ആരതി പൊടിക്കും റോബിനും മറുപടിയുമായി ആടലോടകം ടീം; ആരതി പ്രചരിപ്പിക്കുന്നതല്ല, സംഭവിച്ചത് ഇത്
ആടലോടകം ടീമിന്റെ സ്പൂഫ് വീഡിയോ വൈറലായതോടെ ആരതിയും റോബിനും ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു.

കൊച്ചി:ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റേയും വധു ആരതി പൊടിയുടേയും വിവാഹ നിശ്ചയത്തിന്റെ ഒരു സ്പൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വളരെ അധികം വൈറലായിരുന്നു. ആടലോടകം എന്ന സോഷ്യൽ മീഡിയ ടീം ചെയ്ത വീഡിയോ ആയിരുന്നു വൈറലായത്. എന്നാൽ വീഡിയോ വൈറലായതോടെ റോബിനും ആരതിയും വീഡിയോയ്ക്കെതിരേയും ടീമിനെതിരേയും രംഗത്തെത്തി.
റോബിന്റെ മുൻ സുഹൃത്തായിരുന്ന ശാലൂ പേയാട് എന്ന വ്യക്തിയാണ് തങ്ങൾക്കെതിരായ വീഡിയോയ്ക്ക് പിന്നിലെന്ന തരത്തിലായിരുന്നു ആരതിയുടെ ആരോപണം. ഇത് സംബന്ധിച്ച ചില സ്ക്രീൻഷോട്ടുകളും ആരതി പുറത്തുവിട്ടിരുന്നു. ആടലോടകം ടീമിനൊപ്പം ശാലു പേയാട് ഇരിക്കുന്ന ചിത്രമായിരുന്നു ആരതി പങ്കിട്ടത്. അതേസമയം ഇപ്പോഴിതാ ആരതിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി ആടലോകം ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. യുട്യൂബ് ചാനലിലൂടെയാണ് അവരുടെ പ്രതികരണം വായിക്കാം

ആരതി പൊടിയുടെ ആരോപണത്തിന് മറുപടി
'ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഒരു വീഡിയോ ഇട്ടു, അതു പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ ആ വീഡിയോ കണ്ടു, കണ്ടുകാണുമല്ലോ അത് ചർച്ചാ വിഷയം ആണല്ലോ. നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കണ്ടന്റാണ്. അതിൽ ആർക്കും ഒരു കൈയ്യുമില്ല. ആ വീഡിയോയുടെ പിതൃത്വം ആരൊക്കെയോ ചേർന്ന് വേറൊരാളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമിക്കുകയാണ്.അത് അംഗീകരിച്ച് തരാൻ കഴിയില്ല.

ആരതി -റോബിൻ എൻഗേജ്മെന്റ് വീഡിയോ
ഒരു പ്രമുഖരുടെ എൻഗേജ്മെന്റ് വീഡിയോ ആണ് ഞങ്ങൾ ഇട്ടത്. സാധാരണ സ്പൂഫ് എങ്ങനെയാണോ ചെയ്യുന്നത് അതുപോലെ തന്നെയാണ് അതും ഇട്ടത്. ശനിയാഴ്ച വൈകീട്ട് വരെ ചേട്ടായി ഫാൻസ് എന്നൊക്കെ പറഞ്ഞ് ഒന്ന് രണ്ട് ടീം വന്നിട്ടുണ്ടായിരുന്നു. എന്നാൽ ആറരയോടെ നിരവധി അക്കൗണ്ടുകളിൽ നിന്ന് അതും ഫോളോവേഴ്സ് ഇല്ലാത്ത പല വ്യാജ പേരുകളും ഉള്ള അക്കൗണ്ടുകളിൽ നിന്നും ഞങ്ങളുടെ കമന്റ് ബോക്സിൽ തെറിവിളിയായിരുന്നു. ആരെങ്കിലും ചെയ്യിക്കുന്നതാണെന്ന് ഞങ്ങൾ പറയുന്നില്ല. എന്തോ അങ്ങനെ ഒരേ സമയം സംഭവിച്ച് പോയി. ചിലപ്പോൾ ആറരയ്ക്ക് ഈ വീഡിയോ എല്ലാവരും ചേർന്ന് പ്രൊജക്ടർ വെച്ച് കണ്ടതായിരിക്കാം. എന്തായാലും ഈ പറയുന്ന വ്യക്തി അങ്ങനെ ഒരു തന്തയില്ലാത്തരം കാണിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം.

ഫാൻസ് ആരാധന മൂത്ത് പ്രാന്തായി
ഫാൻസ് ആരാധനമൂത്ത് പ്രാന്തായി അവരുടെ സ്നേഹം ഒഴുക്കി വിട്ടതാണോയെന്ന് അറിയില്ല. ശരിയായിട്ടുള്ള കാര്യം ആണെങ്കിൽ ഐഡന്റി വെളിപ്പെടുത്തിയാകും നമ്മൾ ഒരു വിഷയത്തോട് പ്രതികരിക്കുക. എന്നാൽ തന്തയില്ലാത്തരം ആണെന്ന് വ്യക്തമായിട്ട് അറിഞ്ഞിട്ട് തന്നെയാണ് വ്യാജ അക്കൗണ്ടുകളിൽ നിന്നും വരുന്നത്.
വീഡിയോ ഇട്ട് അന്ന് ഈ പറയുന്ന വ്യക്തി വിളിച്ചിരുന്നു.ഇനി ഇങ്ങനെ ചെയ്യല്ലേയെന്ന് പറഞ്ഞു, വ്യക്തിപരമായി ആരേയും വേദനിപ്പിക്കാൻ അല്ല, തമാശയായി എടുക്കുമെന്ന് കരുതിയാണ് വീഡിയോ ചെയ്തത് എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്.

ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ല
വീഡിയോയിൽ പറയുന്നവരുടെ ബിസിനസിനേയോ അവരെ ബോഡി ഷെയ്മിങ്ങോ നടത്തിയിട്ടില്ല. മമ്മൂക്കയേയും മോഹൻ ലാലിനേയും വിജയിയേയും വരെ ട്രോളാക്കി സ്പൂഫ് വീഡിയോ ചെയ്തു. ഒരു ഫാൻസും മോശം പറഞ്ഞിട്ടില്ല.സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്. കാരണം സ്പൂഫിനെ സ്പൂഫായി കാണാൻ അവർക്ക് കഴിയും. ഇതിനെ ഒരു സ്പൂഫായി കാണാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ അത് ആരുടെ കുറ്റമാണെന്ന് ഓർക്കുക.

ആ വേദിയിലെ അതേ പെർഫോമൻസ് എടുക്കാൻ പറ്റിയിട്ടില്ല
ആ ഒരു വേദിയിൽ എന്ത് നടന്നു അതാണ് ചെയ്തത്. അല്ലാതെ ബോഡി ഷെയിംമിംഗ് ചെയ്തിട്ടില്ല. അവിടെ നടന്ന അത്രയും പെർഫോമൻസ് നമ്മുക്ക് ചെയ്യാൻ പറ്റിയില്ല. ഒരാൾക്ക് ഒരു പരിധിയുണ്ടല്ലോ. ഒരു കർട്ടനാണ് വസ്ത്രമായി ഉപയോഗിച്ചത് അത് വൾഗറാക്കിയിട്ടില്ല. അവരോട് പൂർണ ബഹുമാനത്തോടെ പറയുന്നു അവർ ചെയ്ത വസ്ത്രം സൂപ്പറായിരുന്നു, അതിഗംഭീരമായിരുന്നു. പക്ഷേ കോമഡി ചെയ്യുമ്പോൾ അവർ സ്റ്റോൺ എന്ന് പറഞ്ഞതിനെ നമ്മൾ തോട്ടിൽ നിന്ന് പെറുക്കിയ കല്ലെന്ന് പറയും. അതൊക്കെ കോമഡിക്ക് വേണ്ടി ചെയ്യുന്നതാണ്.

അമ്മയെ വരെ മോശമായി പറയുന്നു
പേരില്ലാത്ത അക്കൗണ്ടിൽ നിന്നും അമ്മയെ വരെ മോശമായി പറഞ്ഞ് കൊണ്ടുള്ള കമന്റ് വരികയാണ്.ഞങ്ങൾ അപ്പോഴൊന്നും പ്രതികരിച്ചിട്ടില്ല. കാരണം ഞങ്ങൾക്ക് സ്വന്തമായി ആർമി ഇല്ലല്ലോ. നമ്മൾക്ക് വേണ്ടി സംസാരിക്കാൻ നമ്മളെ ഉള്ളൂ. ജെനുവിനായി അക്കൗണ്ടിൽ നിന്ന് ആരും ഞങ്ങളെ ചീത്തവിളിച്ചിട്ടില്ല. പൈസ കൊടുത്ത് വീഡിയോ ചെയ്യിച്ചതാണെന്ന് ഈ പറയുന്ന യുവതി തന്നെ അവരുടെ അക്കൗണ്ടിലൂടെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ പോസ്റ്റ് ഇടുന്നുണ്ട്. ഇത് കണ്ട് പലരും വിളിച്ച് ചോദിച്ചു. അതുകൊണ്ട് കൂടിയാണ് വിശദീകരണം.

മെസേജ് അയക്കുകയായിരുന്നു
വീഡിയോ ഇട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം മെസേജ് അയക്കുകയായിരുന്നു. വീഡിയോ നന്നായിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങൾ നന്ദിയും പറഞ്ഞു. സംസാരിച്ചപ്പോൾ പുള്ളി ഫിലിം ഫീൽഡണെന്ന് പറഞ്ഞു. എനിക്ക് അഭിനയിക്കാൻ താത്പര്യം ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ തിങ്കളാഴ്ച ഒരു സിനിമയുടെ പൂജ നടക്കുന്നുണ്ട് സംവിധായകരെ പരിചയപ്പെടാം അങ്ങോട്ടേക്ക് വരാൻ പറഞ്ഞു. അവിടെ പോയി. അല്ലാതെ ഈ പുള്ളിക്ക് ആരൊക്കെയായി പിണക്കമുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ല',












Click it and Unblock the Notifications