'ജാസ്മിന് തെറ്റ് പറ്റി, റോബിന്റെ ഫാൻസ് കൂടാൻ കാരണവും അത് തന്നെ'; മറുപടിയുമായി വ്ലോഗർ രേവതി
ബിഗ് ബോസ് വിജയിയെ നേരത്തേ കണ്ടെത്തി പ്രേക്ഷകരെ മണ്ടൻമാരാക്കുന്നതായി തോന്നിയിട്ടുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് അവസാനത്തോടെ ഷോ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തവണ പതിവിൽ നിന്ന് വിപരീതമായി പ്രേക്ഷകരിൽ നിന്നും ഒരാൾക്ക് ബിഗ് ബോസിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഇത് സംബന്ധിച്ചുള്ള ഓഡിഷൻ പ്രമോ നേരത്തേ പുറത്തുവിട്ടിരുന്നു.
അതിനിടെ കോമണേഴ്സിൽ നിന്ന് ആരായിരിക്കും തിരഞ്ഞെടുക്കപ്പെടുകയെന്നതടക്കമുള്ള ബിഗ് ബോസ് ഷോയെ കുറിച്ചുള്ള പ്രേഷകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് വ്ലോഗർ ആയ രേവതി. ക്യൂ ആന്റ് എ സെഷനിലൂടെയുള്ള പ്രേക്ഷകരുടെ ചോദ്യവും രേവതിയുടെ മറുപടികളും ഇങ്ങനെ

ബിഗ് ബോസ് സീസൺ 5 ൽ
ബിഗ് ബോസ് സീസൺ 5 ൽ വരാനിരിക്കുന്ന കോമണേഴ്സിൽ നിന്നുള്ള മത്സരാർത്ഥിയോട് എന്താണ് പറയാൻ ഉള്ളതെന്നായിരുന്നു ഒരു ചോദ്യം ഇതിന് നിങ്ങൾ നിങ്ങളായി നിൽക്കുക, കണ്ടന്റ് കൊടുക്കു, ടിആർപി കൊടുക്കുക, ആലോചിച്ചും കണ്ടും നിൽക്കുക, ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോം മികച്ച രീതിയിൽ ഉപയോഗിക്കാൻ പഠിക്കുക എന്ന് രേവതി മറുപടി നൽകി.
ബിഗ് ബോസിൽ ആരാണ് പ്രിയ മത്സരാർത്ഥിയെന്ന ചോദ്യത്തിന് തനിക്ക് അത്തരത്തിൽ ഒരു മത്സരാർത്ഥിയോടും പ്രിയമില്ലെന്ന് രേവതി പറഞ്ഞിരുന്നു. അതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് രേവതിയുടെ പ്രതികരണം ഇങ്ങനെ-
ബിഗ് ബോസ് സീസണുകളിലെ മത്സരാർത്ഥികളെയെല്ലാം ഒരുപോലെ കാണാൻ സാധിക്കുന്നത് ഗെയിമിന്റെ പോയിന്റ് ഓഫ് വ്യൂയിൽ കാണുന്നത് കൊണ്ടാണ്. പക്ഷേ അങ്ങനെ പറയുമ്പോൾ കുറച്ച് സൈബർ അറ്റാക്ക് നേരിടേണ്ടി വരുമെന്നേയുള്ളൂ. വ്യക്തികളെ നോകക്കാതെ ഗെയിം നോക്കിയാൽ നമ്മുക്ക് ആരേയും പിന്തുണയ്ക്കേണ്ടി വരില്ല'.

ജാസ്മിനോടും റിയാസിനോടുമുള്ള വിരോധമാണോ
ജാസ്മിനോടും റിയാസിനോടുമുള്ള വിരോധമാണോ റോബിന്റെ പിന്തുണ കൂടാൻ കാരണമെന്നായിരുന്നു ഒരാളുടെ ചോദ്യം. ജാസ്മിൻ റോബിന്റെ പിആർ ആണെന്ന് പറയേണ്ടി വരും എന്നായിരുന്നു രേവതിയുടെ മറുടി. 'ജാസ്മിൻ ഓരോ മണ്ടത്തരം കാണിക്കും. ഗെയിമിൽ ജാസ്മിൻ ജെനുവിനായിട്ടുള്ള പ്ലയർ ആണ്. പക്ഷേ ജാസ്മിന് കുറെ തെറ്റുകൾ പറ്റിയിട്ടുണ്ട്. തെറിവിളിക്കുന്നത് പോലുള്ളത്. ഈ വാക്ക് പോര് കാരണം റോബിന് ഫാൻസ് കൂടി. അതുകൊണ്ട് ഓരോ ബിഗ് ബോസ് മത്സരാർത്ഥിയും ഗെയിം കളിക്കുമ്പോൾ ആലോചിക്കണം. നമ്മൾ പറയുന്ന കാര്യം മറ്റൊരു മത്സരാർത്ഥിക്ക് നേട്ടമുണ്ടായിട്ട് കാര്യമുണ്ടോ'.

വോട്ടുകൾ കൂടുതൽ കിട്ടിയിട്ടാണെന്ന്
ബിഗ് ബോസ് വിജയിയെ നേരത്തേ കണ്ടെത്തി പ്രേക്ഷകരെ മണ്ടൻമാരാക്കുന്നതായി തോന്നിയിട്ടുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. മലയാളത്തിൽ ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഹിന്ദിയിലൊക്കെ വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഞെട്ടാറുണ്ട്. ഇവരെങ്ങനെ ജയിച്ചെന്ന് തോന്നാറുണ്ട്. വോട്ടുകൾ കൂടുതൽ കിട്ടിയിട്ടാണെന്ന് പറയാറുണ്ടെങ്കിലും എങ്ങനെയെന്ന് ഒരു പിടിയുമില്ല', രേവതി പറഞ്ഞു.

സീസൺ 5 ൽ ഡെയ്സി, നിമിഷ, അഖിൽ
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾ ആരെന്നായിരുന്നു ചോദ്യത്തിന് മറുപടി ഇങ്ങനെ- അർച്ചനയും രഞ്ജിനി ഹരിദാസും. സീസൺ 2 വിൽ എല്ലാവരും ഒരു ഒഴുക്കായിരുന്നു. സീസൺ 3 യിൽ ഋതു മന്ത്രയും സൂര്യയും, സീസൺ 5 ൽ ഡെയ്സി, നിമിഷ, അഖിൽ . ബിഗ് ബോസ് സീസൺ 2 ആർക്കും ഇഷ്ടമില്ലാത്തതിന് കാരണം അതിനൊരു വിജയി ഉണ്ടായിരുന്നില്ലെന്നതാണെന്നും പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി രേവതി പറഞ്ഞു. രജിത് കുമാർ കഴിഞ്ഞാൽ ഒരുപക്ഷേ അമൃത-അഭിരാമിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത്. ഷോയ്ക്ക് എന്തെങ്കിലും ഒരു അവസാനം ഉണ്ടായിരുന്നുവെങ്കിൽ ആളുകൾക്ക് ഇഷ്ടമായേനെയെന്നും രേവതി പറഞ്ഞു.

ടോക്സിക് ഫാൻസ് അർഹയാവരെ പുറത്താക്കും
ബിഗ് ബോസിൽ റിയൽ ആയിട്ട് കളിക്കുക, സ്വയം കൂഴിതോണ്ടുന്നവർ ആയിരിക്കരുത്. വോട്ട് മാത്രം വെച്ചല്ല പെർഫോമൻസ് കൂടി പരിഗണിച്ച് വേണം എവിക്ഷൻ നടത്താനെന്നും ഷോയെ കുറിച്ചുള്ള ചോദ്യത്തിന് രേവതി പറഞ്ഞു. ഇല്ലെങ്കിൽ ടോക്സിക് ഫാൻസ് അർഹയാവരെ പുറത്താക്കും. ഹിന്ദിയിലൊക്കെ പെർഫോമൻസ് കൂടി പരിഗണിച്ചാണ് എവിക്ഷൻ. ഇവിടുത്തെ കാര്യം അറിയില്ലെന്നും രേവതി പറഞ്ഞു.












Click it and Unblock the Notifications