'ഞാൻ പേടിക്കാതത്തിന് കാരണം അതാണ്', 'മനസിലാകുന്നുണ്ടല്ലോ?' ആരതി പൊടിയുടെ മറുപടി വൈറൽ
വളരെ പാവമായിരുന്ന ആരതി പൊടി ഇപ്പോൾ റോബിന്റെ ഫാൻസിനെ ഉപയോഗിച്ച് ഫെയ്മസ് ആകാൻ ശ്രമിക്കുകയാണെന്നാണ് ആരതിക്കെതിരെ ആക്ഷേപം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ ഇന്നലെ ഒരു വീഡിയോ പങ്കിട്ടത് ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ റോബിനേയും ഭാവി വധുവായ ആരതി പൊടിയേയും കണക്കറ്റ് വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വോയിസോട് കൂടിയ വീഡിയോ ആണ് റോബിൻ പങ്കിട്ടത്. ബിഗ് ബോസ് പച്ച ഫൈറ്റിംഗ് എന്ന പേരിൽ ഉള്ളതാണ് വാട്സ് ആപ് ഗ്രൂപ്പ്.

റോബിന്റെ പ്രശസ്തി ഉപയോഗിച്ച് ഫെയിമസ് ആകാൻ
പൊതുവേദിയിലെ റോബിന്റെ പെരുമാറ്റത്തെ കുറിച്ചാണ് ഗ്രൂപ്പിലെ അധിക്ഷേപങ്ങൾ. റോബിൻ സ്വയം വിലകളയുകയാണെന്നും പൊതുപരിപാടികളിൽ അലറി വിളിച്ച് പങ്കെടുക്കുന്നത് എന്തിനാണെന്നുമാണ് ചിലർ ചോദിക്കുന്നത്. അയാളുടെ പെരുമാറ്റം കാണുമ്പോൾ ചെരുപ്പൂരി അടിക്കാൻ തോന്നാറുണ്ടെന്നും ഗ്രൂപ്പിൽ പറയുന്നുണ്ട്. റോബിന്റെ പ്രശസ്തി ഉപയോഗിച്ച് ഫെയിമസ് ആകാൻ നോക്കുകയാണ് ആരതി എന്ന ആക്ഷേപവും ഗ്രൂപ്പിൽ ചിലർ ഉന്നയിക്കുന്നുണ്ട്.

പാവമായിരുന്ന ആരതി റോബിന്റെ ട്രാക്കിൽ
വളരെ പാവമായിരുന്ന ആരതി പൊടി ഇപ്പോൾ റോബിന്റെ ഫാൻസിനെ ഉപയോഗിച്ച് ഫെയ്മസ് ആകാൻ ശ്രമിക്കുകയാണെന്നാണ് ആരതിക്കെതിരെ ആക്ഷേപം. നേരത്തേ തന്നെ ആരതിക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഒരു വിഭാഗം ഉയർത്തിയിരുന്നു. റോബിന്റെ പ്രശസ്തി മുതലെടുക്കുകയാണ് ആരതി എന്ന തരത്തിലായിരുന്നു ചിലരുടെ ആക്ഷേപം. അന്ന് ചുട്ടമറുപടി ആരതിയും റോബിനും നൽകിയിട്ടുണ്ട്.

സംരഭക എന്ന നിലയിൽ അടയാളപ്പെടുത്തിയെന്ന്
റോബിനെ കാണുന്നതിന് മുൻപേ തന്നെ ഒരു സംരഭക എന്ന നിലയിൽ താൻ അടയാളപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു വിമർശനങ്ങൾക്ക് ആരതിയുടെ മറുപടി. അതേസമയം ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകൾക്കിടയിൽ ആരാധകന്റെ ചോദ്യത്തിന് ആരതി നൽകിയ പുതിയ മറുപടിയും വൈറലാവുകയാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഭയക്കാത്തത് എന്നാണ് ഒരാൾ ചോദിച്ചത് ഇതിന് ഞാൻ എന്നിൽ വിശ്വസിക്കുന്നത് കൊണ്ട്, എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നത് കൊണ്ട്', എന്നാണ് ആരതി കുറിച്ചത്.

ആരതിയുടെ വസ്ത്ര ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണം
നേരത്തെ ആരതിയുടെ വസ്ത്ര ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയർന്ന സമയത്തും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു വിവാദങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ ഡിസൈൻ ആരതി അതേടപടി കോപ്പിയടിച്ചുവെന്ന് ജെസാഷ് എന്ന സ്ഥാപനമായിരുന്നു ആരോപണം ഉയർത്തിയത്. എന്നാൽ കൂടുതലൊന്നും അവർക്ക് മറുപടി നൽകാതെ എന്നാൽ നമ്മുക്ക് നിയമപരമായി നീങ്ങാം എന്നായിരുന്നു ആരതി പൊടി വ്യക്തമാക്കിയത്.

നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അവർ പ്രതികരിച്ചത്
ഇതിന് പിന്നാലെ തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ആരതിയുടെ വസ്ത്രം അവരുടെ തന്നെ ഡിസൈൻ ആണെന്നും വ്യക്തമാക്കി ജെസാഷ് രംഗത്തെത്തി. എന്നാൽ തന്റെ കഠിനാധ്വാനത്തേയും പരിശ്രമത്തേയും പരിഹസിച്ച ജെസാഷ് എന്ന വസ്ത്ര സ്ഥാപനത്തിനെതിരെ തീർച്ചയായും നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അവർ പ്രതികരിച്ചത്.

റിയാസേ, പോലീസ് സ്റ്റേഷനിൽ കാണാം
മാത്രമല്ല ജെസാഷിന്റെ ആരോപണം പങ്കുവെച്ച ബിഗ് ബോസ് മത്സരാർത്ഥി റിയാസ് സലീമിനെതിരേയും ആരതി രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണം ഉയർത്തിയ റിയാസിനെതിരെ കേസ് കൊടുക്കുമെന്നായിരുന്നു ആരതി പറഞ്ഞത്. തീർച്ചയായും കേസ് കൊടുക്കാൻ തന്നെയാണ് ഉദ്ദേശമെന്നും നമ്മുക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് കാണാം റിയാസേ എന്നും ആരതി റിയാസിനോടായി പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications