Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിൻ രാധാകൃഷ്ണനെ ബിജെപി തിരുവന്തപുരത്ത് ഇറക്കും? രാഷ്ട്രീയ പ്രവേശം ഉടൻ? അഭ്യൂഹം ശക്തം

തന്നെ ഇത്രയും വളർത്തിയ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയപ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് റോബിൻ പറഞ്ഞിരുന്നു.

1679064364.jpg -Properties

ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ഫൈനലിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും ഈ ആരാധക പിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല.

ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ തന്റെ സിനിമ മോഹവുമായി മുന്നോട്ട് പോകുകയാണ് റോബിൻ. തനിക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം അറിയിച്ചിരുന്നു. അതേസമയം സിനിമ കൂടാതെ രാഷ്ട്രീയത്തിലും ഒരു കൈ പരീക്ഷിക്കുമെന്ന് ആരാധകരോടായി അടുത്തിടെ റോബിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് റോബിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

റോബിൻ ബി ജെ പിയിൽ ചേർന്നേക്കുമെന്ന്

റോബിൻ ബി ജെ പിയിൽ ചേർന്നേക്കുമെന്ന്

തന്നെ ഇത്രയും വളർത്തിയ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് രാഷ്ട്രീയപ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത് എന്നായിരുന്നു ഫെബ്രുവരിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ റോബിൻ പറഞ്ഞത്. നിരവധി രാഷ്ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏത് പാർട്ടിയുടെ ഭാഗമാകണമെന്ന കാര്യം താൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്. എന്നാൽ റോബിൻ ബി ജെ പിയിൽ ചേരാനാണ് സാധ്യത എന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്.

പൊതു സമ്മതരായ നേതാക്കളെ ഇറക്കാൻ ബി ജെ പി

പൊതു സമ്മതരായ നേതാക്കളെ ഇറക്കാൻ ബി ജെ പി


ലോക്സഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും കേരളത്തിൽ നേട്ടം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. കേരളത്തിൽ അനുകൂല സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന നേതാക്കളുടെ വീഴ്ചയൊന്നുകൊണ്ട് മാത്രമാണ് പാർട്ടിക്ക് നിലംതൊടാൻ കഴിയാത്തത് എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം. മാത്രമല്ല സംസ്ഥാന നേതാക്കളിൽ പലർക്കും ജനപിന്തുണയില്ലെന്ന ആക്ഷേപവും ബി ജെ പി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ പൊതു സമ്മതരായ നേതാക്കളെ ഇക്കുറി കൂടുതലായി രംഗത്തിറക്കാനാണ് ബി ജെ പി നേതൃത്വം ആലോചിക്കുന്നത്.

തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാനായിരിക്കും

തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാനായിരിക്കും


മുൻ എംപി സുരേഷ് ഗോപി, നടൻ കൃഷ്ണകുമാർ അടക്കമുള്ള സിനിമാ താരങ്ങളുടെ പേരുകൾ ബി ജെ പിയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണനേയും ബി ജെ പി പരിഗണിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ. റോബിനെ ബി ജെ പി പരിഗണിച്ചാൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാനായിരിക്കും ബി ജെ പിയുടെ നീക്കം. നിലനിൽ ബി ജെ പിക്ക് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞ മണ്ഡലമാണ് തിരുവനന്തപുരം. റോബിനാകട്ടെ തിരുവനന്തപുരം സ്വദേശി കൂടിയാണ്.

സുരേഷ് ഗോപിയുടെ പേരാണ് ബി ജെ പി പരിഗണിച്ചിരുന്നത്

സുരേഷ് ഗോപിയുടെ പേരാണ് ബി ജെ പി പരിഗണിച്ചിരുന്നത്

നേരത്തേ തിരുവനന്തപുരം മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പേരാണ് ബി ജെ പി പരിഗണിച്ചിരുന്നത്. എന്നാൽ തൃശ്ശൂരിൽ മത്സരിക്കാനുള്ള താത്പര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇതോടെ മറ്റ് പ്രമുഖരുടെ പേരുകൾ ബി ജെ പി തിരുവനന്തപുരത്ത് നിന്ന് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശക്തരായ ദേശീയ നേതാക്കളെ ഇറക്കി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവായ ശശി തരൂരിനെ വീഴ്ത്താം എന്നതായിരുന്നു ആലോചന. കോൺഗ്രസിൽ തരൂരിനെതിരെ ഒരു വിഭാഗത്തിനുള്ള അതൃപ്തികൾ തങ്ങൾക്ക് ഗുണമാകുമെന്നും ബി ജെ പി കണക്ക് കൂട്ടിയിരുന്നു.

'സ്റ്റാർ മത്സരാർത്ഥികളെ' ഇറക്കേണ്ടെന്ന്

'സ്റ്റാർ മത്സരാർത്ഥികളെ' ഇറക്കേണ്ടെന്ന്


എന്നാൽ ദേശീയ നേതാക്കളെ ഇറക്കുന്നത് മണ്ഡലത്തിൽ സ്ഥിതിഗതികൾ മാറി മറിയാൻ കാരണമാകുമെന്ന ആശങ്കയിലാണ് ഇപ്പോൾ ബി ജെ പി നേതൃത്വം. ബി ജെ പി നീക്കത്തെ തടയിടാൻ തീർച്ചയായും കോൺഗ്രസ് നേതാക്കൾ വൈര്യം മറന്ന് ഒന്നിക്കുമെന്ന് ബി ജെ പി കരുതുന്നു. മാത്രമല്ല ഇടതുപക്ഷവും ഇവിടെ കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചേക്കുമെന്നും ഇത് ശശി തരൂരിന് ഗുണമാകുമെന്നും ബി ജെ പി കണക്കാക്കുന്നുണ്ട്. അതിനാൽ 'സ്റ്റാർ മത്സരാർത്ഥികളെ' ഇറക്കേണ്ടെന്ന് ബി ജെ പി ആലോചിക്കുന്നത്. എന്നിരുന്നാലും റോബിനെ പോലൊരു താരത്തെ തിരുവനന്തപുരം പോലൊരു മണ്ഡലത്തിൽ ബി ജെ പി മത്സരിപ്പിക്കാൻ തയ്യാറാകുമോയെന്ന ചോദ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്തായാലും റോബിന്റേയും ബി ജെ പിയുടേയും തീരുമാനം എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+