' എന്‍ഗേജ്‌മെന്റിന് ശേഷം ആദ്യമായിട്ടാ ഇങ്ങനെ'; ആരാധകർ ഹാപ്പി, റോബിന്റെ പുതിയ പോസ്റ്റും വൈറല്‍
പുറത്തിറങ്ങിയ ശേഷം വിവാഹം എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ ബിഗ്‌ബോസില്‍ തുടരാന്‍ റോബിന് കഴിഞ്ഞിരുന്നില്ല. സഹമത്സരാര്‍ത്ഥിയെ തല്ലി എ്ന്ന ആരോപണത്തിന് പിന്നാലെ റോബിനെ ബിഗ്‌ബോസില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ബിഹ്‌ബോസിന് പുറത്തായതിന് ശേഷമായിരുന്നു റോബിന് ആരാധകര്‍ ഏറിയത്.
ബിഗ്‌ബോസില്‍ നിന്ന് റോബിനെ പുറത്താക്കിയത് വലിയ പ്രതിഷേധം ഉയരാന്‍ കാരണമായി. എന്നാല്‍ പുറത്തെത്തിയ റോബിന്‍ തന്റെ ആരാധകരെ കണ്ട് ഞെട്ടിപ്പോയി. ഇത്രയധികം ആരാധകര്‍ തനിക്ക് ഉണ്ടാവുമെന്ന് റോബിന്‍ പോലും കരുതിയരുന്നില്ല. പുറത്തുവന്ന റോബിന് ഒട്ടനവധി പരിപാടികളും ലഭിച്ചു. എനനാല്‍ എപ്പോഴും വിവാദങ്ങളും രോബിന് പിന്നാലെ തന്നെ ഉണ്ടായിരുന്നു..

റോബിന്റെ പ്രണയം..
ബിഗ്‌ബോസില്‍ ഉണ്ടായിരുന്ന സമയത്ത് ദില്‍ഷയോട് റോബിന്‍ തന്റെ പ്രണയം പറഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം വിവാഹം എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. പുറത്തിറങ്ങി. ശേഷം ഇവര്‍ തമ്മില്‍ ഉണ്ടായിരുന്ന ബന്ധം ഇല്ലാതായി. ഇതിനിടയിലേക്കാണ് പുതിയ ഒരു വ്യക്തി കടന്നുവന്നത്. ആരതി പൊടി.. ഇവര്‍ രണ്ടുപേരും ഒരുമിച്ച് പരിപാടികളില്‍ വന്നതോടെ ഇവരുടെ പേരില്‍ ഗോസിപ്പുകള്‍ വന്നുതുടങ്ങിയരുന്നു. ഒടുവില്‍ റോബിന്‍ തന്നെയാണ് ആരതിയുമായി കമിന്റഡ് ആണെന്ന കാര്യം പുറത്തുവിട്ടത്. അടത്തിടെയാണ് ഇവരുടെ നിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെയും വിവാദം ഉണ്ടായിരുന്നുയ. ഇപ്പോള്‍ രോബിന്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. റോബിന്റെ പോസ്റ്റില്‍ ആരതി കമന്റും ഇട്ടിരുന്നു..

റോബിന്റെ പോസ്റ്റിൽ ആരതി...
റോബിനും ആരതിയും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് എന്റ് ഭര്‍ത്താവ് എന്നാണ് ആരതി കമന്റിട്ടിരിക്കുന്നത്. രണ്ടാളും ഇങ്ങനെ എപ്പോഴും happy ആയി photo ഇടൂ... Haters video ആയും comment ആയും വന്നു കുരു പൊട്ടിക്കട്ടെ... Mind ചെയ്യണ്ട ഒന്നിനെയും... വെറുതെ reach ഉം കൊടുക്കണ്ട....നെഗറ്റീവ്‌കൾക്ക് മുകളിലൂടെ ഇതുപോലെ സൈലന്റായി മുന്നോട്ടു പോകുക. Provoking പോസ്റ്റുകൾ ഒഴിവാക്കുക.പറയുന്നവർ പറയട്ടെ ❤ എൻഗേജ്മെന്റിന് ശേഷം ആദ്യമായിട്ടാ ഇങ്ങനെ ഒരു പോസ്റ്റ് കാണുന്നത്. എന്നും ഇതുപോലെ ഇരിക്കുക എന്നിങ്ങനെയാണ് കമന്റുകൾ...

നിശ്ചയത്തിന് പിന്നാലെ വന്ന വിവാദം..
അതേസമയം, വിവാഹ നിശ്ചയത്തിന് പിന്നാലെ പല വിവാദങ്ങളും ഉണ്ടായിരുന്നു. നിശ്ചയത്തിന് ഇട്ട ഡ്രസ് കോപ്പിയടിച്ചതായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു, ജെസാഷ് എന്ന വസ്ത്ര സ്ഥാപനായിരുന്നു ആരതിക്കെതിരെ ആരോപണം ഉയർത്തിയത്. മറ്റൊരു വധുവിന് വേണ്ടി തങ്ങൾ തയ്യാറാക്കിയ വസ്ത്ര ഡിസൈൻ ആരതി അത് പോലെ പകർത്തിവെച്ചുവെന്നായിരുന്നു ആരോപണം. നിരവധി പേർ തങ്ങളെ ടാഗ് ചെയ്ത് വസ്ത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

കോപ്പിയടിയോ..
അതേസമയം ഇത് സംബന്ധിച്ച് ജെസാഷ് പങ്കിട്ട വീഡിയോ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റിയാസ് സലീമും പങ്കുവെച്ചിരുന്നു. . കോപ്പിയടിച്ചോളൂ, എന്നാൽ ക്രെഡിറ്റ് കൊടുക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു റിയാസ് ജെസാഷിന്റെ പോസ്റ്റ് ട്വീറ്റ് ചെയ്തത്. ഇതിന് മുമ്പും ആരതിക്കെതിരെ റിയാസ് രംഗത്തുവന്നിരുന്നു. ഒരിക്കൽ റിയാസിനോട് ആരതി പൊടിയെ അറിയുമോയെന്ന ചോദ്യത്തിന് ഗോതമ്പ് പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, പ്രശസ്തനായ കാമുകന്റെ പേരിൽ അറിയപ്പെടുന്നയാളാണോയെന്ന പരിഹാസവും അന്ന് റിയാസ് ഉയർത്തിയിരുന്നു.

റിയാസ് പിന്നേയും
ഇതിന് പിന്നാലെ പിന്നെയും ആരതിയ്ക്കെതിരായ റിയാസിന്റെ ആരോപണം വലിയ വിവാദങ്ങൾക്കാണ് കാരണമായത്. ഡിസൈൻ തന്റേത് തന്നെ ആണെന്നും വ്യാജ ആരോപണങ്ങൾ ഉയർത്തിയ സ്ഥാപനത്തിനെതിരേയും വ്യക്തിക്കെതിരേയും തീർച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നും ആരതി അന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ ഡിസൈൻ ആരതി കോപ്പിയടിച്ചതല്ലെന്ന് കമ്പനി തന്നെ പറഞ്ഞു.












Click it and Unblock the Notifications