക്ക് അംഗീകരിക്കാൻ പറ്റില്ല'
കൊച്ചി: ബിഗ് ബോസ് സീസൺ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റോബിൻ. വിവാഹ ജീവിതം തുടങ്ങാനൊരുങ്ങുകയാണ് താരം. ആരതി പൊടിയെന്ന സംരഭകയെ ആണ് റോബിൻ വിവാഹം കഴിക്കുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
ബിഗ് ബോസിന് ശേഷം ഉണ്ടായ ഒരു അഭിമുഖത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. സമയമെടുത്ത് പരസ്പരം മനസിലാക്കിയാണ് ഒന്നിച്ച് പോകാൻ തീരുമാനിച്ചതെന്ന് പറയുകയാണ് റോബിനും ആരതിയും. തന്റെ കരിയർ മുന്നോട്ട് കൊണ്ട് പോകുന്നതിനിടയിലാണ് റോബിൻ ഇഷ്ടം പറഞ്ഞതെന്ന് ആരതി പറയുന്നു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖം വായിക്കാം

'എന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് ഞാൻ ബിസിനസ് ചെയ്യുന്നതെങ്കൽ എനിക്ക് കുറച്ച് കൂടി എളുപ്പത്തിൽ അത് കൊണ്ട് പോകാമായിരുന്നു. എന്റെ സുഹൃത്തുക്കളുമായി ചേർന്നാണ് സംരംഭം തുടങ്ങിയതെങ്കിലോ അല്ലെങ്കിൽ എന്റെ ഉള്ള കോൺടാക്ട്സ് വെച്ചിട്ടാണ് സംരഭം തുടങ്ങിയതെങ്കിലോ ഞാൻ ഇതിന് മുന്നേ രക്ഷപ്പെട്ട് പോയേനെ. ഇതെല്ലാം വേണ്ടായെന്ന് വെച്ച് പഠിച്ച് കൊണ്ടിരിക്കുമ്പോഴേ ഞാൻ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുന്നുണ്ടായിരുന്നു'.

'ആ പൈസയൊക്കെ സേവ് ചെയ്ത് എന്റെ സ്വന്തം പൈസ ഇൻവെസ്റ്റ് ചെയ്തിട്ടാണ് ചെറിയ രീതിയിൽ ബിസിനസ് തുടങ്ങിയത്. സമയമെടുത്താണ് ബിസിനസ് വളർത്തികൊണ്ടുവന്നത്. നൂറ് ശതമാനം റോബിനിലൂടെയാണ് ഇപ്പോൾ കൂടുതല് ആളുകളിലേക്ക് എത്തുന്നത്. അതൊരു റിയാലിറ്റിയാണ്. പക്ഷേ എന്റേതായ രീതിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് മുന്നേറാൻ സാധിച്ച സ്റ്റേജിലായിരുന്നു അത്'

'ഒരു വ്യക്തി എന്ന നിലയിൽ ഭയങ്കര ഫെയിം വേണമെന്നോ അറിയപ്പെടണമെന്നോ ആഗ്രഹമില്ല. പക്ഷേ ഞാൻ എന്ന ബിസിനസുകാരിക്ക് കുറച്ച് റീച്ചും കാര്യങ്ങളും ആവശ്യമാണ്. അതിന് വേണ്ടീട്ടാണ് സിനിമ പോലും ചെയ്തത്. തമിഴിലും തെലുങ്കിലുമൊക്കെ സിനിമ ചെയ്യുമ്പോൾ അത്രയും സ്ഥലങ്ങളിലോട്ട് ഞാൻ എത്തുകയാണ്. ഞാൻ എത്തുന്നതിന് അനുസരിച്ച് എന്റെ പ്രൊഡക്ടും റീച്ചാകും.എന്നെ കൊണ്ട് പറ്റുന്ന പരിപാടിയല്ല സിനിമ. അഭിനയിക്കാനുള്ള ടാലന്റൊന്നും എനിക്കില്ല'.

'ഒരു ആർട്ടിസ്റ്റിന്റെ ബൊട്ടീക്ക് എന്ന് പറയുമ്പോൾ ബ്രാൻഡ് വാല്യു കൂടും. ബിസിനസിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാനാണ് അത് ചെയ്തത്. ബിഗ് ബോസ് നടക്കുന്ന സമയത്ത് ഞാൻ ഹൈദരാബാദിലാണ്. അതുകൊണ്ട് തന്നെ എപ്പിസോഡുകൾ കാണാൻ സാധിച്ചിരുന്നില്ല. നാട്ടിൽ വന്നപ്പോഴാണ് കണ്ടത്. എന്തെങ്കിലും എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിൽ തന്നെ അത് റോബിൻ കാരണമാണ്.സുഹൃത്തുക്കളാരും ബിഗ് ബോസ് കാണുമായിരുന്നില്ല. എന്നാൽ റോബിൻ ഷോയിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും കരയുന്നു, അദ്ദേഹത്തെ കാണുന്നവരൊക്കെ ചിരിക്കുന്നു ഇതൊക്കെ കണ്ടപ്പോൾ എന്താണെന്ന് അറിയാൻ കയറി നോക്കിയതാണ്. അതാണ് ഇവിടെയെത്തിയത്'

'എനിക്ക് സമയം വേണമായിരുന്നു. റോബിനോട് പറഞ്ഞപ്പോൾ ജെനുവിനായിട്ടുള്ള റീസൺ ആണ് ഞാൻ വെയ്റ്റ് ചെയ്യാമെന്നായിരുന്നു മറുപടി.
എല്ലാവരും പറയുന്നത് വളരെ പെട്ടെന്നാണ് ഇതൊക്കെ നടന്നത്. ഒറ്റ ഇന്റർവ്യൂ കൊണ്ട് ഇങ്ങനെയൊക്കെ എങ്ങനെ സംഭവിച്ചു എന്നൊക്കെയാണ്. എന്നാൽ ഞങ്ങൾക്ക് മനസിലായിട്ടില്ല, ഞങ്ങൾ സമയമെടുത്താണ് റിലേഷനിൽ ആയത്', ആരതി പറഞ്ഞു. .

'എന്റെ പോസിറ്റീവും നെഗറ്റീവും മനസിലാക്കിയാണ് പുള്ളിക്കാരി എന്നെ ഇഷ്ടപ്പെട്ടത്. ഞാൻ നല്ലവനായ ഉണ്ണിയാകാൻ ശ്രമിച്ചിട്ടില്ല. ചിലർക്ക് ഞാൻ പെർഫെക്ട് ആയിരിക്കണം, നല്ലതായിരിക്കണം, അത് മാത്രമേ ഞാൻ ആക്സപ്റ്റ് ചെയ്യു എന്നതായിരുന്നു. നെഗറ്റീവ് വന്ന് കഴിഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റില്ല.ആരതിയെ സംബന്ധിച്ച് എൻറെ ഏറ്റവും മോശം സ്റ്റേജും അവൾ കണ്ടിട്ടുണ്ട്.പക്ഷെ എന്നിട്ടും പുള്ളിക്കാരി എന്റെ കൂടെ നിന്നു', റോബിൻ പറഞ്ഞു.

'ആറ് മാസം എല്ലാ കാര്യങ്ങളും അതായത് കരിയർ, ഇഷ്ടങ്ങൾ , ജോലി എല്ലാം സംസാരിച്ച് കണക്ട് ചെയ്യാൻ പറ്റുന്നുണ്ടെന്നും കൂടെ നിക്കുമെന്നും ഉറപ്പ് കിട്ടിയത് കൊണ്ടാണ് റിലേഷനുമായി മുന്നോട്ട് പോകാൻ തീരുനാനിച്ത.്ഇത് കഴിഞ്ഞിട്ടാണ് വീട്ടിൽ പറയുന്നതും ഇപ്പോൾ വിവാഹ നിശ്ചയത്തിലേക്ക് കടക്കാൻ പോകുന്നത്.എന്റെ ജീവിത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് റോബിനെ കാണുന്നത്. ആ സാഹചര്യത്തെ മറികടക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം റോബിനാണ്', ആരതി പറഞ്ഞു.












Click it and Unblock the Notifications