'റോബിന്‍ പക്വത കാണിക്കണം: ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല, കണ്‍ട്രോള്‍ വിട്ടുപോയതാവും'
കുറേ വിവാദത്തില്‍ ഒരു വിവാദത്തില്‍ മാത്രം റോബിന്‍ കൃത്യമായ മറുപടി പറഞ്ഞു. ബാക്കിയുള്ള എല്ലാ കാര്യങ്ങളും എടുത്ത് പറയാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.

തനിക്കെതിരായി ഉയർന്ന വിവിധ ആരോപണങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആലുവയിലെ ഒരു കോളേജില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു റോബിന്റെ വിശദീകരണം. പരിപാടിക്ക് ഇടയിലും അതിന് ശേഷവും തന്റെ പതിവ് ശൈലിയില്‍ അലറി വിളിച്ചുകൊണ്ടായിരുന്നു റോബിന്റെ മറുപടി.
എന്നാല്‍ ഈ രീതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വ്ളോഗർ റോബിന്‍ രാധാകൃഷ്ണന്‍. തന്റെ സ്വന്തം യൂട്യൂബ് ചാനലായ സീക്രട്ട് ഏജന്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സായിയുടെ വാക്കുകള്‍ ഇങ്ങനെ...

റോബിന്‍, ആരവ്, ശാലുപേയാട് എന്നിവരുമായി
റോബിന്‍, ആരവ്, ശാലുപേയാട് എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ചോദിച്ച് പലരും വരുന്നുണ്ട്. ഇത്തരം നാറ്റക്കേസുകളില്‍ ഇടപെട്ട് സ്വയം നാറാന്‍ കഴിയാത്തതുകൊണ്ടാണ് ആ വഴിക്ക് പോവാത്തതും മിണ്ടാതിരിക്കുന്നതും. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ വ്യക്തിപരമായി അറിയിക്കാനുള്ള ആളുകളോട് പറഞ്ഞിട്ടുണ്ട്. നിങ്ങളോട് അറിയിക്കാനുള്ള കാര്യങ്ങള്‍ സമയമാവുമ്പോള്‍ പറയും.

ഡോക്ടറുടെ ശർദ്ദില്‍ വീഡിയോ കണ്ടപ്പോള്‍ അത് ശരിയായില്ലെന്ന കാര്യം ഞാന്‍ തുറന്ന് പറഞ്ഞു. അതിനെതിരെ ഇനി ആരൊക്കെ വന്ന് സൈബർ അറ്റാക്ക് നടത്തിയാലും തെറി വിളിച്ചാലും എനിക്കൊരു വിഷയവും ഇല്ല. ഇതിലും വലിയ കാര്യങ്ങള്‍ കണ്ടതാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവർ തന്നെ തീർക്കട്ടെ. ഈ വിഷയത്തില്‍ റോബിന്‍ തന്റെ ഭാഗം വ്യക്തമാക്കണമെന്ന് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു.

ആർത്ത് അലച്ച് അലറി വിളിച്ച്
ആരോപണം റോബിനെതിരെയാണ്, ആ സമയത്ത് ഞാന്‍ കേസ് കൊടുക്കും, കേസ് കൊടുക്കും എന്ന് പറയാതെ നമ്മളെ ഇതുവരെ കേട്ട ആളുകളെ അത് അറിയിക്കണം. അതുപോലെ റോബിന്‍ ഇന്ന് അക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ കൃത്യമായിരിക്കാം. തെളിവുകളും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ പറയേണ്ട സ്ഥലത്തോ, രീതിക്കോ അല്ല അദ്ദേഹം സംസാരിച്ചത്. ആർത്ത് അലച്ച് അലറിവിളിച്ചുകൊണ്ടുള്ള രീതി ശരിയല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ആളാണ് ഞാന്‍. അത് അദ്ദേഹത്തോട് മുഖത്ത് നോക്കി പറയുകയും ചെയ്തിട്ടുണ്ട്.
Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

എന്തോന്നാണ് ഇന്നലെ കാണിച്ചത്. കോളേജിലെ ഒരു പരിപാടിക്കാണ് അദ്ദേഹം പോയത്. അവിടെ ഒരു വൈബ് ഉണ്ടാക്കാനുള്ള കാര്യമൊക്കെ ചെയ്യാം. എന്നാല്‍ അതിന് ഇടയില്‍ പുട്ടിന് പീര ഇടുന്ന കണക്കിന് വിവാദങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് ചെയ്യാനാണ് തീരുമാനമെങ്കിലും വേറെ വഴി സ്വീകരിക്കാമായിരുന്നു. ഈ വിഷയം സംസാരിക്കുമെന്ന് അറിയിച്ചാല്‍ എത്രയോ മാധ്യമങ്ങള്‍ കേള്‍ക്കാന്‍ വരും.

ഒരു വിവാദത്തില്‍ മാത്രം അദ്ദേഹം
ചാടിത്തുള്ളി അലറിവിളിച്ച് പറഞ്ഞതില്‍ ഞാന്‍ കണ്‍വീന്‍സിങ്ങ് അല്ല. കുറേ വിവാദത്തില്‍ ഒരു വിവാദത്തില്‍ മാത്രം അദ്ദേഹം കൃത്യമായ മറുപടി പറഞ്ഞു. ബാക്കിയുള്ള എല്ലാ കാര്യങ്ങളും എടുത്ത് പറയാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. അതൊക്കെ അദ്ദേഹത്തിന്റെ കാര്യം. എന്നാല്‍ എന്തിനാണ് ഒരു കോളേജ് പരിപാടിയിലൊക്കെ ഇത് പറയുന്നതെന്നും സായി ചോദിക്കുന്നു.

മാസ് ഡീഗ്രേഡിങ്ങാണ് പുറത്ത് നടക്കുന്നത്, എല്ലാം പുല്ലാണ് എന്നൊക്കെയാണ് റോബിന്‍ പറയുന്നത്. ചിലപ്പോള്‍ കണ്‍ട്രോള്‍ വിട്ടുപോയതാവും. അല്ല ഇതാണോ പക്വത. കുറേ പ്രശ്നങ്ങള്‍ ഉണ്ടാവും. അതിന് സ്ഥലം അറിഞ്ഞുകൊണ്ടാണ് പ്രതികരിക്കേണ്ടത്. ആ വേദിയില്‍ ഇതേക്കുറിച്ചൊന്നും പറയേണ്ട ആവശ്യമില്ല. പുറത്ത് മാധ്യമങ്ങളോട് പറയാമായിരുന്നു.

ആരാധകർക്കും അന്തം ടീംസിനും
ഒരു കോളേജിന്റെ പരിപാടിയില്‍ പോയി അതൊക്കെ എനിക്ക് പുല്ലാണ് എന്ന് പറയുന്നതിനോട് കടുത്ത ആരാധകർക്കും അന്തം ടീംസിനും യോജിക്കാന്‍ പറ്റുന്നുണ്ടാവും. എന്നാല്‍ എനിക്ക് അതിനോട് ഒട്ടും യോജിക്കാന്‍ സാധിക്കില്ല. നമ്മള്‍ ഒരു സ്ഥലത്ത് എത്തിയാല്‍ കീപ്പ് ചെയ്യേണ്ട മാന്യതയുണ്ട്. പ്രത്യേകിച്ച് ഇത്രയും സ്വീകാര്യതയുള്ളയാള്‍ അത് മനസ്സിലാക്കണമെന്നും സായി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications