Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറച്ചൊക്കെ ഉളുപ്പ് വേണ്ടേ? താൻ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ നടന്നു.. ലാലേട്ടനുമായി പ്രശ്നമില്ല'; റോബിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ മറ്റ് മത്സരാർത്ഥികളുമായുള്ള സൗഹൃദത്തെ കുറിച്ച് പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ദിൽഷയുമായും ബ്ലസ്ലിയുമായിട്ടായിരുന്നു റോബിൻ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ പിന്നീട് ഷോ കഴിഞ്ഞപ്പോൾ ഈ സൗഹൃദം ഉണ്ടായിരുന്നില്ല. ബ്ലസ്ലിയുമായുള്ള പ്രശ്നങ്ങൾ പിന്നീട് റോബിൻ തന്നെ ഇടപെട്ട് പരിഹരിച്ചിരുന്നു.

ദിൽഷയോ ബ്ലസ്ലിയോ അല്ല മറ്റൊരു താരത്തെയാണ് നേരിൽ പോയി കാണാൻ താൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് റോബിൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ തുറന്ന് പറച്ചിൽ.

കാണണമെന്ന് തോന്നിയ ആൾ ലക്ഷ്മി ചേച്ചി

'ബിഗ് ബോസിൽ ആരുമായും റെഗുലർ കോൺടാക്ട് ഇല്ല.ബ്ലസ്ലിയുമായി ഇടക്ക് കാണാറുണ്ട്. വേറൊന്നും കൊണ്ടല്ല, എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ആളുകളുടെ അടുത്ത് മാത്രമേ ഞാൻ ബന്ധം സൂക്ഷിക്കാറുള്ളൂ. ബിഗ് ബോസിൽ നിന്ന് ഇറങ്ങി 7 മാസം കഴിഞ്ഞു. ഇപ്പോൾ പോയി കാണണമെന്ന് തോന്നിയ ആൾ ലക്ഷ്മി ചേച്ചിയാണ്.

ഇതുവരെ കാണാതിരുന്നത് എന്ന് ചോദിച്ചാൽ

എന്തുകൊണ്ടാണ് ലക്ഷ്മി ചേച്ചിയെ ഇതുവരെ കാണാതിരുന്നത് എന്ന് ചോദിച്ചാൽ എനിക്ക് അറിഞ്ഞ് കൂട. പക്ഷേ ഞാൻ അവരെ തീർച്ചയായും പോയി കാണും. ആ ശരിയായ സമയത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.അവർ ഇപ്പോഴും എന്നെ കെയർ ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ കുറച്ചൊക്കെ പിന്തുണ തന്ന രണ്ട് പേരിൽ ഒരാളാണ് ലക്ഷ്മി ചേച്ചി.

 പ്ലാൻ ചെയ്ത പോലെ തന്നെയാണ് കാര്യങ്ങൾ

ബിഗ് ബോസിൽ ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെയാണ് കാര്യങ്ങൾ നടന്നത്. ബിഗ് ബോസിലേക്ക് പോകുമ്പോൾ എനിക്ക് ആരുമായും കോൺടാക്ട്സ് ഉണ്ടായിരുന്നില്ല. അവിടേക്ക് പോകാൻ നമ്മുക്ക് കോൺടാക്ട് ഉണ്ടായിരിക്കണം, നല്ലൊരു പ്രൊഫൈൽ ഉണ്ടായിരിക്കണം. നിരവധി പേരുടെ പ്രൊഫൈലിൽ നിന്നും ഫിൽട്ടർ ചെയ്തിട്ടാണ് നമ്മളെ അവർ തിരഞ്ഞെടുക്കുന്നത്.മുൻ ബിഗ് ബോസ് താരം കൂടിയായ നടൻ അനൂപാണ് എന്നെ സജസ്റ്റ് ചെയ്തത്. വീഡിയോ ഓഡിഷൻ ഉണ്ടായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

സിനിമ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്

സിനിമ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്

നിരവധി സിനിമ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ട്. അതിന് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഞാൻ ഭയങ്കര ടാലന്റ് ഉള്ള വ്യക്തിയല്ല. കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള വ്യക്തിയാണ് ഞാൻ. തന്റെ സിനിമയുടെ പ്രമോഷന് വേണ്ടി തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഒരു യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നടൻ എന്ന നിലയിൽ എനിക്ക് അത്രയും ചെയ്യണം. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നിയിരുന്നു', റോബിൻ പറഞ്ഞു.

ലാലേട്ടനുമായി യാതൊരു പ്രശ്നവുമില്ല

'ഞാനും ലാലേട്ടനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ചിലരുടെ ധാരണ. അദ്ദേഹം ഒരു പാവം മനുഷ്യനാണ്. എപ്പോൾ കണ്ടാലും മോനെ എന്ന് പറഞ്ഞാണ് വിളിക്കാറുള്ളത്. എന്നെ ട്രോളാറുണ്ട്. ആളുകൾ ഇതൊന്നും കാണാറില്ല. തന്റ സിനിമ അനൗൺസ്മെന്റിനെ കുറിച്ചെല്ലാം അദ്ദേഹം തിരക്കിയിരുന്നു. വലിയ പിന്തുണയാണ് അദ്ദേഹം തന്നത്. എല്ലാ മനുഷ്യരിലും പോസിറ്റീവ് ക്വാളിറ്റിയുണ്ട്. അത് കാണാൻ ശ്രമിച്ച് കഴിഞ്ഞാൽ ലോകം തന്നെ മാറും'.

നിങ്ങൾക്ക് നാണക്കേടാകുന്നില്ലേ

നിങ്ങൾക്ക് നാണക്കേടാകുന്നില്ലേ

'ഞാൻ ഡോക്ടർ അല്ലെന്നും മറ്റെന്തോ ജോലിയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നുമൊക്കെ ആരൊക്കെയോ പറയുന്നത് താൻ കേട്ടിരുന്നു. ഇതൊക്കെ എങ്ങനെ കളവ് പറയാൻ പറ്റും. ചിലർ പറയുന്നത് കേട്ടത് എനിക്ക് ട്രാവൽ ബാൻ ഉണ്ടെന്നാണ്. ഇതൊക്കെ പറഞ്ഞ് പരത്തുന്നവർക്ക് വേറെ പണിയൊന്നുമില്ലേ? കുറച്ചൊക്കെ ഉളുപ്പ് വേണ്ടേ. നിങ്ങൾ ഓരോ കളവ് കെട്ടി പൊക്കി കൊണ്ടുവരികയും അത് തകരുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് നാണക്കേട് തോന്നുന്നില്ലേ', റോബിൻ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+