ഒരാഴ്ച കൂടി കാത്തിരിക്കൂ... ബിജിഎം അടക്കം വരുന്നുണ്ട്; വമ്പന്‍ സര്‍പ്രൈസ് അപ്‌ഡേറ്റുമായി റോബിന്‍
മറ്റുള്ളവരുടെ കാര്യത്തില്‍ നമ്മള്‍ ആരും ഇടപെടാന്‍ പോകുന്നില്ല. ഞാന്‍ എന്റെ കാര്യങ്ങള്‍ എല്ലാം നടത്തിക്കൊണ്ട് പോവുകയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികളുടെ പ്രിയ്യപ്പെട്ടവനായി മാറിയ താരമാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ അവസാന അഞ്ചില്‍ ഇടം നേടാനായില്ലെങ്കിലും പുറത്ത് ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചിരുന്നു. സിനിമയിലേക്കും റോബിന്‍ രാധാകൃഷ്ണന് അവസരം ലഭിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ റോബിന്റെ സിനിമാ പ്രഖ്യാപനം തട്ടിപ്പാണ് എന്ന് അവകാശപ്പെട്ട് കൊണ്ട് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട് രംഗത്തെത്തിയിരുന്നു. ഇല്ലാത്ത പടത്തിന്റെ പേരില്‍ പോസ്റ്റര്‍ ഇറക്കി റോബിന്‍ ആരാധകരെ കബളിപ്പിക്കുകയായിരുന്നു എന്നായിരുന്നു ശാലു പേയാട് ആരോപിച്ചിരുന്നത്.

ശാലു പേയാടിന് മറുപടി
ഇപ്പോഴിതാ ഈ വിവാദത്തില്‍ ശാലു പേയാടിന് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. വിമര്‍ശിക്കുന്നവരും ആരോപണം ഉന്നയിക്കുന്നവരും ആ പണി ചെയ്യട്ടെ എന്നും താന്‍ തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് എന്നുമാണ് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നത്. റോബിന്‍ രാധാകൃഷ്ണന്റെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

ഒരാഴ്ചക്കുള്ളില്‍ വന്‍ പ്രഖ്യാപനം
എന്റെ സ്വന്തം മീഡിയ ഹൗസിന്റെ ഫിലിം പ്രൊഡക്ഷന്റെ അപ്‌ഡേറ്റ് ഈ ഒരു വണ്‍ വീക്കിനുള്ളില്‍ ഞാന്‍ പുറത്ത് വിടും. എന്റെ സ്വന്തം സോഷ്യല്‍ മീഡിയ പേജ് വഴി ഞാന്‍ അറിയിക്കുന്നതായിരിക്കും. എന്റെ മൂവിയുടെ എന്റെ സെക്കന്റ് പ്രൊജക്ടിന്റെ ഒരു പോസ്റ്റര്‍ ലോഞ്ചും അതിനൊടൊപ്പം ബിജിഎം കൂടെ ഈ നരുന്ന ആഴ്ചയില്‍ എന്റെ പേജിലൂടെ ഞാന്‍ അത് ലോഞ്ച് ചെയ്യുന്നതായിരിക്കും.

വരാനിരിക്കുന്നത് രണ്ട് സിനിമ
എത് ഡേറ്റ് ഫിക്‌സ് ചെയ്തിട്ടില്ല. എന്തായാലും ഈ വീക്കില്‍ ഉണ്ടായിരിക്കും. ഫസ്റ്റ് മൂവി ഈ വര്‍ഷം ചെയ്യില്ല. സീസണ്‍ 4 കഴിഞ്ഞാല്‍ ഒരു രണ്ടാഴ്ചയോ രണ്ട് മാസമോ കഴിഞ്ഞാല്‍ തീരും എന്ന് പറഞ്ഞ കാര്യം സീസണ്‍ 5 ല്‍ ചെറിയ ഒരു കാര്യം പറയും എന്ന് പറയുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്. ഒരാളെ ഇഷ്ടമല്ല എന്നുണ്ടെങ്കില്‍ അയാള്‍ എന്ത് കാര്യം ചെയ്താലും നല്ലതല്ല എന്ന് തന്നെ പറയൂ. അതിലൊന്നും എനിക്ക് ഇടപെടാന്‍ കഴിയില്ല.

എനിക്ക് അതിനുള്ള കാപ്പബിലിറ്റി ഉണ്ട്
എന്റെ കാര്യങ്ങളൊക്കെ ഞാന്‍ നടത്തി കൊണ്ടാണ് പോകുന്നത്. സിനിമയുടെ കാര്യമാണ് എങ്കിലും ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ ഒരു അപ്ഡേറ്റ് കൊടുക്കും. ചെയ്യണം എന്ന് വെച്ച് കഴിഞ്ഞാല്‍ ചെയ്യും. എനിക്ക് അതിനുള്ള കാപ്പബിലിറ്റി ഉണ്ട്. എനിക്കൊരു സിനിമ പിടിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് നിങ്ങള്‍ പറ. ഞാന്‍ ബിരിയാണി കഴിക്കണോ ചപ്പാത്തി കഴിക്കണോ എന്നുള്ളത് ഞാന്‍ തീരുമാനിക്കും.

എനിക്ക് തോന്നിയാലെ ഞാന്‍ അത് ചെയ്യൂ
എനിക്ക് സിനിമ പിടിക്കണം എന്ന് തോന്നുമ്പോള്‍ പിടിക്കും. എന്റെ അച്ഛന്‍ വന്ന് എന്നോട് ചെയ്യണം എന്ന് പറഞ്ഞാലും എനിക്ക് തോന്നിയാലെ ഞാന്‍ അത് ചെയ്യൂ, എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.












Click it and Unblock the Notifications