'കുറ പൈസ ഉണ്ടാക്കിയത് കൊണ്ടാണോ നിങ്ങൾ മിണ്ടാത്തത്, ദിൽഷ വിഷയത്തിന് കാത്ത് നിക്കുകയാണോ?'; സൂരജ്
റോബിന് പിആർ ഉണ്ടെന്നും പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തയാളാണ് എന്നുമായിരുന്നു ഇവർ ആരോപിച്ചത്.

കൊച്ചി: ബിഗ് ബോസ് സീസൺ 4 താരം റോബിൻ രാധാകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങൾ ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണ് കാരണമായത്. മുൻപ് റോബിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ശാലു പേയാട് ഉൾപ്പെടെയുള്ളവരാണ് റോബിനെതിരെ രംഗത്തെത്തിയത്. റോബിന് പിആർ ഉണ്ടെന്നും പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തയാളാണ് എന്നുമായിരുന്നു ഇവർ ആരോപിച്ചത്.
അതേസമയം വിഷയങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദിൽഷ പ്രസന്നന്റെ അടുത്ത സുഹൃത്ത് സൂരജ് എം നമ്പ്യാർ. മുൻപ് ദിൽഷ-റോബിൻ വിഷയത്തിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്ന വ്യക്തികളിലൊരാളായിരുന്നു സൂരജ്. വിഷയത്തിൽ യുട്യൂബർമാർക്കെതിരെ രൂക്ഷ വിമർശനമാണ് സൂരജ് ഉയർത്തുന്നത്. വായിക്കാം

റോബിൻ ശാലു പേയാട് വിഷയത്തിൽ
റോബിനെതിരെ ശാലു പേയാട് അടക്കമുള്ളവർ ഗുരുതര ആരോപണം ഉന്നയിക്കുമ്പോൾ യുട്യൂബ് ചാനലുകൾ എന്തുകൊണ്ടാണ് അനങ്ങാത്തത്? കുറഞ്ഞപക്ഷം ഇതൊന്നും ശരിയായില്ലെന്ന് എന്തുകൊണ്ടാണ് ഇവരൊന്നും പറയാത്തത്. റോബിന്റെ കോണ്ടന്റ് വെച്ച് കുറെ പൈസ ഉണ്ടാക്കിയത് കൊണ്ടാണോ? അതോ വേറെ വല്ല അന്തർധാരയുമുണ്ടോ? അതോ റോബിനെ വലിയ വിശ്വാസമാണോ? അത് തുറന്ന് പറ.

ദിൽഷയ്ക്കെതിരെ വൻ വിമർശനം ആയിരുന്നല്ലോ
കണ്ടന്റിന് കാത്തിരുന്നവരല്ലേ നിങ്ങളൊക്കെ, ദിൽഷ നിന്നു ഇരുന്നു എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്യുന്നവരല്ലേ നിങ്ങളൊക്കെ.നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലും കുഴപ്പമില്ല, നിങ്ങൾക്ക് പൈസ കിട്ടുമല്ലോ? അതിന് വേണ്ടിയാണല്ലോ നിങ്ങൾ ഇതൊക്കെ ചെയ്യുന്നേ. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ മിണ്ടാതിരിക്കുന്നത്? അത് നിങ്ങളുടെ തീരുമാനം ആണ്. വേണമെങ്കിൽ ഇനി ദിൽഷയുടെ വിഷയം എന്തെങ്കിലും വരാൻ കാത്തിരിക്കാം, വന്നാൽ അത് വെച്ച് നിരന്തരം വീഡിയോ ഇടാം.

ദിൽഷ റോബിൻ വിഷയത്തിൽ
പല വിഷയങ്ങളിലും എനിക്ക് ഫസ്റ്റ് ഹാന്റ് ഇൻഫർമേഷൻ ഉണ്ട്. ആ സമയത്ത് റോബിനോട് സംസാരിക്കുന്നുണ്ടായിരുന്നു ഞാൻ. ദിൽഷയുടെ സർക്കിളിൽ തന്നെയായിരുന്നു ഞാൻ .അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാം. ആ സമയത്ത് ദിൽഷ റോബിനോടും സംസാരിക്കുന്നുണ്ടായിരുന്നു. അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയാം. അതൊക്കെ കൃത്യമായി അറിഞ്ഞത് കൊണ്ടാണ് ഞാൻ റിയാക്ഷൻ വീഡിയോ ചെയ്തിട്ടുള്ളത്.

റോബിന്റെ സൈഡിൽ നിന്നവർ
ഒരു സൈഡ് മാത്രം അറിഞ്ഞ് സംസാരിച്ച യുട്യൂബർമാർ ഇപ്പോൾ റോബിന്റെ സൈഡിൽ നിന്ന് അവന്റെ ഒപ്പം നിന്നവർ വന്ന് പല ആരോപണങ്ങളും ഉന്നയിക്കുമ്പോൾ ഇവർക്ക് പ്രശ്നമൊന്നുമില്ല. ഇതൊക്ക തന്നെയാണ് പി ആർ വർക്ക് എന്ന് പറയുന്നതെന്നാണ് എന്റെ വിശ്വാസം. സത്യത്തിന്റെയും ധാർമ്മികതയുടേയും ഭാഗത്ത് നിൽക്കുന്നവരാണെങ്കിൽ പ്രതികരിക്ക്. കാണുന്നവരെല്ലാം മണ്ടൻമാരാണെന്ന് കരുതരുത്. പ്രേക്ഷകരോട് പറയാനുള്ളത് നിങ്ങൾ മണ്ടൻമാരാണെന്ന് തെളിയിച്ച് കൊടുക്കരുത്.

ആ സർക്കിളിൽ വരാൻ എനിക്ക് താത്പര്യമില്ല
ആര് ശരി ആര് തെറ്റ് എന്നൊന്നും പറയുന്നില്ല. മൊത്തത്തിൽ ചീഞ്ഞ് നാറിയ കേസാണെന്ന് എനിക്ക് അറിയാം. ആ സർക്കിളിൽ വരാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നൊക്കെ വിട്ടത്. എനിക്ക് അറിയുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ പ്രതികരിച്ചത്. അല്ലാതെ ആരെങ്കിലും എവിടെയെങ്കിലും പറയുന്ന കാര്യങ്ങളിൽ ജഡ്ജ്മെന്റ് നടത്തുകയല്ല ചെയ്തത്.

സൂരജിന്റെ മറുപടി
എനിക്ക് തെറ്റ് പറ്റിയാൽ അത് തെറ്റായി പോയെന്ന് പറയാൻ എനിക്ക് യാതൊരു മടിയില്ല. ആരെങ്കിലും എനിക്കെതിരെ കമന്റ് ചെയ്യും പോസ്റ്റഅ ഇടുമെന്ന് ഭയന്ന് നിൽക്കേണ്ട ആവശ്യവും എനിക്കില്ല. എന്റെ കമ്പനിയിലേക്ക് എന്നെ കുറിച്ച് എന്തെക്കെയൊ മെസേജ് അയച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ചിന്താശക്തി കുറഞ്ഞവര് ഇങ്ങനെ മെയിൽ അയച്ചാൽ ഒക്കെ സ്പാമിലോ ജംഗിലോ ഒക്കെ പോകുകയേ ഉള്ളൂ', സൂരജ് പരിഹസിച്ചു.












Click it and Unblock the Notifications