'ഡോക്ടറായിട്ടൊന്നും കാര്യമില്ല: ഞാനെന്ന അഹങ്കാരം ഉള്ളവർ ഒന്നുമാവില്ല'; തുറന്നടിച്ച് ഷിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലൂടെ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. ബിഗ് ബോസില്‍ വന്നതിലൂടെ ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയ വ്യക്തിയാണ് താനെന്ന് പലപ്പോഴായി അദ്ദേഹം തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഷോയിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ ഷിയാസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും ഒടുവില്‍ സീസണിലെ മികച്ച മൂന്നാമത്തെ മത്സരാർത്ഥിയെന്ന പുരസ്കാരവും നേടിയാണ് പുറത്ത് പോയത്.
പിന്നീടുള്ള ഒരു സീസണിലും അദ്ദേഹം തന്റേതായ നിലപാടുകള്‍ സ്വീകരിക്കുകയും തനിക്ക് ഇഷ്ടപെടുന്ന മത്സരാർത്ഥികളെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ താരങ്ങളുടെ അഹങ്കാരത്തെ കുറിച്ചും ആരാധക പിന്തുണയെക്കുറിച്ചും ഷിയാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞാനെന്ന അഹങ്കാരം ഉള്ളവർക്ക് ബിഗ് ബോസില്‍ ഒന്നുമാവാന്‍ സാധിക്കില്ല. അവർ ആവും, പുറത്തിറങ്ങിയാല്‍ പിന്തുണയ്ക്കാന്‍ കുറച്ച് പേരുണ്ടാവും. അത് അല്ലാതെ അവർ ജീവിത്തതില്‍ ഒന്നുമാവില്ലെന്നും ബിഗ് ബോസ് താരം വ്യക്തമാക്കുന്നു. നമ്മള്‍ എന്താണോ അതില്‍ നിന്ന് കുറച്ച് താഴെ പോവുകയാണ് വേണ്ടത്. ഡൌണ്‍ ടു എർത്ത് എന്ന് പറയുന്ന ഒരു സാധനമുണ്ട്. ജീവിതത്തില്‍ അങ്ങനെ ആയികഴിഞ്ഞാല്‍ നല്ലതാണ്. ടാലന്റ് എന്ന് പറയുന്നത് എല്ലാവർക്കും ദൈവം കൊടുത്ത സാധനമാണ്. അത് നമ്മള്‍ ഇപ്രൂവ് ചെയ്യണം.

ക്യാരക്ടർ, സ്വഭാവം എളിമ മറ്റുള്ളവരെ അംഗീകരിക്കാനും സഹായിക്കാനുമുള്ള കഴിവ്, ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കിലും എളിമയുമൊക്കെയാണ് ഒരു മനുഷ്യന് വേണ്ട ടാലന്റ് അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ട് കാര്യമില്ല. ഇതൊന്നും ഇല്ലാതെ വിദ്യാഭ്യാസം മാത്രം ഉണ്ടായതുകൊണ്ട് നേട്ടമുണ്ടാവണമെന്നില്ല. ഡോക്ടറായിട്ടൊന്നും കാര്യമില്ല. പറയുന്നത് എന്താണെന്നെന്ന് മനസ്സിലായില്ലേയെന്നും ഷിയാസ് ചോദിക്കുന്നു.

സീസണ്‍ 5 ആരംഭിക്കുമ്പോള്‍ ഷോ കാണുക, ഇഷ്ടമില്ലാത്ത ആളുകളെ കുറ്റം പറയാതിരിക്കുക അത്രമാത്രമേയുള്ളു. ഷോയിലെ എല്ലാ മത്സരാർത്ഥികള്‍ക്കും തുല്യമായ സ്ഥാനമാണ് നല്‍കുന്നത്. നൂറ് സിനിമ ചെയ്തയാലും പത്ത് സിനിമ ചെയ്തയാളും ഒരു സിനിമ പോലും ചെയ്യാത്ത ആളുമുണ്ടാവും. ഉദാഹരണത്തിന് എന്നെപ്പോലെയുള്ള ആളുകള്‍. എല്ലാവർക്കും അവിടെ തുല്യ സ്ഥാനമാണ് ലഭിക്കുന്നത്.
Astrology Tips: വീട്ടില്‍ സമ്പാദ്യവും ഐശ്വര്യവും കുമിഞ്ഞ് കൂടും: ചെയ്യേണ്ടത് ഇത്രമാത്രം

ഇഷ്ടമുള്ള ആളുകളെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം അവിടെുള്ള ആളുകളെ കുറ്റം പറയാതിരിക്കുകയും ചെയ്യുക. എല്ലാവർക്കും ഒരു വ്യക്തിത്വവും നല്ല സ്വഭാവ ഗുണങ്ങളുമുണ്ടാവും. അത് അംഗീകരിക്കുക. അവരെ പിന്തുണയ്ക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യുക. പക്ഷെ കുറ്റം പറയാതിരിക്കുക.

ബിഗ് ബോസിലേക്ക് വരുന്ന എല്ലാവരും നല്ല ആളുകളായിരിക്കും. പല മേഖലയിലായി കഴിവ് തെളിയിച്ച് ആളുകളായിരിക്കും അവിടെ വരുന്നത്. അവരുമായി ബന്ധപ്പെട്ട ആളുകളെ ഇതിലേക്ക് വലിച്ചിഴച്ച് നാറ്റിക്കാതെ നല്ല രീതിയില്‍ മുന്നോട്ട് പോവുക. ബിഗ് ബോസ് എന്ന ഷോ കൊണ്ട് മാത്രം ആളുകള്‍ തിരിച്ചറിഞ്ഞ ആളാണ് ഞാന്‍. ഒരു രീതിയിലും ആളുകളെ കുറ്റം പറയാന്‍ പോവാത്ത ആളാണ് ഞാന്‍.

പറയാനുള്ളത് ഞാന്‍ പറയും. അത് അവർക്ക് കുറ്റമായി തോന്നിയാല്‍ അവർ നന്നാവാന്‍ വേണ്ടി പറയുന്നതാണ്. അത് പുതിയ സീസണിലും ഞാന്‍ പറയും. അത് ശരിയോ തെറ്റോ ആണെന്നുള്ളത് എന്റെ വിഷയം അല്ല. പറയാനുള്ളത് ഞാന്‍ പറയുമെന്നും ഷിയാസ് കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഷിയാസ് ഉദ്ദേശിച്ചത് ഡോക്ടർ റോബിനെയാണെന്ന് ആരോപിച്ചുകൊണ്ട് ഷിയാസിനെതിരെ വലിയ വിമർശനമാണ് റോബിന്‍ ആരാധകർ നടത്തുന്നത്. 'പറയാനുള്ളത് പറഞ്ഞിട്ട് പോയിക്കോ അതിനിടയ്ക്ക് റോബിനെ കയറി ചൊറിയാന്‍ നില്‍ക്കണ്ട' എന്ന രീതിയിലുള്ള കമന്റുകളാണ് ആളുകള്‍ പങ്കുവെക്കുന്നത്. എന്നാല്‍ തന്റെ സംസാരിത്തിനിടയില്‍ ഒരിടത്ത് പോലും ഷിയാസ് റോബിനെ പേരെടുത്ത് പറഞ്ഞിട്ടില്ല.












Click it and Unblock the Notifications