'ആരതി പൊടി ആദ്യം യെസ് പറഞ്ഞിരുന്നില്ല, പ്രണയിക്കാനുണ്ടായ കാരണം..'; മനസ് തുറന്ന് റോബിൻ
കൊച്ചി: തന്റെ വിവാഹം അടുത്ത വർഷമായിരിക്കും ഉണ്ടാകുകയെന്ന് ബിഗ് ബോസ് സീസൺ 4 താരം റോബിൻ രാധാകൃഷ്ണൻ. ഫെബ്രുവരിയിലായിരിക്കും നിശ്ചയം. ഇരു വീട്ടുകാരും തീരുമാനിച്ച് അക്കാര്യം അറിയിക്കുമെന്നും റോബിൻ പറഞ്ഞു. നടി അനു ജോസഫുമായുള്ള അഭിമുഖത്തിലായിരുന്നു റോബിന്റെ വാക്കുകൾ. ആരതിയുമായി എന്തുകൊണ്ട് പ്രണയത്തിലായെന്നും റോബിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. വായിക്കാം

'ആരതി എന്റെ അഭിമുഖം ചെയ്തിരുന്നു. അത് ഭയങ്കര വൈറലായി. അതിന് വലിയ ട്രോൾസ് വന്നു.ആദ്യമായത് കൊണ്ട് തന്നെ ആരതി അതിൽ ഭയങ്കരമായി വിഷമിച്ചു. ഇതിൽ ചിലത് എനിക്ക് അവൾ അയച്ച് തന്നിരുന്നു. ആളുകൾ പലതും പറയുന്നുണ്ടെന്ന് പറഞ്ഞു. അവൾക്ക് ഇതൊക്കെ ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവളെ സമാധാനിപ്പിച്ചു. കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞു.

ചിലർ അവളോട് ചോദിച്ചു നീ ഫെയ്മസ് ആയല്ലോയെന്ന്. അവൾ പറഞ്ഞത് സ്വന്തമായി ഒരു ഐഡന്റിറ്റി ക്രിയേറ്റ് ചെയ്ത് ഫെയിമസ് ആകണം, ഇങ്ങനെ വേണ്ട എന്നാണ്. അവൾ ഡിസൈനറാണ്. രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവളുടെ ആ പ്രതികരണം കേട്ടപ്പോൾ തനിക്ക് സന്തോഷമാണ് തോന്നിയത്. അവിടെ എനിക്കൊരു യൂനീക്ക്നെസ് ഫീൽ ചെയ്തു.

കാരണം വെറുതെ എങ്കിലും ഫെയിമസ് ആവാൻ ശ്രമിക്കുന്നവരാണ് പലരും. എന്നാൽ അവൾ അങ്ങനെ അല്ല. അത് തന്നെയാണ് എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റിയത്. കുറേ കഴിഞ്ഞതിന് ശേഷമാണ് സംസാരിച്ച് വിവാഹത്തിലേക്ക് എത്തുന്നത്. അവൾ ആദ്യം യെസ് എന്ന് പറഞ്ഞിരുന്നില്ല.വീട്ടുകാരോടൊക്കെ സംസാരിച്ച ശേഷമായിരുന്നു തീരുമാനമായത്. നമ്മുക്ക് സംസാരിച്ച് നോക്കാം എന്ന് പറഞ്ഞാണ് തുടങ്ങിയത്.

അവൾ ബേസിക്കലി ഒരു കൊച്ച് കുട്ടിയാണ്. പുറത്ത് നിന്ന് കാണുന്നവർക്ക് അവൾ ഭയങ്കര പക്വതയുള്ള ആളാണ്. എന്നാൽ അവളുടെ കംഫേർട്ട് സോണിൽ അവൾ ഭയങ്കര കൊച്ച് കുട്ടിയാണ്. അത് ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. എനിക്ക് ചില കാര്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ ഞാൻ ദേഷ്യപ്പെടും. അവൾക്ക് പക്ഷേ അക്കാര്യങ്ങൾ മനസിലാകും. എനിക്ക് വിട്ട് കൊടുക്കുന്നതിലൊന്നും വലിയ സങ്കടമില്ല. ഇഷ്ടപ്പെടുന്ന ആൾക്ക് വേണ്ടി ഞാൻ എന്ത് ചെയ്യും.

എനിക്ക് മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നു. ഡിസ്റ്റന്റ് റിലേഷൻ ഷിപ്പുകളായിരുന്നു. അങ്ങനെ വരുമ്പോൾ കാണാതിരിക്കാനും ആ ബന്ധം തന്നെ അവസാനിക്കാനും കാരണമാകും. അടുത്ത് ഉണ്ടാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ പറഞ്ഞ് പരിഹരിക്കാനും ഇടപെടാനും ഒക്കെ പറ്റും. ആരെടുത്താണെങ്കിലും നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്.

ഈ വർഷം വിവാഹം ഇല്ല. ആരതിയുടെ രണ്ട് സിനിമകൾ റിലീസ് ആവാൻ ഉണ്ട്. ഫെബ്രുവരിയൊക്കെ ആകുമ്പോഴായിരിക്കും വിവാഹം. എൻഗേജ്മെന്റ് പോലുള്ള കാര്യങ്ങൾ അറിയിക്കാം. രണ്ട് കുടുംബങ്ങളും തീരുമാനിച്ച ശേഷം അക്കാര്യം അറിയിക്കും, അതാണ് തനിക്കും താത്പര്യം.

ബിഗ് ബോസിൽ എന്റെ കഴിവിന്റെ പരമാവധി കൊടുത്തിട്ടാണ് ഞാൻ നിന്നത്. ഞാൻ പ്രതീക്ഷിച്ചതാണ് ഷോയിൽ നിന്നും എനിക്ക് ലഭിച്ചത്. ഇനി ഇത് മുന്നോട്ട് കൊണ്ടുപോകണം. എന്റെ ആഗ്രഹം സിനിമയിൽ അഭിനയിക്കണമെന്നാണ്. ബിഗ് ബോസിൽ വന്നത് തന്നെ ആ ലക്ഷ്യത്തോടെയാണ്. സിനിമയിൽ നിന്ന് നിരവധി ഓഫേഴ്സ് വരുന്നുണ്ട്. സിനിമകളുടെ പ്രീ പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്.












Click it and Unblock the Notifications