'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ 100 ദിവസം പൂര്‍ത്തിയാക്കാനാകാതെ 73-ാം ദിവസം ഇറങ്ങേണ്ടി വന്ന മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പിച്ച മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫൈനലില്‍ എത്താന്‍ പോലും സാധിച്ചില്ല.

എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലാണ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന് നിസംശയം പറയാം. കിരീടം നേടാനായില്ല എങ്കിലും ഇന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി റോബിന്‍ രാധാകൃഷ്ണനാണ്. ഷോ കഴിഞ്ഞതിന് പിന്നാലെ നിരവധി ഉദ്ഘാടനങ്ങളും പൊതുപരിപാടികളും ആണ് റോബിന്‍ രാധാകൃഷ്ണനെ തേടിയെത്തിയിരുന്നത്.

1

ദിവസനേ എന്നോണം റോബിന്‍ രാധാകൃഷ്ണന്റെ തിരക്കിലായിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നിടത്തെല്ലാം വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥിതിയുമുണ്ടായി. മാത്രമല്ല റോബിന്‍ രാധാകൃഷ്ണന്റെ വീഡിയോകള്‍ക്കെല്ലാം വലിയ റീച്ചും ലഭിച്ചിരുന്നു. ഇതോടൊപ്പം ആരതി പൊടിയുമായുള്ള പ്രണയ വിശേഷങ്ങളും റോബിന്‍ രാധാകൃഷ്ണന്‍ പങ്കുവെക്കാറുണ്ട്. ഇതിനിടെ പുതിയ സിനിമ, ദുബായിലെ ബിസിനസ് പ്രൊജക്ട് തുടങ്ങിയ കാര്യങ്ങളുമായി പുതുവര്‍ഷത്തിലും റോബിന്‍ രാധാകൃഷ്ണന്‍ തിരക്കില്‍ തന്നെയായിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. കുറച്ച് കാലത്തേക്ക് താന്‍ ഇടവേളയെടുക്കുകയാണ് എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് റോബിന്‍ രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരക്ക് പിടിച്ച തന്റെ ഷെഡ്യൂള്‍ തന്നെയാണ് റോബിന്‍ രാധാകൃഷ്ണനെ കൊണ്ട് കടുത്ത തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ എന്ന് വ്യക്തമാണ്.

3

റോബിന്‍ രാധാകൃഷ്ണന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നത് ഇങ്ങനെയാണ്... മാസങ്ങളായി എനിക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. എന്റെ ആരോഗ്യം ഇപ്പോള്‍ ദുര്‍ബലമാണ്. ഒരു ചെറിയ ഇടവേള എടുക്കാന്‍ പദ്ധതിയിടുന്നു. ഞാനൊന്ന് വിശ്രമിക്കാന്‍ പോവുകയാണ്.. സ്വയം റീചാര്‍ജ് ചെയ്ത് ശക്തമായി തിരിച്ചുവരും. കുറച്ച് ദിവസത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകില്ല

4

എല്ലാവരേയും മിസ് ചെയ്യും, പുഞ്ചിരിയോടെ തുടരുക എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ഷോ കഴിഞ്ഞതിന് ശേഷം ദിവസേന എന്നോണം പൊതുപരിപാടികളില്‍ സജീവമാണ് റോബിന്‍ രാധാകൃഷ്ണന്‍. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളില്‍ റോബിന്‍ രാധാകൃഷ്ണന്‍ ഭാഗമായിരുന്നു. ഏറ്റവും ഒടുവില്‍ അജ്മാനില്‍ യാക്കോബ്‌സിന്റെ ഇല്ലം പ്രൊജക്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയും റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നു.

5

ഈ പ്രൊജ്കടില്‍ കേരള ഗ്രാമം എന്ന കണ്‍സെപ്റ്റില്‍ ഏഴ് ഇല്ലങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ 4.5 കോടിയുടെ ഒരു ഇല്ലം റോബിന്‍ രാധാകൃഷ്ണന് ബ്രാന്‍ഡിംഗ് ഗിഫ്റ്റായി ഉടമകള്‍ നല്‍കും എന്നും അറിയിച്ചിരുന്നു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. അതിനാല്‍ തന്നെ ചിലര്‍ക്കെങ്കിലും സുപരിചിതനായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍.

6

അതേസമയം റോബിന്‍ രാധാകൃഷ്ണന്റെ സിനിമയുടെ വര്‍ക്കുകളും പുരോഗമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രതിശ്രുത വധു ആരതി പൊടി നായികയാകുന്ന ചിത്രത്തിലെ പ്രധാന വേഷം താന്‍ തന്നെയാണ് ചെയ്യുന്നത് എന്നും ഒരു സിനിമാ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും റോബിന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അതിനിടെ ന്നാ താന്‍ കേസ് കൊട് നിര്‍മിച്ച സന്തോഷ് ടി കുരുവിളയുടെ പുതിയ ചിത്രത്തില്‍ നായകനാകുന്നതും റോബിന്‍ രാധാകൃഷ്ന്‍ ആണ് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+