'അവർക്ക് 'മൂക്കാമണ്ട ട്രോള്‍' എന്താണെന്നും പോലും മനസ്സിലാവുന്നില്ല; ഇന്‍സ്റ്റയില്‍ തെറി വിളിയും'
ഫേസ്ബുക്കിലെ ആളുകള്‍ക്ക് റോബിന്‍ രാധാകൃഷ്ണനെതിരായ ട്രോള്‍ എന്താണെന്ന് പോലും അറിയില്ല

വിവിധ തരത്തിലുള്ള വിവാദങ്ങളില്‍ അകപ്പെട്ടിട്ടാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. വലിയ ആരാധക നിര തന്നെയുള്ള അദ്ദേഹത്തിനെതിരായി ഉയരുന്ന ആരോപണങ്ങളെല്ലാം പ്രതിരോധിക്കുന്നതും ഈ ആരാധകരാണ്. അടുത്തിടെ മുന്‍ സുഹൃത്തുക്കളായ ശാലു പേയാടും ആരവും വലിയ ആരോപണങ്ങളുമായി മുന്നോട്ട് വന്നപ്പോള്‍ റോബിന്‍ തന്നെ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു.
ഇതിന് പിന്നാലെയാണ് പുതിയ സിനിമയുടെ പോസ്റ്ററും റോബിന്‍ പങ്കുവെക്കുന്നത്. ഈ പോസ്റ്ററിന് ഇന്‍സ്റ്റഗ്രാമില്‍ നല്ല സ്വീകാര്യത ലഭിച്ചപ്പോള്‍ ഫോസ്ബുക്കിലും ന്യുസ് കമന്റ് ബോക്സുകളിലും വന്ന് നിറയുന്നത് വലിയ പരിഹാസമാണ്. സോഷ്യല്‍ മീഡിയ പ്രേക്ഷകരുടെ ഈ വ്യത്യാസം കൂടുതല്‍ തുറന്ന് വ്യക്തമാക്കുകയാണ് വ്ളോഗർ സായി കൃഷ്ണ.

റോബിനെ ട്രോളിക്കൊണ്ടുള്ള 'ഒരു മൂക്കാമണ്ട'
ഇന്‍സ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും പ്രേക്ഷകർക്കിടയില്‍ വലിയ വ്യത്യാസമാണുള്ളതെന്നാണ് സായികൃഷ്ണ ചൂണ്ടിക്കാട്ടുന്നത്. റോബിനെ ട്രോളിക്കൊണ്ടുള്ള 'ഒരു മൂക്കാമണ്ട' ട്രോള്‍ വീഡിയോയെ അടിസ്ഥാനമാക്കിയാണ് വ്ളോഗർ പ്രേക്ഷകർക്കിടയിലെ വ്യത്യാസം ചൂണ്ടിക്കാണുന്നത്. ഈ വീഡിയോ ഞാന് കാണുന്നത് ഇന്‍സ്റ്റയിലെ ഒരു ട്രോള്‍ പേജിലാണ്. ആ പേജില്‍ തന്നെ ഇവർ കിട്ടാവുന്നതില്‍ അധികം തെറി കിട്ടുന്നുണ്ടെന്ന് സായി വ്യക്തമാക്കുന്നു.

കണ്ടന്റ് നോക്കിയിട്ട് വിമർശിച്ചോളൂ എന്നാണ് എനിക്ക് പറയാനുള്ളത്. തെറിവിളി മാത്രമല്ല, അതിന് അപ്പുറത്തുള്ള കാര്യങ്ങളും നടക്കുന്നു. ഇന്‍സ്റ്റയില്‍ ഈ വീഡിയോ ഇട്ടപ്പോള്‍ മാത്രമാണ് ഞാന്‍ ഇത്തരം കമന്റുകള്‍ കണ്ടത്. എന്നാല്‍ ഈ ഒരു വീഡിയോ ഫെയ്സ് ബുക്കില്‍ കണ്ടു. അവിടുത്തെ കമന്റാണ് ഏറ്റവും രസകരം. ചിലരാവട്ടെ ഇത് എന്താണെന്ന് പോലും അറിയാതെയാണ് പ്രതികരിക്കുന്നത്. മൂക്ക് പൊട്ടിയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്.

ഡോക്ടറുടെ ശാപമാണ് ഈ ട്രോള്‍ പലർക്കും മനസ്സിലാവാതെ
ആരെക്കുറിച്ചാണ്, എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാതെയാണ് പലരുടേയും പ്രതികരണം. 'ഡോക്ടർക്കുള്ള ട്രോളാണെന്ന് മനസ്സിലാക്കാതെയാണ് കമന്റുകള്‍ പലതും കിട്ടിയിരിക്കുന്നത്. ഡോക്ടറുടെ ശാപമാണ് ഈ ട്രോള്‍ പലർക്കും മനസ്സിലാവാതെ പോയത്' എന്നാണ് ഒരു കമന്റ്. ശപിക്കാന്‍ അങ്ങേർ ആര് ദുർവാസാവോ, അങ്ങേരും പോലും ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.

പലരും ഈ ഒരു വീഡിയോയെ സീരിയസായി എടുക്കുകയാണ്. ആളുകള്‍ക്ക് റിയാലിറ്റിയും റീലും മനസ്സിലാവാത്ത സാഹചര്യമായിട്ടുണ്ട്. അധികം ആളുകളും ഈ വീഡിയോയുടെ ലോജിക്കൊക്കെ പരിശോധിക്കുകയാണ്. എല്ലാത്തിനും അപ്പുറം ഈ വീഡോയ അത്ര പ്രശ്നമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. മറ്റുള്ളവരുടെ കാര്യം അങ്ങനെ ആയിരിക്കില്ല. എനിക്ക് തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത്.

ഫേസ്ബുക്കിലെ ആളുകളും റോബിനും
ഫേസ്ബുക്കിലെ ആളുകള്‍ക്ക് ഇത് എന്താണെന്ന് പോലും മനസ്സിലാവാത്ത കാര്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. എല്ലാ പ്ലാറ്റ് ഫോമിലും കത്തി നിന്നാലെ ലൈം ലൈറ്റില്‍ നിറഞ്ഞ് നില്‍ക്കാന്‍ സാധിക്കുകയുള്ളു. അല്ലാതെ ഇന്‍സ്റ്റയില്‍ മാത്രം നിന്ന് കഴിഞ്ഞാല്‍ ഫേസ്ബുക്കിലുള്ളവർക്കും ഫേസ്ബുക്കില്‍ മാത്രം നിന്നാല്‍ ഇന്‍സ്റ്റയിലുള്ളവർക്കും മനസ്സിലാവണമെന്നില്ല. ആളുകളുടെ വ്യത്യാസം മനസ്സിലാക്കി വേണം വീഡിയോ ചെയ്യാന്‍.

എനിക്ക് ഫേസ്ബുക്ക് പേജുണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ണി മുകുന്ദന്‍ വിഷയം കത്തി നില്‍ക്കുന്ന സമയത്ത് വേറെ ഒരുത്തന്‍ ഒരു പേജ് തുടങ്ങി. അത് കത്തിക്കയറി എനിക്ക് ഭീഷണിയാവുമെന്ന് കരുതിയപ്പോള്‍ അവനോട് സംസാരിച്ച്, ചോദിച്ച പൈസ കൊടുത്ത് ആ പേജ് വാങ്ങി. ഇന്‍സ്റ്റയില്‍ ഞാനിടുന്ന വീഡിയോ കണ്ട് കമന്റ് ബോക്സില്‍ തെറിവിളിച്ച് പോയിക്കോ. അല്ലാതെ ഇന്‍ബോക്സില്‍ വന്ന് തെറിവിളിച്ചാല്‍ ശക്തമായ മറുപടി തന്നെ തിരിച്ചും കിട്ടുമെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications