'ദില്‍ഷ ഒരിക്കലും ജയിക്കേണ്ടയാളല്ല: പക്ഷെ അതിന് ശേഷം അനുഭവിച്ചത്, എല്ലാത്തിനും കാരണം റോബിന്‍'
റോബിന്‍ സിനിമയെക്കുറിച്ച് വ്യക്തത വരുത്തി നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും നേരത്തെ രംഗത്ത് വന്നിരുന്നു

ബിഗ് ബോസിന് ശേഷം തങ്ങളുടെ കരിയർ പുതിയൊരു തലത്തിലേക്ക് എത്തിച്ച നിരവധി താരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ചുരുക്കം ചിലരാവട്ടെ ബിഗ് ബോസില്‍ മാത്രം തിളങ്ങി പിന്നീട് എങ്ങോട്ടോ പോയി മറയുകയോ ചെയ്തു. ബിഗ് ബോസ് സീസണ്‍ ഫോറിലെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയ താരങ്ങളേക്കാള്‍ ആരാധകർക്കിടിയില്‍ കൂടുതല്‍ സജീവമായ താരം പാതി വഴിയില്‍ പുറത്തായ റോബിനാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ അടുത്തിടെ നിരവധി വിവാദങ്ങളാണ് താരത്തെ ചുറ്റിപ്പറ്റി ഉയർന്ന് വന്നത്. അതേസമയം ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ വനിത ടൈറ്റില്‍ വിന്നറായ ദില്‍ഷ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനും ഈ ദിവസങ്ങളില്‍ ഉണ്ടായി.

ബിഗ് ബോസ് ടൈറ്റില്‍ വിന്നറായ ദില്‍ഷ
ബിഗ് ബോസ് ടൈറ്റില്‍ വിന്നറാവാന്‍ ദില്‍ഷയ്ക്ക് റോബിന്‍ അനുകൂലികളുടെ വോട്ട് ലഭിച്ചു എന്നുള്ളത് വ്യക്തമാണ്. എന്നാല്‍ പിന്നീട് റോബിനുമായുള്ള ബന്ധം ചില പ്രത്യേക കാരണങ്ങളാല്‍ ദില്‍ഷ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണവും ദില്‍ഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതെല്ലാം ചൂണ്ടിക്കാട്ടികൊണ്ട് സിനിഫിലെ എന്ന ഗ്രൂപ്പില്‍ പ്രകാശ് മാത്യ എന്നയാള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

'ഞാൻ ഒരിക്കലും ദില്‍ഷയുടെ ഒരു ഫാൻ അല്ല. ബിഗ് ബോസ് കാണുമായിരുന്നു. പക്ഷെ ഈ കൊച്ചിനോട് ഒരു വല്ലാത്ത സഹതാപം ഉണ്ട്.. ഒരിക്കലും ജയിക്കേണ്ട വ്യക്തി ആയിരുന്നില്ല ഈ ദില്ഷാ. പക്ഷെ ജയിച്ച അന്ന് മുതൽ ഇവർ അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു.. അഭിനവ സ്വയം പ്രഖ്യാപിത സെലിബ്രെറ്റി കാരണം.'-എന്നാണ് പ്രകാശ് മാത്യൂ എന്നയാള്‍ ഗ്രൂപ്പില്‍ കുറിക്കുന്നത്.

അവന്‍ (റോബിന്‍) അതിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ദിൽഷയെ ആക്രമിക്കാൻ ഒരു കൂട്ടം വേട്ട പട്ടികളെ വിടുന്നുണ്ടായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒന്നിനോടും പ്രതികരിക്കാതെ മിണ്ടാതെ ഇരുന്നു അവൾ. ഇന്ന് അവൾ അവളുടെ ആദ്യത്തെ സിനിമ പ്രഖ്യാപിച്ചു വിത്ത് അനൂപ് മേനോൻ ആൻഡ് അജു വർഗീസ്.
Hair Care: മുടി കൊഴിച്ചില്‍ നിർത്താന്‍ ഒരു കഷ്ണം ഇഞ്ചി മതി; താരനും പമ്പകടക്കും

ദിൽഷക്ക് ആശംസകൾ. അപ്പുറത്ത് മറ്റേ പുള്ളി അലറി വിളിച്ച് നടക്കുന്നു. പുള്ളിയെ വെച് സിനിമ പ്രഖ്യാപിച്ച പ്രൊഡ്യൂസർ ഇപ്പൊ പിന്മാറി പണ്ട് സരോജ് കുമാർ പറഞ്ഞ പോലെ എനിക്ക് സിനിമ ആരും തന്നില്ലെങ്കിൽ ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്ത ഞാൻ തന്നെ ഡയറക്റ്റ് ചെയ്യും... അതിൽ ഞാൻ തന്നെ അഭിനയിക്കും- എന്നും പ്രകാശ് മാത്യൂ കുറിക്കുന്നു.

റോബിനെ വെച്ച് പുതിയ സിനിമ
അതോടൊപ്പം റോബിനെ വെച്ച് പുതിയ സിനിമ നിർമ്മിക്കുന്നുവെന്ന വാർത്തകളില്‍ സന്തോഷ് ടി കുരുവിള വ്യക്തത വരുത്തിയതിനെക്കുറിച്ചും പ്രകാശ് അഭിപ്രായം പറയുന്നുണ്ട്. 'എന്തൊക്കെ ബഹളം ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും.. അവസാനം പുള്ളിയും തേച്ചു. ഇതൊന്നും നടക്കില്ല എന്ന് നേരത്തെ തോന്നിയിരുന്നു. ഒരു സിനിമയിൽ വാർത്തകളെ പറ്റി പറഞ്ഞത് പോലെ. തവള ചാവുന്ന വാർത്ത പാമ്പ് ചാവുന്നത് വരെ മാത്രം. സീസൺ 4 കഴിഞ്ഞു ഈ പുള്ളി നല്ല പോലെ കൊയ്തു. താണ്ടേ സീസൺ 5 തുടങ്ങാൻ പോകുന്നു... ഇനി അടുത്ത അവതാരം വരും'- എന്നാണ് പ്രകാശ് അഭിപ്രായപ്പെടുന്നത്.

ഇതിനു മുന്നേ ഉള്ള തരംഗങ്ങൾ ഒക്കെ അടുത്ത സീസൺ വരുന്നതോടെ അസ്തമിച്ചിട്ടുണ്ട്.. ഒരേ ഒരു കാര്യം മാത്രം.. ആദ്യ സീസണിൽ ഉള്ള സാബു ആയിക്കോട്ടെ പേർളി ആയിക്കോട്ടെ ഈമാതിരി ഉടായിപ്പ് പരുപാടി ഒന്നും നടത്തിട്ടില്ല. അത് കൊണ്ട് ഇപ്പോഴും നില നിൽക്കുന്നു എന്നും പ്രകാശ് മാത്യു തന്റെ കുറിപ്പിലൂടെ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications