Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലിയോയിലേക്ക് അല്ല'; വീണ്ടും ട്വിസ്റ്റ്? ആരാധകരെ ത്രില്ലടിപ്പിച്ച് റോബിൻറെ പുതിയ പോസ്റ്റ്

ലോകേഷിന്റെ പുതിയ ചിത്രമായ ലിയോയിലേക്ക് റോബിൻ എത്തിയേക്കുമെന്നുള്ള ചർച്ചകൾ സജീവമായതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി റോബിൻ രംഗത്തെത്തിയത്.

കൊച്ചി: ബിഗ് ബോസ് താരം റോബിൻ പങ്കിട്ട ഒരു പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി അറിയിച്ച് കൊണൊരു പോസ്റ്റാണ് റോബിൻ പങ്കിട്ടത്. ഇതോടെ ലോകേഷിന്റെ പുതിയ ചിത്രമായ ലിയോയിലേക്ക് റോബിൻ എത്തിയേക്കുമെന്നുള്ള ചർച്ചകൾ സജീവമായി. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് റോബിൻ.

ലോകേഷിന്റെ പുതിയ ചിത്രത്തിലേക്ക് റോബിൻ എന്ന്

ലോകേഷിന്റെ പുതിയ ചിത്രത്തിലേക്ക് റോബിൻ എന്ന്


നന്ദി ലോകേഷ് കനകരാജ്' എന്ന കുറിപ്പിനൊപ്പം ഹൃദയത്തിന്റെ ചിഹ്നമുള്ള ഒരു ഇമോജിയായിരുന്നു റോബിൻ ആദ്യം പങ്കുവെച്ചത്. ഇതിന് താഴെ നവംബർ എന്നും റോബിൻ കുറിച്ചു. ഇതോടെയാണ് ലോകേഷിന്റെ പുതിയ ചിത്രത്തിലേക്ക് റോബിൻ വില്ലനായി എത്തിയേക്കുമെന്നുള്ള ചർച്ചകൾ സജീവമായത്.

ബിഗ് ബോസിന് ശേഷം തന്നെ

ബിഗ് ബോസിന് ശേഷം തന്നെ

സിനിമയിൽ അഭിനയിക്കുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് റോബിൻ മുൻപ് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിന് ശേഷം തന്നെ തേടി നിരവധി സിനിമാ അവസരങ്ങൾ വന്നതായും റോബിൻ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ റോബിന്റെ സിനിമാ അരങ്ങേറ്റം ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സിലൂടെയാകുമോയെന്ന ചോദ്യമായിരുന്നു ആരാധകർ ഉയർത്തിയത്.

വില്ലനായിരിക്കുമോ റോബിൻ എന്നതായിരുന്നു ആകാംക്ഷ

വില്ലനായിരിക്കുമോ റോബിൻ എന്നതായിരുന്നു ആകാംക്ഷ

ലോകേഷിന്റേതായി രണ്ട് പുതിയ ചിത്രങ്ങളാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. വിജയ് നായകനായെത്തുന്ന ലിയോയും കാർത്തി നായകനായി എത്തുന്ന കൈതി 2 ഉം. ഇതിൽ വിജയിയുടെ വില്ലനാകുമോ അതോ കാർത്തിയുടെ വില്ലനായിരിക്കുമോ റോബിൻ എന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. എന്നാൽ അഭ്യൂഹം ശക്തമാകുന്നതിനിടെ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റോബിൻ.

റോബിൻ തന്റെ സ്റ്റോറിയിൽ പങ്കിട്ടിട്ടുണ്ട്

റോബിൻ തന്റെ സ്റ്റോറിയിൽ പങ്കിട്ടിട്ടുണ്ട്

ലിയോ അല്ലെന്നാണ് റോബിൻ പങ്കുവെച്ചത്. നവംബറിൽ റോബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനകളാകും റോബിൻ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന് പറയുന്ന ഒരു യുട്യൂബ് വീഡിയോയും റോബിൻ തന്റെ സ്റ്റോറിയിൽ പങ്കിട്ടിട്ടുണ്ട്.

തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം

തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം


താൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്ന് നേരത്തേ തന്നെ റോബിൻ വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എന്റെ വീഴ്ചകൾ എന്നതാണ് താത്കാലികമായി ചിത്രത്തിന് പേരിട്ടത് എന്നായരുന്നു റോബിൻ ആരാധകരെ അറിയിച്ചത്. ചിത്രം നവംബറിൽ തുടങ്ങിയേക്കുമെന്നാണ് സൂചനകൾ.
റോബിൻ നായകനായി എത്തുന്ന ചിത്രത്തിൽ റോബിന്റെ ഭാവി വധു ആരതി പൊടിയായിരിക്കും നായികയെന്നും റോബിൻ അറിയിച്ചിരുന്നു.

 വലിയ എന്തെങ്കിലും സർപ്രൈസ് ആണോയെന്നും

വലിയ എന്തെങ്കിലും സർപ്രൈസ് ആണോയെന്നും


എന്നിരുന്നാലും തന്റെ സ്വന്തം സിനിമയെ കുറിച്ചാണോ റോബിൻ ഉദ്ദേശിച്ചതെന്നൊന്നും താരം വ്യക്തമാക്കിയിട്ടില്ല. എന്ത് തന്നെയായാലും വലിയ പ്രതീക്ഷയിലാണ് തങ്ങളെന്നാണ് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. നവംബറിലെ ചിത്രത്തെ കുറിച്ചാണെങ്കിൽ ഇപ്പോഴേ പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോയെന്നും വലിയ എന്തെങ്കിലും സർപ്രൈസ് ആണോയെന്നും ചില ആരാധകർ ചോദ്യമുയർത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+