Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദനെ കൂവാൻ 20,000 കൊടുത്തോ? ആദ്യമായി പ്രതികരിച്ച് റോബിൻ..'ഒരുപാട് പേർ ചതിക്കുന്നു'

യുട്യൂബർ സായ് കൃഷ്ണ -ഉണ്ണി മുകുന്ദൻ വിവാദം സംബന്ധിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് അഖിലിന്റെ ആരോപണം. ഇപ്പോഴിതാ ആരോപണത്തിന് മറുപടി പറയുകയാണ് റോബിൻ.

Bigg Boss Malayalam Season 4 Fame Robin

കൊച്ചി: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ കടുത്ത ആരോപണമായിരുന്നു കഴിഞ്ഞ ദിവസം സംവിധായകൻ അഖിൽ മാരാർ ഉയർത്തിയത്. ഉണ്ണിയും റോബിനും പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ണിയെ കൂവാൻ റോബിൻ 20,000 രൂപ കൊടുത്തുവെന്നും സിനിമാ മേഖലയിൽ നിന്നൊരാൾ തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്നുമായിരുന്നു അഖിൽ ആരോപിച്ചത്. യുട്യൂബർ സായ് കൃഷ്ണ -ഉണ്ണി മുകുന്ദൻ വിവാദം സംബന്ധിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് അഖിലിന്റെ ആരോപണം. ഇപ്പോഴിതാ ആരോപണത്തിന് മറുപടി പറയുകയാണ് റോബിൻ. സീക്രട്ട് ഏജന്റിനെ കുറിച്ചും റോബിൻ പ്രതികരിച്ചു.

എല്ലാവർക്കും സ്വീകാര്യമാകണമെന്ന് ഇല്ലല്ലോ

'സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് വളരെ നല്ല വ്യക്തിയാണ്. എന്നെ ഒരുപാട് വിമർശിച്ച ആളാണ് സായ്. അവനൊരു പാവം മനുഷ്യനാണ്. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. ചിലർക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. എന്നെ കണക്കറ്റ് വിമർശിച്ചയാളാണ് പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ സായ് വളരെ നല്ല മനുഷ്യനാണ്. എല്ലാ അഭിപ്രായങ്ങളും എല്ലാവർക്കും സ്വീകാര്യമാകണമെന്ന് ഇല്ലല്ലോ'.

ഉണ്ണി മുകുന്ദനും തനിക്കും പ്രശ്നമില്ല

ഉണ്ണി മുകുന്ദനും തനിക്കും യാതൊരു പ്രശ്നവുമില്ല. ദയവ് ചെയ്ത് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുത്. ഞാൻ മാളികപ്പുറം ചിത്രം കണ്ടതാണ്. വളരെ നല്ല പടമാണ്. എനിക്ക് ഇഷ്ടപ്പെട്ടു. അടിപൊളിയാണ്. ഉണ്ണി മുകുന്ദനെതിരെ സ്ഥാപിത താത്പര്യക്കാർ രംഗത്തെുണ്ടെന്ന് താൻ കരുതുന്നില്ല. ഉണ്ണി മുകുന്ദനെ കൂവാൻ 20,000 രൂപ കൊടുത്തുവെന്ന ആരോപണത്തിൽ തനിക്ക് ചോദിക്കാനുള്ളത് അതിനെ കുറിച്ചുള്ള തെളിവാണ്.

 വോയിസ് പുറത്തുവിടട്ടെയെന്ന് റോബിൻ

ഞാൻ അങ്ങനെ കൂവിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കി എന്ന് പറയുന്നവർ എന്റെ വോയിസോട് കൂടിയ തെളിവ് തരട്ടെ. അതുണ്ടെങ്കിൽ അല്ലേ മറുപടി പറയേണ്ടതുള്ളൂ. ആർക്ക് വേണമെങ്കിലും എന്തും പറയാമല്ലോ. ഈ സംഭവം നടന്നിട്ട് പത്ത് മാസം കഴിഞ്ഞു. ഇപ്പോഴാണ് ഓരോന്ന് വിളിച്ച് പറയുന്നത്. ആരെങ്കിലും അന്നത്തെ പരിപാടിയിൽ ഉണ്ണി മുകുന്ദനെ കൂവിയിരുന്നോ. ആർപ്പ് വിളിക്കുകയാണ് ചെയ്തത്.

 അങ്ങനെ പറയുന്നത് മോശമല്ലേ

ഞാൻ ഒരു സിനിമ പോലും ചെയ്തിട്ടില്ല. എന്നിട്ടും മലയാള സിനിമയെ തകർക്കാൻ ഞാൻ ശ്രമിച്ചുവെന്നൊക്കെ പറയുന്നത് വളരെ മോശം കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ', റോബിൻ പറഞ്ഞു. റോബിൻ ചെയ്യുന്ന സിനിമയെ ആരെങ്കിലും വിമർശിച്ചാൽ എന്ത് പറയുമെന്ന ചോദ്യത്തിന് റോബിന്റെ മറുപടി ഇങ്ങനെ-യൂ ട്യൂബിൽ ഉള്ള വീഡിയോകളിൽ പകുതിയും തനിക്ക് എതിരെ ഉള്ളതാണ്. ഞാൻ പക്ഷേ ആരേയും ഒന്നും പറയാൻ പോയിട്ടില്ല.

വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

എന്റേതായിട്ടുള്ള രീതിയിൽ ചെറിയ ആഗ്രഹങ്ങളുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. എന്നെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഞാൻ തെറ്റ് ചെയ്താൽ അത് തിരുത്തുകയും ചെയ്യും. ഞാൻ വലിയ ടാലന്റഡ് ആയ വ്യക്തിയല്ല. എന്റെ സിനിമ ചെറിയൊരു സിനിമയാണ്. ജീവിതത്തിൽ എവിടെയെങ്കിലും എത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ചെറിയ രീതിയിലുള്ള ഇൻസ്പിരേഷൻ കൊടുക്കുന്നതായിരിക്കും തന്റെ സിനിമ. എന്റെ നായികയായി ആരതി പൊടി തന്നെയാകും ചിത്രത്തിൽ അഭിനയിക്കുക.

 പിആറിന് വേണ്ടി കാശ് കൊടുത്തിട്ടില്ല

ഞാൻ ആർക്കും പിആറിന് വേണ്ടി കാശ് കൊടുത്തിട്ടില്ല. ബിഗ് ബോസിന് ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം എന്നത് മുൻപ് എന്നെ ചിലർ ഇഷ്ടപ്പെട്ടു, ചിലർ ചതിച്ചു, എന്നാൽ ഇപ്പോൾ ഒരുപാട് പേർ ഇഷ്ടപ്പെടുന്നു, ഒരുപാട് പേർ ചതിക്കുന്നും ഉണ്ട്. താൻ ആഗ്രഹിച്ച ജീവിതമാണ് ഇപ്പോൾ തനിക്ക് ലഭിച്ചിരിക്കുന്നതെന്നും റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+