Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിൻ ഇറക്കിയത് ഇല്ലാത്ത പടത്തിന്റെ പോസ്റ്റർ; കള്ളത്തരത്തിന് താനും കൂട്ടുനിൽക്കേണ്ടി വന്നു'; ശാലു പേയാട്

അടുത്തിടെ റോബിന്റെ ഭാവി വധുവായ ആരതി പൊടിക്കെതിരെ ആടലോടകം ടീം ചെയ്ത സ്പൂഫ് വീഡിയോയ്ക്ക് പിന്നിൽ ശാലു പേയാടാണെന്ന് റോബിനും ആരതിയും ആരോപിച്ചിരുന്നു

robin6-1678171262.jpg -Prope

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ ആഞ്ഞടിച്ച് സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ ശാലു പേയാട്. ഇല്ലാത്ത പടത്തിന്റെ പേരിൽ പോസ്റ്റർ ഇറക്കി റോബിൻ ആരാധകരെ കബിളിപ്പിക്കുകയായിരുന്നുവെന്ന് ശാലു ആരോപിച്ചു. സിനിമ മോഹവുമായാണ് തന്നെ റോബിൻ സമീപിച്ചതെന്നും ആളുകൾക്ക് ഇടയിൽ ഹൈപ്പുണ്ടാക്കാനായി ലഭിക്കാത്ത സിനിമയെ കുറിച്ച് പോലും വെറുതെ പറഞ്ഞ് നടക്കുകയായിരുന്നു റോബിനെന്നും ശാലു ആരോപിച്ചു. യുട്യൂബ് ചാനലായ ഫസ്റ്റ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ശാലുവിന്റെ വെളിപ്പെടുത്തൽ. വായിക്കാം

 ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം

'കിടിലം ഫിറോസിന്റെ സനാഥാലയത്തിൽ വെച്ചാണ് റോബിനെ പരിചയപ്പെടുന്നത്. ഫിറോസിക്കയാണ് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അന്ന് അവിടെ വെച്ച് റോബിന്റെ ഫോട്ടോകൾ ഒക്കെ എടുത്തിരുന്നു. അത് ഞാൻ അയച്ച് കൊടുത്തു. ഒരു ദിവസം എന്നോട് പറഞ്ഞു ഫ്രീയാണെങ്കിൽ ഒരു ദിവസം ഫ്ലാറ്റിലേക്ക് വാ കാണാം എന്ന് . അത് പ്രകാരം ഞാൻ പോയി കണ്ടു. ഫ്ലാറ്റിൽ വെച്ചൊന്നുമല്ല ഒരു റൂമിൽ വെച്ചായിരുന്നു കണ്ടത്. ചേട്ടാ സിനിമയാണ് തന്റെ ആഗ്രഹമെന്നും തനിക്ക് കുറച്ച് ആളുകളെ പരിചയപ്പെടുത്തി തരുമോയെന്നും ചോദിച്ചു'.

 റോബിന് പരിചയപ്പെടുത്തി കൊടുക്കാൻ

റോബിന് പരിചയപ്പെടുത്തി കൊടുക്കാൻ

'എന്നെ സംബന്ധിച്ച് ഒരാളെ പരിചയപ്പെടുത്തി കൊടുക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്. ശരിയെന്ന് ഞാൻ പറഞ്ഞു.അന്ന് പിരിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ വീണ്ടും വിളിച്ചു. എത്രയും പെട്ടെന്ന് വല്ല ആർട്ടിസ്റ്റുകളെ ഒക്കെ കാണണം ഫോട്ടോ എടുക്കണം എന്നൊക്കെ പറഞ്ഞു. പെട്ടെന്ന് കാര്യങ്ങൾ നടക്കണം എന്ന് കരുതുന്നയാളാണ് റോബിൻ. ഞാൻ അങ്ങനെ എനിക്ക് പരിചയമുള്ളവരെ പരിചയപ്പെടുത്തി, ഫോട്ടോ ഒക്കെ എടുത്ത് കൊടുക്കുകയൊക്കെ ചെയ്തു'.

 റോബിൻ പറയും നായകനാണ് വില്ലനാണെന്നൊക്കെ

റോബിൻ പറയും നായകനാണ് വില്ലനാണെന്നൊക്കെ

'ഫോട്ടോ എടുത്ത് കഴിയുമ്പോ ഇവൻ ചിലരെ വിളിച്ച് പറയും അടുത്ത പടത്തിലെ നായകനാണ്, വില്ലനാണെന്നൊക്കെ. റോബിൻ പാവം പയ്യനാണെന്നായിരുന്നു ഞാൻ കരുതിയത്. അങ്ങനെയാണ് ഞാനും കയറി പിടിച്ചത്. ജൂനിയർ മാൻഡ്രിക് ആണെന്ന് ഞാൻ അറിയില്ലായിരുന്നു. എന്നെ എവിടേം വിടില്ലായിരുന്നു. രാവിലെ വരും വണ്ടീൽ വിളിച്ച് കേറ്റും പോകും, എന്തേലും ആളുകൾക്ക് അപ്ഡേഷൻ കൊടുക്കണം, റിവെഞ്ചാണ്, സിനിമ വേണം എന്നൊക്കെ എന്നോട് പറയും'.

റോബിൻ പറയുന്നത് കണ്ടന്റ് ഉണ്ടാക്കാനെന്ന്

റോബിൻ പറയുന്നത് കണ്ടന്റ് ഉണ്ടാക്കാനെന്ന്

'സുഹൃത്ത് പറയുമ്പോൾ എന്ത് ചെയ്യും, ഒടുക്കം എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി,ഒരിക്കലും നടക്കാത്ത പടമാണ്. എന്നിട്ടും പ്രൊഡ്യൂസറുടെയോ നിർമ്മാതാവിന്റെയോ ഒന്നും അനുമതിയില്ലാതെ ഞാൻ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ടാക്കി അവന് കൊടുത്തു. എന്റെടുത്ത് പറയുന്നത് നമ്മൾ ഇങ്ങനെയൊക്കെ നിന്നാലെ ആളുകളുടെ അറ്റൻഷൻ ലഭിക്കൂവെന്നാണ്. നമ്മൾ എപ്പോഴും കണ്ടന്റ് കൊടുത്ത് കൊണ്ടിരിക്കണം എന്നാണ്. ആളുകളുടെ സെന്റിമെന്റിൽ പിടിച്ച് ഹൈപ്പ് ഉണ്ടാക്കണം എന്നൊക്കെ പറയും'.

 റോബിന്റെ ബിഗ് ബോസ് റീ എൻട്രിക്ക് രണ്ട് ദിവസം മുൻപ്

റോബിന്റെ ബിഗ് ബോസ് റീ എൻട്രിക്ക് രണ്ട് ദിവസം മുൻപ്

'ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി റീ എൻട്രി ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് ഒരു ഇല്ലാത്ത പടത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറക്കി. ഇല്ലാത്ത പ്രൊജക്ടാണ് അത്തരത്തിൽ ഇറക്കിയത്. ഞാനും ആ പറ്റിക്കലിന് ഇവന്റെ ഒപ്പം നിന്നല്ലോയെന്ന വിഷമം എനിക്കുണ്ട്. അന്ന് ഞാൻ ചിന്തിച്ചത് ഒരു സുഹൃത്തല്ലേയെന്നാണ്. എന്നാൽ ബിഗ് ബോസിൽ നിന്ന് മടങ്ങി വന്നപ്പോഴും ഓരോ പടത്തിലെ നായകൻ വില്ലൻ എന്നൊക്കെ പറഞ്ഞ് ബിൽഡപ്പ് കൊടുത്തോണ്ടിരിക്കുകയാണ് റോബിൻ ചെയ്തത്', ശാലു പേയാട് പറഞ്ഞു.

 റോബിനും ആരതിയും ശാലു പേയാടും തമ്മിലുള്ള പ്രശ്നം

റോബിനും ആരതിയും ശാലു പേയാടും തമ്മിലുള്ള പ്രശ്നം

റോബിനും ശാലു പേയാടും തമ്മിൽ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ പല വിഷയങ്ങളിലും ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അടുത്തിടെ റോബിന്റെ ഭാവി വധുവായ ആരതി പൊടിക്കെതിരെ ആടലോടകം ടീം ചെയ്ത സ്പൂഫ് വീഡിയോയ്ക്ക് പിന്നിൽ ശാലു പേയാടാണെന്ന് റോബിനും ആരതിയും ആരോപിച്ചിരുന്നു. എന്നാൽ ആടലോടകം ടീം പിന്നീട് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+