Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷ മനുഷ്യത്വം ഉള്ള വ്യക്തി,തുറന്ന് പറഞ്ഞ് റോബിൻ; റിയാസിനെ കുറിച്ചുള്ള മറുപടി ഇങ്ങനെ, വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തനായ മത്സാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോയുടെ വിജയി ആകാനുള്ള സാധ്യത പോലും റോബിന് കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി ഉപദ്രവിച്ചതിന്റെ പേരിൽ റോബിൻ ഷോയിൽ നിന്നും പുറത്താകുകയായിരുന്നു.

ബിഗ് ബോസിൽ റോബിന് ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്ന സഹമത്സരാർത്ഥികൾ ബ്ലസ്ലിയും ദിൽഷയുമായിരുന്നു. ഇപ്പോഴിതാ ബ്ലസ്ലിയെ കുറിച്ചും ദിൽഷയെ കുറിച്ചുമുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് റോബിൻ. മാത്രമല്ല മറ്റ് മത്സരാർത്ഥികളെ കുറിച്ചും റോബിൻ മനസ് തുറന്നു.കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ മനസ് തുറന്നത്. വായിക്കാം

ആളുകൾ എന്നെ ഇഷ്ടപ്പെടുന്നതെന്ന്


'എന്തുകൊണ്ടാണ് ആളുകൾ എന്നെ ഇഷ്ടപ്പെടുന്നതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. നൻമമരമായിട്ട് നല്ലവനായ ഉണ്ണിയായിട്ട് ഞാൻ ഒരിക്കലും നിന്നിട്ടില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറയും, എൻറെ ഭാഗത്ത് നിന്ന് തെറ്റുകൾ ഉണ്ടായിട്ടുണ്ട്. എല്ലാം ചെയ്യുന്ന പച്ചയായ മനുഷ്യനാണ് ഞാൻ. എനിക്ക് അറിയില്ല , മറ്റുള്ള ഇഷ്ടം നേടാൻ കഴിയുന്നത് തന്നെ വലിയ കാര്യമായിട്ടാണ് കണക്കാക്കുന്നത്', റോബിൻ പറഞ്ഞു.

ലക്ഷ്മി ചേച്ചി തനിക്ക് ചേച്ചിയെ പോലെ


ഓരോ മത്സാർത്ഥികളെ കുറിച്ചും റോബിൻ പറയുന്നതിങ്ങനെ- ലക്ഷ്മി ചേച്ചി തനിക്ക് ചേച്ചിയെ പോലെയാണെന്ന് റോബിൻ പറയുന്നു. എന്തുകൊണ്ടാണ് ലക്ഷ്മി ചേച്ചിയെ ഷോ കഴിഞ്ഞ് കാണാൻ പോകാതിരുന്നത് എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷേ അവരെ തീർച്ചയായും ഒരു ദിവസം പോയി കാണുമെന്നും റോബിൻ പറഞ്ഞു.

ഇന്റലിജെന്റ് ആണ് ബ്ലസ്ലി

ബ്ലസ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ ആലോചിച്ച് പറയേണ്ടതുണ്ടെന്നായിരുന്നു ആദ്യ മറുപടി. വളരെ ബുദ്ധിമാനായ ഒരു ഒരു അനുജൻ ഉണ്ടെങ്കിൽ അത് ബ്ലസ്ലി ആയിരിക്കും. വളരെ അധികം ഇന്റലിജെന്റ് ആണ് ബ്ലസ്ലി എന്നും റോബിൻ പറഞ്ഞു. ജാസ്മിൻ- വളരെ ബോൾഡും സ്ട്രോങ്ങുമായിട്ടുള്ളൊരാളാണ്. നിമിഷ വളരെ കഠിനാധ്വാനിയായ ബോൾഡും സ്ട്രോങ്ങുമായ വ്യക്തിയാണെന്നും റോബിൻ പറഞ്ഞു

ജാസ്മിനേയും നിമിഷയേയും


'യഥാർത്ഥത്തിൽ ജാസ്മിനേയും നിമിഷയേയും നമ്മുക്ക് ഒരു പോലെയെന്ന് പറയാൻ കഴിയും. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവർ ഇതുവരെ എത്തിയത്. ഇപ്പോഴും അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ജീവിതം അവരെ അടിക്കുമ്പോൾ അതിനെ തിരിച്ചടിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തികളാണവർ', റോബിൻ വ്യക്തമാക്കി.

 ഒരു കുസൃതി നിറഞ്ഞ സഹോദരി


'സൂരജിനും എനിക്കും ഇടയിൽ പറയുകയാണെങ്കിൽ തമാശ നിറഞ്ഞ നിമിഷങ്ങളാണ്. ഒരു കുസൃതി നിറഞ്ഞ സഹോദരി ഉണ്ടെങ്കിൽ അത് ധന്യ മരിയ ആയിരിക്കും. ബിഗ് ബോസിന് ശേഷം വലിയ കോൺടാക്ട് ഒന്നുമില്ലെങ്കിലും ഞങ്ങൾ തമ്മിൽ നല്ല കോമ്പോ ആയിരുന്നു. നല്ല കൂട്ടായിരുന്നു. എപ്പോളെങ്കിലും പോയി കാണണമെന്ന് ഉണ്ട്', റോബിൻ പറഞ്ഞു.

റിയാസ്- എക്സലെന്റ് ബിഗ് ബോസ് കണ്ടസ്റ്റന്റ്


'റിയാസ്- എക്സലെന്റ് ബിഗ് ബോസ് കണ്ടസ്റ്റന്റ് ആണ് . ദിൽഷ വളരെ ടാലന്റ്ഡ് ആയിട്ടുള്ള മനുഷ്യത്വത്തിന് വലിയ വിലകൊടുക്കുന്ന ആളാണെന്നും വളരെ ആംബീഷ്യസ് ആയിട്ടുള്ള, വളരെ നല്ല വ്യക്തിയാണെന്നും റോബിൻ പറഞ്ഞു. ദേഷ്യപ്പെടുന്നതാണ് തന്റെ ഏറ്റവും വലിയ നെഗറ്റീവ് സ്വഭാവമെന്നും റോബിൻ പറഞ്ഞു.

 വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളായത് കൊണ്ട്


'വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളായത് കൊണ്ട് തന്നെ പല സന്ദർഭങ്ങളിലും പല കാര്യങ്ങളും കയ്യിൽ നിന്നും പോയിട്ടുണ്ട്. ക്ഷമ ഇല്ലായ്മയും ദേഷ്യവുമാണ് എന്റെ ഏറ്റവും നെഗറ്റീവ് ആയിട്ടുള്ള സ്വഭാവം. എന്റെ അഗ്രഷനും എടുത്ത് ചാട്ടവുമെല്ലാം എന്റെ നെഗറ്റീവ് സൈഡ് തന്നെയാണ്. അതില്ലാതെ ആക്കാൻ എനിക്ക് പറ്റില്ല. പക്ഷേ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. ജീവിതത്തിൽ ദേഷ്യത്തോടെ പെരുമാറിയ എല്ലാ സന്ദർഭങ്ങളും വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്', റോബിൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+