ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ റോബിന്: ഈ ഫാന്‍ ഫൈറ്റൊക്കെ അക്കാര്യത്തോടെതീരും: അഖില്‍ പറയുന്നു
അടുത്തൊരു ബിഗ് ബോസ് സീസണ്‍ ആരംഭിക്കുമ്പോഴേക്കും ഇപ്പോഴത്തെ ഫാന്‍ ഫൈറ്റ് തീരുകയും പുതിയത് തുടങ്ങുകയും ചെയ്യും. ഇപ്പോള്‍ നമുക്ക് വേണ്ടി സംസാരിച്ചവർ അപ്പോള്‍ അവർക്ക് വേണ്ടി സംസാരിക്കും. നമുക്ക് വേണ്ടി സംസാരിക്കാന്‍ കുറച്ചുപേർ ഉണ്ടാവുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.
ആ സപ്പോർട്ട് ബിഗ് ബോസിലെ പലർക്കും കിട്ടിയിട്ടുണ്ട്. റോബിന് ഉള്‍പ്പടെ. ഏറ്റവും കൂടുതല്‍ ആരാധകർ ഉള്ളത് റോബിനാണ്. അത് നമ്മള്‍ എയർപോർട്ടിലും മറ്റും കണ്ടതാണ്. പക്ഷെ ഈ ഫാന്‍ ഫൈറ്റൊക്കെ കാണുമ്പോള്‍ ചില സമയത്ത് ചിരിവരുമെന്നും താരം കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസിന് മുമ്പ് ഉച്ചയുറക്കം ശീലമുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ ഷോയില്‍ പോയി വന്നതിന് ശേഷം ആ ശീലം ഇല്ലാതായി. അവിടെ ഉച്ചക്ക് ഉറങ്ങാന്‍ പാടില്ല. രാവിലെ എപ്പോഴാണ് എഴുന്നേല്‍ക്കുന്നതെന്നോ രാത്രി എപ്പോഴാണ് ഉറങ്ങുന്നതെന്നോ അറിയില്ല. ഒരു സമയവും അറിയില്ല. മത്സരാർത്ഥികള്‍ തമ്മില്‍ കളിച്ച് ചിരിച്ച് ഇരിക്കുകയൊക്കെ ചെയ്യും. എന്നാല്‍ ഗെയിം വരുമ്പോള്‍ നല്ല സീരിയസ് ആയിരിക്കുമെന്നും അഖില്‍ പറയുന്നു.

മെന്‍ഡലിയായിട്ടും ഫിസിക്കലിയായിട്ടുമുള്ള പലതരം ഗെയിമുകള്‍ ഉണ്ടാവും. എത്ര കളിച്ച് ചിരിച്ച് ഇരുന്നാലും ഗെയിം വരുമ്പോള്‍ ഇതെല്ലാം മാറും. അതോടൊപ്പം തന്നെ കൂടെയുള്ള ആളുകളെ പല ടാസ്കുകളിലും തള്ളിപ്പറയേണ്ടി വരും. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറയുമെങ്കിലും ചിലരുടെ മനസ്സിലൊക്കെ അതുണ്ടാവുമായിരിക്കും. വ്യക്തിപരമായി എനിക്ക് ഇതിനകത്തുള്ള ആരോടും ദേഷ്യമോ വെറുപ്പോയൊന്നും ഇല്ല. എന്നോട് ഇങ്ങോട്ട് ദേഷ്യം ഉള്ളവർ ഉണ്ടാവും. അതിനെക്കുറിച്ച് എനിക്ക് അറിയില്ല.

ബിഗ് ബോസിന് ശേഷവും പല പരിപാടികളിലായി എല്ലാവരേയും കണ്ടു. അപ്പോഴൊന്നും എന്നോട് ആർക്കെങ്കിലും ദേഷ്യം ഉള്ളതായി തോന്നിയിട്ടില്ല. പിന്നെ അതിനകത്ത് പലരും തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് എല്ലാവർക്കും അറിയാവുന്നതും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നതുമാണ്. അവർ ഇവരെക്കുറിച്ച് പറഞ്ഞു, ഇവർ അവരെക്കുറിച്ച് പറഞ്ഞു. ഫൈറ്റ്, കമന്റ്, അങ്ങോട്ടും ഇങ്ങോട്ടും സ്റ്റോറിയിടലൊക്കെയാണെന്നും താരം വ്യക്തമാക്കുന്നു.
Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും

ഈ വഴക്കൊക്കെക്കെ ഞാനും കാണുന്നുണ്ടെങ്കിലും ആരോടും ഇതേക്കുറിച്ച് ചോദിക്കാറില്ല. അതൊക്കെ അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ആരെ ഇഷ്ടപ്പെടണം ഇഷ്ടപെടണ്ടാ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. എല്ലാ ബിഗ് ബോസ് സീസണും കണ്ടിട്ടല്ല ഞാന്‍ ഷോയിലേക്ക് പോവുന്നത്. ഇതിന് തൊട്ടുമുമ്പുള്ള സീസണ്‍ നോബി ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട് മുഴുവനായി കണ്ടു. അതുകൊണ്ട് തന്നെ ബിഗ് ബോസ് എന്താണെന്നും അതിനകത്ത് എന്തൊക്കെ സംഭവിക്കുമെന്നും അറിയാം.

അതിനകത്ത് നില്‍ക്കുമ്പോള്‍ പുറത്ത് എന്ത് നടക്കുന്നു എന്നുള്ളത് മാത്രം നമുക്ക് അറിയാന്‍ സാധിക്കില്ല. അവർ പലതും ചിന്തിക്കുമായിരിക്കും. എന്നാല്‍ നമ്മുടെ ശരിയെന്താണോ അത് നോക്കിയങ്ങ് ചെയ്യുക എന്നതെ സാധ്യമാവുകയുള്ളു. പുറത്തുള്ള ആളുകള്‍ ശരിയായിട്ടാണോ തെറ്റായിട്ടാണ് ഇതെടുക്കുന്നത് എന്നുള്ളത് ആലോചിച്ച് പ്രവർത്തിക്കാന്‍ സാധിക്കില്ല.

നമ്മുടെ സാഹചര്യം എന്താണെന്ന് മാത്രമേ നമ്മള്‍ അറിയുന്നുള്ളു. അതിന് തൊട്ടുമുമ്പ് അവിടെ എന്താണ് നടന്നതെന്ന് നമ്മള്‍ അറിയുന്നില്ല. പക്ഷെ ജനങ്ങള്‍ അത് അറിയുന്നുണ്ട്. നമ്മുടെ മുമ്പില്‍ കാണാന്‍ കഴിയുന്ന ചുറ്റുവട്ടത്ത് എന്ത് സംഭവിക്കുന്നോ അതിന് നമുക്ക് ശരിയെന്നത് പ്രവർത്തിക്കാനേ സാധിക്കുകയുള്ളു. അക്കാര്യം എല്ലാം ശരിയാവണമെന്നില്ല, തെറ്റ് പറ്റാം. ജനം എങ്ങനെ അതിനെ കാണുന്നു എന്നത് പോലും അറിയുന്നില്ല.

അടുത്തൊരു ബിഗ് ബോസ് സീസണ്‍ ആരംഭിക്കുമ്പോഴേക്കും ഇപ്പോഴത്തെ ഫാന്‍ ഫൈറ്റ് തീരുകയും പുതിയത് തുടങ്ങുകയും ചെയ്യും. ഇപ്പോള്‍ നമുക്ക് വേണ്ടി സംസാരിച്ചവർ അപ്പോള്‍ അവർക്ക് വേണ്ടി സംസാരിക്കും. നമുക്ക് വേണ്ടി സംസാരിക്കാന്‍ കുറച്ചുപേർ ഉണ്ടാവുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ആ സപ്പോർട്ട് ബിഗ് ബോസിലെ പലർക്കും കിട്ടിയിട്ടുണ്ട്. റോബിന് ഉള്‍പ്പടെ. ഏറ്റവും കൂടുതല്‍ ആരാധകർ ഉള്ളത് റോബിനാണ്. അത് നമ്മള്‍ എയർപോർട്ടിലും മറ്റും കണ്ടതാണ്. പക്ഷെ ഈ ഫാന്‍ ഫൈറ്റൊക്കെ കാണുമ്പോള്‍ ചില സമയത്ത് ചിരിവരുമെന്നും താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications