Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഇവനെ വളരാന്‍ അനുവദിച്ച് കൂടാ''; എന്റെ റൂട്ട് കറക്ടറാണ്..; എന്റെ ചെലവില്‍ ഫേമസാകേണ്ട; റോബിന്റെ മറുപടി

'ഞാന്‍ ആരുടേയും സപ്പോര്‍ട്ടില്‍ വന്നതല്ല. ഇതൊക്കെ ഞാന്‍ തന്നെ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്, അത് ഞാന്‍ അനുഭവിച്ചോളാം'

robin

ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും വലിയ ഓളമുണ്ടാക്കിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസില്‍ നിന്ന് സഹ മത്സരാര്‍ത്ഥിയെ കായികമായി കൈയേറ്റം ചെയ്തതിന് പുറത്തായെങ്കിലും പുറത്ത് വന്‍ ആരാധക വൃന്ദം റോബിന്‍ രാധാകൃഷ്ണനായി ഒരുങ്ങിയിരുന്നു. പിന്നീട് കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു റോബിന്‍ രാധാകൃഷ്ണന്റെ വളര്‍ച്ച.

ഇതിനിടെ കഴിഞ്ഞ ദിവസമാണ് റോബിന്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും നടിയും സംരഭകയുമായ ആരതി പൊടിക്കും എതിരെ ആഞ്ഞടിച്ച് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ശാലു പേയാട് രംഗത്തെത്തിയത്. ശാലു പേയാട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍. റോബിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

പറയുന്നവര്‍ പറയട്ടെ

പറയുന്നവര്‍ പറയട്ടെ

പറയുന്നവര്‍ പറയും. എന്നെ അറിയാവുന്ന ആള്‍ക്കാര്‍ എന്നെ ബിലീവ് ചെയ്യട്ടെ. ഞാന്‍ എങ്ങനെയാണ് എന്ന് ഉള്ളത് ആള്‍ക്കാര്‍ അറിയുന്നവര്‍ അറിയട്ടെ. ഓരോരുത്തരുടേയും അടുത്ത് പോയിട്ട് എനിക്ക് ഇന്‍ഡിവിജ്വലി എനിക്ക് പറയാന്‍ പറ്റില്ല ഞാന്‍ ഇങ്ങനെയാണ് എന്ന്. എന്നെ ബിഗ് ബോസ് തൊട്ട് കാണാന്‍ തുടങ്ങിയ ആള്‍ക്കാരാണ്. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ട് കൊണ്ടേ ഇരിക്കും. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിവാദങ്ങള്‍ ഉണ്ടാക്കി കൊണ്ടേയിരിക്കും.

ഞാന്‍ പെര്‍ഫക്ടല്ല

ഞാന്‍ പെര്‍ഫക്ടല്ല

നാളെ ഒരു സമയത്ത് വന്ന് ബ്രോ മോശക്കാരനാണ് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ബ്രോയില്‍ ബ്രോയ്ക്ക് വിശ്വാസമുള്ളിടത്തോളം കാലം ബ്രോ അത് തിരുത്തി പറയേണ്ട കാര്യമില്ല. ഐ ബിലീവ് ഇന്‍ മൈസെല്‍ഫ്. ഞാന്‍ ബിഗ് ബോസിന് അകത്ത് പറഞ്ഞത് പോലെ പെര്‍ഫെക്ട് ആയിട്ടുള്ള ആളല്ല ഞാന്‍. ഒരുപാട് നെഗറ്റീവുകളും ഒരുപാട് പോസിറ്റീവുകളും ഉള്ള സാധാരണക്കാരനാണ്. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് നില്‍ക്കുന്നത്.

33 വയസായി എനിക്ക്

33 വയസായി എനിക്ക്

പിന്നെ ഈ രണ്ട് മൂന്ന് പേരൊഴിച്ച് എന്നെ ചുറ്റിപ്പറ്റി ഒരുപാട് പേരുണ്ട്. ഞാന്‍ ഇന്റ്ററാക്ട് ചെയ്യുകയും സാംസാരിക്കുകയും ചെയ്യുന്ന ആള്‍ക്കാരുണ്ട്. ഏതെങ്കിലും ആള്‍ വന്ന് സംസാരിക്കട്ടെ ഞാന്‍ മോശക്കാരനാണ് എന്ന്. ഞാന്‍ ഈ ലോകത്ത് മുന്‍പെ ഉണ്ടല്ലോ. വയസ് 33 ആയല്ലോ. ഇത്രേ വര്‍ഷമായിട്ട് ഉണ്ടല്ലോ. ബിഗ് ബോസിന് ശേഷം കുറച്ച് പേര് വന്ന് എന്റെ കൂടെ കൂടിയിട്ട് ഞാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അതില്‍ ഒരു പ്രസക്തിയുമില്ല.

ഇവനെ വളരാന്‍ അനുവദിച്ച് കൂടാ

ഇവനെ വളരാന്‍ അനുവദിച്ച് കൂടാ

പറയുന്നവര്‍ അവരുടെ സെല്‍ഫ് സാറ്റിസ്ഫാക്ഷന് വേണ്ടി പറയട്ടെ. അതില്‍ നമ്മളിപ്പോള്‍ പ്രതികരിക്കേണ്ടതില്ല. പ്രതികരിക്കേണ്ട കാര്യമാണെങ്കില്‍ അല്ലേ പ്രതികരിക്കേണ്ടതുള്ളൂ. പ്രതികരിക്കേണ്ടാത്ത കാര്യമാണെങ്കില്‍ മിണ്ടാതിരിക്കണം. അവര്‍ പറഞ്ഞിട്ട് പോകട്ടേ. അത് അത്രേയുള്ളൂ. നമ്മളിപ്പോള്‍ ആരുടെയെങ്കിലും ജീവിതത്തില്‍ തലയിട്ട് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലല്ലോ. അപ്പോള്‍ ഞാന്‍ പോകുന്ന റൂട്ട് കറക്ട് തന്നെയാണ്. കാരണം ഇവനെ വളരാന്‍ അനുവദിച്ച് കൂടാ എന്നുള്ള ഒരുപാട് പേരുണ്ട്.

കൈപിടിച്ച് നടക്കാന്‍ ഒരാളുണ്ടായാല്‍ മതി

കൈപിടിച്ച് നടക്കാന്‍ ഒരാളുണ്ടായാല്‍ മതി

ഞാന്‍ എന്റേതായിട്ടുള്ള ചെറിയ ചെറിയ കാര്യങ്ങളും ആഗ്രഹങ്ങളും ആയിട്ട് മുന്നോട്ട് പോവുകയാണ്. ഞങ്ങള്‍ റിയാക്ട് ചെയ്താല്‍ അതിങ്ങനെ മാലപ്പടക്കം പോലെ തുടര്‍ന്ന് തുടര്‍ന്ന് പോകും. ഞാനിപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ അവിടെ നിന്നോളും. അങ്ങനെ എന്റെ ചെലവില്‍ ആരും ഫേമസ് ആകേണ്ട. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഞാന്‍ തന്നെ അനുഭവിച്ചോളാം. എനിക്ക് അങ്ങനെ ഒരുപാട് പേരൊന്നും സപ്പോര്‍ട്ട് ചെയ്ത് വേണം എന്നൊന്നുമില്ല. ഒറ്റക്ക് തന്നാ വന്നത്. പക്ഷെ ഇതേ പോലെ കൈ പിടിച്ച് നടക്കാന്‍ ഒരാള്‍ മാത്രം മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+