Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷ ആവശ്യപ്പെട്ടത് 2 വർഷം, അത് പക്ഷേ വിവാഹം കഴിക്കാനല്ല'; പ്രണയം അവസാനിപ്പിച്ചതിനെ കുറിച്ച് റോബിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ വെച്ചായിരുന്നു സഹമത്സരാർത്ഥി കൂടിയായ ദിൽഷയോട് റോബിൻ രാധാകൃഷ്ണൻ പ്രണയം പറഞ്ഞത്. ഇരുവരും ഷോയിൽ നല്ല സൗഹൃദമായിരുന്നു കാത്ത് സൂക്ഷിച്ചത്. ഷോ കഴിഞ്ഞ് പുറത്തെത്തിയാൽ ഇരുവരും ഒന്നിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ഇരുവരും പിരിയുകയും ചെയ്തു. ഇപ്പോഴിതാ പിരിയാനുണ്ടായ കാര്യം തുറന്ന് പറയുകയാണ് റോബിൻ. നടി അനു ജോസഫുമായി നടത്തിയ അഭിമുഖത്തിലാണഅ റോബിൻ മനസ് തുറന്നത്. വായിക്കാം

ഇഷ്ടമുണ്ടായിരുന്ന കുട്ടിയാണ്


'ദിൽഷ എനിക്ക് ഇഷ്ടമുണ്ടായിരുന്ന കുട്ടിയാണ്. അവളോട് എനിക്ക് ഇപ്പോൾ ഒരു ദേഷ്യവുമില്ല. ദിൽഷ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അതൊരു മോശം ഓർമയല്ല. അവളും ഞാനും തമ്മിൽ ഉള്ളത് നല്ല ഓർമ്മകളാണ്. അവൾ ഇപ്പോൾ അവളുടെ കരിയറിൽ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്നുണ്ട്. ഭയങ്കര ഹാപ്പിയാണ്. ഇങ്ങനത്തെ കാര്യങ്ങൾ വരുമ്പോൾ ആളുകൾ ഭയങ്കര ഡൗൺ ആകും പക്ഷേ പുള്ളിക്കാരി വളരെ സ്ട്രോങ്ങ് ആയിട്ട് തന്നെ മുന്നോട്ട് പോകുകയാണ്.

ദിൽഷക്ക് എന്നെക്കാളും നല്ലൊരാളെ


ഇന്നയാൾക്ക് ഇന്നത് എന്ന് ദൈവം എഴുതി വെക്കും. ദിൽഷക്ക് എന്നെക്കാളും നല്ലൊരാളെ ഡിസർവ്വ് ചെയ്യുന്നുണ്ടാവും. അങ്ങനെ ഒരാൾ വരുമ്പോൾ അവൾ അയാളെ വിവാഹം കഴിക്കും. ദിൽഷയെ കുറിച്ച് കേൾക്കുമ്പോൾ ആരതി എൻജോയ് ചെയ്യുന്നതാണ് പതിവ്. എന്റയും ദിൽഷയുടേയും റീൽസ് വരുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ അപ്പോൾ മാറ്റും. അപ്പോൾ ആരതി അത് തമാശയോടെയാണ് എടുക്കാറുള്ളത്.

ആരതി ഇതിനെ ഒക്കെ സമീപിക്കുന്നത്


പോസിറ്റീവ് ആയിട്ടാണ് ആരതി ഇതിനെ ഒക്കെ സമീപിക്കുന്നത്. ദിൽഷയെ അവൾക്ക് ഭയങ്കര കാര്യമാണ്. എന്നോട് ആരതി പറഞ്ഞിട്ടുണ്ട് ദിൽഷയ്ക്ക് എന്തിനാണ് ഇത്രയും ഡീഗ്രേഡിംഗ് ഉണ്ടാകുന്നതൊക്കെ എന്ന്. എന്റേയും ആരതിയുടേയും കാര്യം വരുമ്പോൾ ദിൽഷയുടെ കാര്യം വലിച്ചിഴക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.

നെഗറ്റീവ് ഇംപാക്ട് ആണ്


എന്റേയും ആരതിയുടേയും വാർത്ത വരുമ്പോൾ ദിൽഷയുടെ ഫോട്ടോ തമ്പ് നെയിൽ വെച്ച് കൊടുക്കുന്നത് കാണാറുണ്ട്. എന്തിനാണ് അതെന്ന് മനസിലായിട്ടില്ല. റീച്ച് കൂട്ടാനാകും. പക്ഷേ അതൊക്കെ നെഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാക്കുന്നത്. ആരതി പൊസസീവ്നെസ് ഉള്ള ആളല്ല. പക്ഷേ ഇത്തിരി പൊസസീവ്നെസ് ഉണ്ടെങ്കിലെ റിലേഷൻറെ ബോണ്ട് നിലനിൽക്കൂ.

സുഹൃത്ത് എന്ന നിലയ്ക്കേ


ദിൽഷയെ എനിക്ക് സുഹൃത്ത് എന്ന നിലയ്ക്കേ അറിയുകയുള്ളൂ. അവൾ രണ്ട് വർഷം എന്നോട് ആവശ്യപ്പെട്ടത് വിവാഹത്തിന് വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലെയോ എന്ന് പറയാൻ വേണ്ടിയാണ്. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഒന്നോ രണ്ടോ വർഷം വെയ്റ്റ് ചെയ്യാൻ പറഞ്ഞാൽ തീർച്ചയായും ഞാൻ കാത്തിരിക്കും. ഇത് ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ വർഷങ്ങൾ കാത്തിരിക്കണമെന്ന് പറഞ്ഞാൽ എന്തിന്റെ അടിസ്ഥാനത്തിൽ വെയ്റ്റ് ചെയ്യും?

വ്യക്തിപരമായ താത്പര്യമാണ്


ഒരാളെ ഇഷ്ടപ്പെടണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ താത്പര്യമാണ്. പക്ഷേ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ഇഷ്ടമല്ല എന്നാണ് പറയുന്നതെങ്കിൽ എന്ത് ചെയ്യും? എങ്ങനെയാണ് അങ്ങനെ വെയിറ്റ് ചെയ്യുക. ഇഷ്ടം പറഞ്ഞതിന് ശേഷം കാത്തിരിക്കാൻ പറഞ്ഞാൽ അതിൽ കാര്യമുണ്ട്. അഞ്ച് വർഷം വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഞാനെടുത്ത തീരുമാനം തെറ്റാണെന്ന് പലരും പറയുന്നുണ്ടാകാം.

ആളുകൾ ചോദിക്കുമായിരുന്നു


ദിൽഷയെ കുറിച്ച് പല സ്ഥലത്ത് പോകുമ്പോഴും എന്നോട് ആളുകൾ ചോദിക്കുമായിരുന്നു. പക്ഷേ അവൾക്ക് എന്നെ ഇഷ്ടമാണോയെന്ന് പറയാൻ എനിക്ക് അറിയാത്ത കാര്യം എങ്ങനെ പറയും. ഒരു വർഷം കഴിഞ്ഞും ആലോചിക്കാം എന്ന് പറയുന്നത് എനിക്ക് സാധിക്കില്ല. ജീവിതത്തിന്റെ കാര്യമാണ്. അധികം കാത്ത് നിൽക്കാൻ സാധിക്കുമായിരുന്നില്ല. ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയണം. എല്ലാം കഴിഞ്ഞ ശേഷം ഇഷ്ടമുണ്ടെന്ന് പറഞ്ഞിട്ടെന്താണ് കാര്യം. ചില കാര്യങ്ങൾ കൃത്യ സമയത്ത് പറയണം.

സംസാരിച്ച് നോക്കി മുന്നോട്ട് പോകാമെന്നായിരുന്നു


ദിൽഷയെ ഞാൻ കണ്ടിരുന്നു. ആദ്യം രണ്ട് വർഷം എന്ന് പുള്ളിക്കാരി പറഞ്ഞു. എന്തിനാണ് രണ്ട് വർഷം എന്ന് ചോദിച്ചപ്പോൾ നമ്മുക്ക് നോക്കാം സംസാരിച്ച് നോക്കി മുന്നോട്ട് പോകാമെന്നായിരുന്നു പറഞ്ഞത്. പുള്ളിക്കാരിക്ക് ഇഷ്ടമുണ്ടെന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ദിൽഷയുടെ കാര്യം പൂർണമായും വിട്ടത് അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടല്ല. എന്നോട് ഇഷ്ടമാണെന്നും അവൾ ഇതുവരെ പറഞ്ഞിട്ടില്ല. ഇഷ്ടമാണെന്ന് പറഞ്ഞിട്ട് കാത്തിരിക്കാൻ പറഞ്ഞാൽ കാത്തിരിക്കുന്നത് പ്രശ്നമല്ല.

സമയം വേണമെന്നും


ആരതി എന്നോട് ഇഷ്ടമാണെന്നും സമയം വേണമെന്നും പറഞ്ഞു. ഞാൻ കൊടുത്തു. ഒരു വർഷം സമയം വേണമെന്നായിരുന്നു ആരതി പറഞ്ഞത്. ദിൽഷയുടെ ആവശ്യം ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ആ തരത്തിലെ പരിഗണിക്കാൻ സാധിച്ചിട്ടുള്ളൂ. അതിന്റെ പേരിൽ എന്നെ പഴി പറഞ്ഞിട്ട് കാര്യമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+