Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂറത്തരം കാണിക്കുന്ന റോബിനെയൊന്നും ഡോക്ടർ എന്ന് പറഞ്ഞ് ബഹുമാനിക്കില്ല, വേഷം കെട്ടിലറിയാം';വ്ലോഗർ അജു

'ഡോ മച്ചാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് സീസൺ 4 ലൂടെയായിരുന്നു മലയാളി പ്രേക്ഷകരുടെ സ്വീകാര്യത നേടിയെടുത്തത്. ഷോയിൽ സഹമത്സരാർത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയ്ക്ക് വെച്ച് തന്നെ പുറത്തായെങ്കിലും റോബിന്റെ പിന്തുണയ്ക്ക് യാതൊരു ഇടിവും സംഭവിച്ചിരുന്നില്ല.ബിഗ് ബോസ് കഴിഞ്ഞതോടെ തന്റെ ഡോക്ടർ ജോലി രാജിവെച്ച് സിനിമയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് താരം

അതിനിടെ ഇതാ ഡോക്ടർ എന്ന വിളിക്ക് റോബിൻ ഒരിക്കലും അർഹനല്ലെന്ന വിമർശനം ഉയർത്തുകയാണ് ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗർ അജു. ലെറ്റ്സ് ടോക് മലയാളത്തിന് നൽകിയ വീഡിയോയിലാണ് അജു റോബിനെതിരെ കടപത്ത വിമർശനം ഉയർത്തുന്നത്.

robin chekuthan

'കൊള്ളാവുന്ന പ്രൊഫഷനുകളിൽ ഒന്നാണ് മെഡിക്കൽ പ്രൊഫഷൻ. ഡോക്ടേഴ്സ് എന്ന് പറഞ്ഞാൽ ചുമ്മാ കാശുണ്ടാക്കുന്ന പരിപാടി മാത്രമല്ല. സേവനം ഉണ്ട്, മാനുഷികമായ പല കാര്യങ്ങളും അതിൽ ഉണ്ട്. അതൊക്കെ പഠിച്ചിറങ്ങിയിട്ട് ഈ കൂറത്തരം കാണിച്ച് നടക്കുന്നവനെ ഡോക്ടറാണെന്നൊന്നും പറഞ്ഞ് ബഹുമാനിക്കാൻ പറ്റില്ല. ഡോക്ടറായിരിക്കാം, എംബിബിഎസ് പാസായിട്ടുണ്ടായിരിക്കാം, പക്ഷേ അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

ഞാൻ ബിഗ് ബോസ് കാണുകയും ഫോളോ ചെയ്യുകയൊന്നും ചെയ്യുന്ന ആളല്ല. ഷോ കഴിഞ്ഞ് വന്നപ്പോഴാണ് റോബിനെ ശ്രദ്ധിച്ച് തുടങ്ങിയത്. ഒരാൾ ഉദ്ഘാടന പരിപാടികളിലൊക്കെ വന്ന് അലറുക. എല്ലായിടത്തും പോയി പേര് അലറി കൂവി പറയുക, പിന്നെ വ്യത്യസ്തമായ ഭാവങ്ങളും. കാശ് കൊടുത്താലും എംബിബിഎസ് പഠിക്കാം. ആ ചുറ്റുപാടിൽ നിന്ന് പരീക്ഷ പാസാകാനുള്ള പരിശീലനം കിട്ടിയ ആൾ പാസായിക്കാണാം.

അങ്ങനെ പാസായ ശേഷം ഈ ജോലിയിൽ ഒന്നും ആകാൻ സാധിക്കാതെ പോയ ഒരുപാട് പേരുണ്ട്.ഇയാൾ മാത്രമല്ല, ഇയാൾ കുറഞ്ഞ പക്ഷം ഫെയിമസ് ആയി.പഠിക്കുന്നതും പരീക്ഷ പാസാകുന്നതുമൊക്കെ വേറെയാണ്. ചിലപ്പോൾ ജോലിയിൽ എത്തുമ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരണമെന്നില്ല.ഇവിടെ 90 ശതമാനം ആളുകളും വീട്ടുകാരുടെ നിർബന്ധത്തിന് വഴിയാണ് ഓരോ പ്രൊഫഷനും തിരഞ്ഞെടുക്കുന്നത്.സാഹചര്യം, ചിലപ്പോൾ ഡോക്ടറാവാൻ കാശില്ലാത്ത ഒരാൾ നഴ്സ് ആയേക്കാം, അങ്ങനെയൊക്കെ ഉണ്ടാകും.

എന്നെയും അശ്വന്ത് കോക്കിനേയും ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ എന്റമോൾ ഷൈൻ തീരുമാനിക്കുകയാണ് എന്തോ കാരണത്താൽ ഞങ്ങളെ എടുക്കേണ്ടെന്ന്. ആറ് വർഷം മുൻപേയാണ് ഞങ്ങളെ വിളിച്ചത്. ഫസ്റ്റ് സീസൺ അടിപൊളി മത്സരാർത്ഥികളായിരുന്നു.

rejath- Kumar

എന്നാൽ പിന്നീടങ്ങോട്ട് മാറി. മത്സരാർത്ഥികൾ വരുന്നത് കണ്ടാൽ തന്നെ മനസിലാകുമല്ലോ, രജിത് കുമാറ്, അതൊരു ഡോക്ടർ ആണല്ലോ, രജിത് കുമാറിനോടൊക്കെ വിയോജിപ്പേ ഉള്ളൂ. രജത് കുമാർ പ്രസംഗിച്ച് നടക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളൊക്കെ ഞാൻ വെട്ടികീറി വീഡിയോ ചെയ്തിട്ടുണ്ട്. സ്കൂളുകളിലൊക്കെ പിള്ളേരുടെ ഇടയിൽ പോയി സെന്റി പറയുകയാണ്.

ഇയാൾ താടിയൊക്കെ നീട്ടി വളർതി പറ്റിക്കാൻ ഇറങ്ങിയതാണ്. വേഷഭൂഷാധിയൊക്കെ കണ്ടാൽതന്നെ അറിയാം. വേഷം കെട്ടുന്നത് കണ്ടാൽ തന്നെ നമ്മുക്ക് മനസിലാകും. പ്രസംഗത്തിനിടയിൽ ഖുറാനും ഭഗവദ് ഗീതയുമൊക്കെ എടുത്ത് അലക്കാണ്. പറയുന്നതാണെങ്കിൽ ചുമ്മാ ഊളത്തരവും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+