Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെതിരെ തിരിഞ്ഞാൽ തെറിവിളിക്കാൻ 250 പേരുടെ വാട്സ് ആപ് ഗ്രൂപ്പ്, ഇതിന് പണം കൊടുക്കുന്നുണ്ട്' ;ശാലു പേയാട്

'ദിൽഷയെ കണ്ട് എല്ലാം അവസാനിപ്പിച്ച അന്നാണ് റോബിൻ ആരതിയെ കണ്ടതെന്നും ഹീറോയിസം കാണിക്കാൻ ആണ് ആരതിക്കൊപ്പം ഫോട്ടോയെടുത്തതെന്നും ശാലു പേയാട്

 13-1678241800.jpg

കൊച്ചി:ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ പണം കൊടുത്ത് പിആർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്. റോബിന് വേണ്ടി ചീത്ത വിളിക്കാൻ 250 പേർ അംഗങ്ങളായ ഒരു വാട്സ് ആപ് ഗ്രൂപ്പുണ്ടെന്നും ശാലു പേയാട് വെളിപ്പെടുത്തി.ഫസ്റ്റ് റിപ്പോർട്ട് എന്ന യുട്യൂബ് ചാനലിലൂടെയാണ് ശാലു പേയാടിന്റെ ആരോപണം. ബിഗ് ബോസ് സീസൺ 4 താരമായ ദിൽഷയുമായി റോബിൻ ബന്ധം പിരിഞ്ഞതിനെ കുറിച്ചും ആരിതിയുമായി റോബിൻ പ്രണയത്തിലായതിനെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ ശാലു പേയാട് പറയുന്നുണ്ട്. വായിക്കാം

 ദിൽഷയും റോബിനും ബന്ധം അവസാനിപ്പിക്കുന്നത്

ദിൽഷയും റോബിനും ബന്ധം അവസാനിപ്പിക്കുന്നത്

'തിരുവനന്തപുരത്ത് ഗോകുലം പാർക്കിൽ വെച്ച് ദിൽഷയും റോബിനും കണ്ടു. അന്ന് ഉച്ചക്കാണ് ഇവരും തമ്മിൽ പിണങ്ങുന്നത്, എന്താണ് പ്രശ്നമെന്ന് അറിയില്ല, പക്ഷേ ആ ബന്ധം അവസാനിക്കുന്നത് അന്നാണ്. അന്ന് പ്രൊഡഷക്ഷൻ കൺട്രോളർ ബാദുഷയുമായി ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു. റോബിന് എപ്പോഴും ഹൈപ്പ് കൊടുത്ത് കൊണ്ടിരിക്കണം. ഉണ്ടയില്ലാത്ത തോക്കെടുത്ത് വെടിവെയ്ക്കുകയാണ്. സത്യത്തിൽ അങ്ങനെയൊരു സംഭവമേ ഇല്ല. അന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ കണ്ടു. ഹൈപ്പ് കൊടുക്കാനാണ് ബാദുക്കയെ കാണാൻ വന്നത്'.

 ഹീറോയിസം കാണിക്കാൻ ആരതിയ്ക്കൊപ്പം ഫോട്ടോ

ഹീറോയിസം കാണിക്കാൻ ആരതിയ്ക്കൊപ്പം ഫോട്ടോ


അന്ന് വൈകീട്ട് മാറ്റിനിയിടെ ഒരു അഭിമുഖം സെറ്റ് ചെയ്തിരുന്നു. ആ അഭിമുഖം എടുക്കാനാണ് ആരതി പൊടി വന്നത്. ഉച്ചയ്ക്ക് അവിടെ കട്ടാകുകയും വൈകീട്ട് ഹീറോയിസം കാണിക്കുകയും വേണം , അതിന് വേണ്ടി എന്നെ കൊണ്ടാണ് ആരതിയുമായുള്ള പടം എടുപ്പിച്ചത്. ആരതിയുമായി ഫോട്ടോ എടുക്കണം എന്ന് പറയുകയായിരുന്നു. പിറ്റേന്ന് തൊട്ട് സ്റ്റോറി മാറി. ഇവൻ തന്നെയാണ് പറയുന്നത് ലോക്ക് ചെയ്തിടണമെന്ന്. ഞാൻ മുതലയുടെ വായിൽ തലകൊണ്ട് വെച്ചത് പോലെ അവന്റെ അടുത്ത് കുടുങ്ങി കിടക്കുകയായിരുന്നു.

 റോബിൻ ഓഡിയോ ഉണ്ടാക്കി വെച്ചു

റോബിൻ ഓഡിയോ ഉണ്ടാക്കി വെച്ചു

ആരവ് എന്ന പയ്യനുണ്ടായിരുന്നു. അവൻ റോബിനുമായി പിണങ്ങി.ആരവ് രണ്ട് ലക്ഷം ചോദിച്ചെന്ന് റോബിൻ ആരോപിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പക്ഷേ അവനെ ഒരുപാട് കാര്യങ്ങളിൽ റോബിൻ കുടുക്കിയിട്ടുണ്ട്. റോബിൻ നമ്മുക്കെതിരായ പല ഓഡിയോകളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. നമ്മൾ അവനെതിരെ തിരിയുമെന്ന് തോന്നിയാൽ ഇത് വെച്ച് ഭീഷണിപ്പെടുത്തും.
റോബിന് ഇഷ്ടമില്ലാത്തവരെ നമ്മൾ ഇഷ്ടപ്പെടാൻ പാടില്ല, നമ്മൾ അവരെ ചീത്ത വിളിക്കണം എന്നൊക്കെയാണ്.

 സിനിമ ചെയ്യുമെന്ന് പറഞ്ഞ് റോബിൻ വെറുതെ ഹൈപ്പ് കൊടുക്കും

സിനിമ ചെയ്യുമെന്ന് പറഞ്ഞ് റോബിൻ വെറുതെ ഹൈപ്പ് കൊടുക്കും

ഒരു സിനിമ പോലും അവന് കൊടുക്കാമെന്ന് ഞാനോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടില്ല. പക്ഷേ പടം ചെയ്യുമെന്ന് പറഞ്ഞിട്ട് ഇവൻ ഹൈപ്പ് കൊടുക്കും. വിജയ് സേതുപതിയുടെ മാനേജർ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കൽ എന്നെ വിളിച്ചു, റോബിൻ ഇത് കണ്ടപ്പോൾ ആരാണെന്ന് തിരിക്കി. വിജയ് സേതുപതിയുടെ മാനേജരാണെന്ന് പറഞ്ഞപ്പോൾ ചേട്ടാ ഞാൻ എന്നാ വിജയ് സേതുപതിയെ ഫോളോ ചെയ്യാം നമ്മുക്ക് പോയി കണ്ട് ഒരു ഫോട്ടോ ഇടാം, വെറുതെ ഒരു ഗുമ്മാവട്ടെയെന്ന് പറഞ്ഞു.

 റോബിന്റെ പിആർ ഗ്രൂപ്പ്

റോബിന്റെ പിആർ ഗ്രൂപ്പ്

റോബിന് അതൊക്കെ ഒരു ഗുമ്മ്. പക്ഷേ എന്റെ ക്രെഡിബിളിറ്റിയെ ബാധിക്കും. ഇത്തരം സംഭവങ്ങളൊക്കെ ഉണ്ടായപ്പോൾ ചില ഫോട്ടോസൊക്കെ ഞാൻ ഡിലീറ്റ് ചെയ്തു മെല്ലെ വലിയാൻ തുടങ്ങി. കാരണം ഇനിയും കൂടുതൽ നിൽക്കുന്നത് പന്തിയല്ല തോന്നി. ഇവനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൊറേ പിആർ പിള്ളേര് ഉണ്ട്. 250 പേരുള്ള ഒരു ഗ്രൂപ്പൊക്കെ ഉണ്ട്. അവിടെ മെസേജ് ഇട്ട് കഴിഞ്ഞാൽ ചെന്ന് തള്ളക്ക് വിളിയും പിള്ളക്ക് വിളിയുമൊക്കെയാണ്.

 റിയാസ് സലീം ഒക്കെ അനുഭവിച്ചതാണ്

റിയാസ് സലീം ഒക്കെ അനുഭവിച്ചതാണ്

കഴിഞ്ഞ ഡിസംബറോടെയാണ് ഞാൻ വലിഞ്ഞ് അൺഫോളോ ചെയ്തത്. ഇവൻ ഒരാളെ ഉപദ്രവിക്കാൻ നിന്ന് കഴിഞ്ഞാൽ അതിന്റെ അങ്ങേയറ്റം വരെ പോകുന്നുണ്ട്. അനുഭവസ്ഥരുണ്ട്. റിയാസ് ഒക്കെ അനുഭവിച്ചതാണ്. ഇവൻ ഓരോരുത്തരെ വിളിച്ച് അങ്ങ് തീർത്ത് കള എന്ന് പറഞ്ഞാൽ അവൻമാർ കേറി അങ്ങ് നിരങ്ങും ഇതെല്ലാം പൈസ കൊടത്ത് ചെയ്യിക്കണതാണ്.ഇതിന്റെ സ്ക്രീൻഷോട്ട് അടക്കമുള്ളവയുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+