റിയാസ് + രജിത് + ബ്ലെസ്ലി= റോബിന്‍..?; 'കഴിഞ്ഞ സീസണില്‍ നിന്ന് ബിഗ് ബോസ് ഫൈവിലേക്ക് റോബിന്‍ വരട്ടെ'
ബിഗ് ബോസ് സീസണ്‍ 5 മാര്‍ച്ചില്‍ അവസാന വാരം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ഏഷ്യാനെറ്റ് ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പലരും പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഏഷ്യാനെറ്റ് ഇതുവരെ മത്സരാര്‍ത്ഥികളെ സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല. ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള നാല് സീസണുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ ബിഗ് ബോസ് സീസണ്‍ 4 നോളം മത്സരാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയവര്‍ കുറവായിരിക്കും. ഷോ കഴിഞ്ഞ് ഒരു വര്‍ഷത്തോട് അടുക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോര് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ഇവരുടെ ആരാധകരും ഇക്കാര്യത്തില്‍ പിന്നോട്ടല്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും വലിയ ഇംപാക്ട് ഉണ്ടാക്കിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍.

'റോബിന്‍ ഇഷ്ടം' തീരുന്നില്ല
സഹ മത്സരാര്‍ത്ഥിയെ കായികമായി നേരിട്ടതിന്റെ പേരില്‍ ഷോയില്‍ നിന്ന് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും റോബിനോടുള്ള ആളുകളുടെ ഇഷ്ടത്തെ പിന്നോട്ടടിപ്പിച്ചില്ല. നിരവധി ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളുമായി റോബിന്‍ രാധാകൃഷ്ണന്‍ ഇപ്പോഴും സജീവമാണ്. അടുത്തിടെ റോബിനും നടിയും സംരഭകയുമായ ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു.

ബിഗ് ബോസ് 5 ലും റോബിന്‍?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് കടക്കാനിരിക്കെ റോബിന്റെ ജനപ്രീതി വെളിവാക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സനൂപ് എന്ന യൂട്യൂബര്‍ തന്റെ ചാനലായ അപ് ടുഡേ വ്‌ളോഗ്‌സില്‍ നടത്തിയ പബ്ലിക്ക് ഒപ്പിനീയനില്‍ ആണ് റോബിന്‍ രാധാകൃഷ്ണന്റെ ജനപ്രീതി വെളിവാകുന്നത്. കഴിഞ്ഞ നാല് സീസണുകളില്‍ നിന്ന് ബിഗ് ബോസില്‍ കളിച്ചവരില്‍ നിന്നും ബിഗ് ബോസ് 5 ലേക്ക് ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആരെ തെരഞ്ഞെടുക്കും എന്നായിരുന്നു ചോദ്യം.

റോബിന്റേത് നല്ല ക്യാരക്ടര്‍
ഇതില്‍ ഭൂരിഭാഗം പേരും പറയുന്നത് റോബിന് വോട്ട് ചെയ്യും എന്നാണ്. റോബിന്റെ ഗെയിമും ക്യാരക്ടറും നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് പലരും പറയുന്നത്. അതിനാലാണ് റോബിനെ പിന്തുണക്കുന്നത് എന്നും ഇവര്‍ പറയുന്നു. റോബിന്‍ സീസണ്‍ 4 ല്‍ ഇടക്ക് വെച്ച് പോകേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. സ്വന്തം ക്യാരക്ടര്‍ മറച്ച് വെച്ചാണ് പലരും കളിച്ചത്. എന്നാല്‍ റോബിന്‍ അങ്ങനെയായിരുന്നില്ല എന്നാണ് ഇവരുടെ പക്ഷം.

ബ്ലെസിക്കും സപ്പോര്‍ട്ട്
ബ്ലെസ്ലിയെ പിന്തുണക്കുന്നവരും വീഡിയോയില്‍ വരുന്നുണ്ട്. ബ്ലെസ്ലി നല്ല പ്ലയര്‍ ആയിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്. ബാക്കിയുള്ളവരെ പോലെ അല്ലായിരുന്നു. യുണീക്ക് ആയിരുന്നു. നന്നായി ചിന്തിച്ചാണ് ബ്ലെസ്ലി എല്ലാം കളിയും കളിച്ചിരുന്നത്. റിയാസിനേയും ഇഷ്ടമാണ് എന്ന് രണ്ട് പേര്‍ പറയുന്നുണ്ട്. റിയാസ് സത്യസന്ധമായിട്ടാണ് കളിക്കുന്നത്. ഗെയിമിംഗ് പ്ലാന്‍ ഒന്നുമില്ലാതെ ആള്‍ എന്താണോ നോര്‍മലി അതുപോലെ തന്നെ കളിക്കുകയാണ്. ഒരു ആക്ടിംഗും അഭിനയവും ഇല്ല.

രജിത് ആര്‍മി ഹിയര്‍
അതേസമയം ബിഗ് ബോസ് സീസണ്‍ 2 വിലെ രജിത് കുമാറിനെ ഇഷ്ടപ്പെടുന്നവരും വീഡിയോയില്‍ വരുന്നുണ്ട്. ജെനുവിന്‍ ആയിട്ട് കളിച്ചതിനാലാണ് രജിതിനെ ഇഷ്ടപ്പെടാന്‍ കാരണം എന്നാണ് ഒരാള്‍ പറയുന്നത്. എന്നാല്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളോട് മത്സരിച്ച് പിടിച്ചുനിന്നതിനാലാണ് രജിതിനെ ഇഷ്ടം എന്നാണ് മറ്റൊരാള്‍ പറയുന്നത്.

കൂടുതല്‍ വോട്ട് റോബിന്
16 പേരാണ് വീഡിയോയില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇതില്‍ എട്ട് പേരും റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് 5 ല്‍ എത്തണം എന്ന് ആഗ്രഹമുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. ബ്ലെസിയെ മൂന്ന് പേരും രജിത് കുമാറിനെ മൂന്ന് പേരും പിന്തുണക്കുന്നു. റിയാസ് സലീമിനെ വീഡിയോയില്‍ വന്ന രണ്ട് പേരും പിന്തുണക്കുന്നുണ്ട്.












Click it and Unblock the Notifications