'ദിൽഷയാണ് ക്ലാരിറ്റി തരേണ്ടിയിരുന്നത്, അവൾ സ്ട്രോങ്ങാണ്, എന്റെ ഭാഗത്ത് തെറ്റുണ്ടോയെന്ന് അറിയില്ല'; റോബിൻ
കൊച്ചി: ബിഗ് ബോസ് ഷോയിൽ താൻ അഭിനയിച്ചിട്ടില്ലെന്ന് റോബിൻ രാധാകൃഷ്ണൻ. അതുകൊണ്ടാണ് ആളുകൾ എന്നെ ഇഷ്ടപ്പെട്ടത്. ഷോയിൽ അലറുന്നത് പോലെ പുറത്ത് വന്ന് അലറണമെന്ന് തോന്നിയാൽ ഞാൻ അലറും. അങ്ങനെ ഞാൻ ചെയ്തത് കൊണ്ട് ആരുടെയെങ്കിലും ജീവിതം തകർന്ന് പോകുന്നുണ്ടോയെന്നും റോബിൻ ചോദിച്ചു. നടി അനുജോസുമായി നടത്തിയ അഭിമുഖത്തിലാണ് റോബിന്റെ വാക്കുകൾ.
സഹമത്സരാർത്ഥി കൂടിയായ ദിൽഷയുമായുള്ള വിവാഹം നടക്കാത്തതിനെ കുറിച്ചും അഭിമുഖത്തിൽ റോബിൻ തുറന്ന് പറയുന്നുണ്ട്. റോബിന്റെ വാക്കുകളിലേക്ക്

'എനിക്ക് 32 വയസായി. 27 ഓ 28 ഓ വയസൊക്കെ ആണെങ്കിലും എനിക്ക് ദിൽഷയുടെ ആവശ്യം പോലെ കാത്തിരിക്കാമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് ഈ പ്രായത്തിൽ വിവാഹം കഴിക്കണമെന്നാണ് എന്റെ താത്പര്യം. ദിൽഷയ്ക്ക് ദിൽഷയുടേതായ താത്പര്യങ്ങൾ കാണും. ഏത് വയസിൽ വിവാഹം കഴിക്കണമെന്നതൊക്കെ അവരുടെ ഇഷ്ടമാണ്.

ഇഷ്ടമാണോയെന്നറിയാനായി രണ്ട് വർഷത്തോളം കാത്തിരിക്കാൻ പറഞ്ഞാൽ എന്തുചെയ്യും? ഇഷ്ടമാണോ അല്ലയോ എന്ന് പോലും അറിയാതെ തുടരുന്നത് ബുദ്ധിമുട്ടായിരുന്നു. അക്കാര്യത്തിൽ ദിൽഷയാണ് ക്ലാരിറ്റി തരേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെന്നോ അറിയില്ല. ആരതി വന്നപ്പോൾ ജീവിതം വളരെ ഹാപ്പിയായി. എന്ത് സംഭവിച്ചാലും അതിനെ അഭിമുഖീകരിക്കാൻ ഞാൻ തയ്യാറാണ്.

ദിൽഷയ്ക്ക് മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് അവർ ചെയ്യുന്നത്. പക്ഷേ അവരെ ഇപ്പോഴും പലരും ഡീഗ്രേഡ് ചെയ്യുകയാണ്. ദിൽഷ വളരെ സ്ട്രോങ്ങാണ്. ബിഗ് ബോസ് വീട്ടിൽ 100 ദിവസത്തോളം ജീവിച്ച് വന്നയാളാണ് അവർ. ഷോയുടെ വിന്നറാണ്. പുറത്ത് നിൽക്കുന്നവർക്ക് വളരെ ഈസിയായിട്ടൊക്കെ ഇതൊക്കെ തോന്നുമെങ്കിലും അങ്ങനെയല്ല.

ഷോയിൽ ഞാൻ അഭിനയിച്ചിട്ടില്ല. അതുകൊണ്ടാണ് ആളുകൾ എന്നെ ഇഷ്ടപ്പെട്ടത്. ഷോയിൽ അലറുന്നത് പോലെ പുറത്ത് വന്ന് അലറണമെന്ന് തോന്നിയാൽ ഞാൻ അലറും. അങ്ങനെ ഞാൻ ചെയ്തത് കൊണ്ട് ആരുടെയെങ്കിലും ജീവിതം തകർന്ന് പോകുന്നുണ്ടോ? എന്റെ എനർജിയും എന്റെ ഇഷ്ടവുമാണ് അതൊക്കെ. എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. ബിഗ് ബോസ് കഴിഞ്ഞ് 5 മാസം കഴിഞ്ഞിട്ടും ഞാൻ ഇങ്ങനെ തന്നെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്നെ സ്നേഹിക്കുന്നവരാണ്.

ഷോയിൽ 60 ദിവസം പൂർത്തിയാക്കിയപ്പോൾ തന്നെതന്റെ ടാർഗറ്റ് അച്ചീവായിരുന്നു. പിന്നെ തനിക്ക് കിട്ടിയതൊക്കെ ബോണസ് ആയിരുന്നു. സീറോയിൽ നിന്നും കയറി വന്നയാളാണ് ഞാൻ. എവിടെയെങ്കിലും എത്തണമെന്നൊരു ആഗ്രഹം എനിക്കുണ്ട്. എന്റേതായിട്ടുള്ള ഐഡന്റിറ്റി ക്രീയേറ്റ് ചെയ്ത് എടുക്കണമെന്നതായിരുന്നു എന്റെ ആവശ്യം', റോബിൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂളിൽ പഠിക്കുമ്പോൾ ഭരതനാട്യത്തിൽ ഫസ്റ്റ് കിട്ടിയ ചിത്രം റോബിൻ പങ്കിട്ടിരുന്നു. ഇതെ കുറിച്ചുള്ള ചോദ്യത്തിന് ചെറുപ്പത്തിലെ താൻ ഭരതനാട്യം പഠിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. അമ്പലങ്ങളിൽ ഒക്കെ പെർഫോം ചെയ്തിട്ടുണ്ട്. മാതാപിതാക്കൾക്ക് കലയോട് വലിയ താത്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് എന്നേയും അനിയത്തിയേയും ഡാൻസൊക്കെ പഠിപ്പിച്ചിരുന്നു, റോബിൻ പറഞ്ഞു. ചെറുപ്പും മുതലെ ഉള്ള താത്പര്യം കൊണ്ടാണ് ഡോക്ടർ പ്രൊഫഷൻ തിരഞ്ഞെടുത്തതെന്നും റോബിൻ അഭിമുഖത്തിൽ പറഞ്ഞു.












Click it and Unblock the Notifications