Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാത്തിനും കാരണം നിങ്ങളാണ്..'; ഹൃദയം തൊടും റോബിന്റെ വീഡിയോ, ' എല്ലാവര്‍ക്കും നന്ദി'

ആരതി പെടിയും റോബിനും രാധാകൃഷ്ണനും തമ്മിലുള്ള വീഡിയോകളും അഭിമുഖങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റാണ്. ഇരുവരേയും അത്രത്തോളം ആരാധകര്‍ സ്വീകരിച്ചിട്ടുണ്ട്.

robin

ബിഗ് ബോസ് മലയാളത്തില്‍ റോബിന്‍ രാധാകൃഷ്ണനോളം ആഘോഷിക്കപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഉണ്ടാകില്ല. ബിഗ് ബോസില്‍ 100 ദിവസം പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഇതുവരെ കഴിഞ്ഞ എല്ലാ സീസണിലും വെച്ച് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയ മത്സരാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്നായിരിക്കും പലരുടേയും മറുപടി. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും റോബിന്‍ രാധാകൃഷ്ണന് ലഭിക്കുന്നത്.

ഇതിനോടകം നിരവധി കമ്പനികള്‍ ബ്രാന്‍ഡ് അംബാസഡറായി റോബിന്‍ രാധാകൃഷ്ണനെ വിളിച്ചിട്ടുണ്ട്. കൂടാതെ സിനിമ എന്ന സ്വപ്‌നത്തിലേക്കും റോബിന്‍ രാധാകൃഷ്ണന്‍ നടന്നടുക്കുകയാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തില്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് റോബിന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

റോബിന്‍ പറയുന്നത് കേട്ടോ

റോബിന്‍ പറയുന്നത് കേട്ടോ

മോഡലും നടിയും സംരഭകയുമായ ആരതി പൊടിയുമായി നാളെ വിവാഹ നിശ്ചയം നടത്താനിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഈ സന്തോഷം ആരാധകരുമായി പങ്ക് വെക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... എല്ലാവര്‍ക്കും നമസ്‌കാരം ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. നാളെ ഫെബ്രുവരി 16 ആണ്. എന്റെ എന്‍ഗേഡ്‌മെന്റ് ആണ്.

എല്ലാത്തിനും കാരണം ഏഷ്യാനെറ്റും ബിഗ് ബോസും

എല്ലാത്തിനും കാരണം ഏഷ്യാനെറ്റും ബിഗ് ബോസും

ഏഷ്യാനെറ്റും ബിഗ് ബോസും കാരണമാണ് നിങ്ങള്‍ എല്ലാവരും ഞാന്‍ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കടപ്പാടുണ്ട്. അതിനുപരി ബിഗ് ബോസ് എന്ന് പറയുന്ന ഷോ കാരണമാണ് ആരതി പൊടി എന്ന് പറയുന്ന വ്യക്തിയെ എനിക്ക് കാണാന്‍ സാധിച്ചതും എന്റെ ലൈഫിന്റെ ഒരു വലിയ പാര്‍ട്ട് ആകാന്‍ പോകുന്നതും. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.

ജീവിതം മാറ്റിയത്

ജീവിതം മാറ്റിയത്

എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. രണ്ട് പേര്‍ക്കും നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും വേണ്ടുവോളം വേണം. എനിക്ക് അത് മാത്രം മതി. പിന്നെ എല്ലാവര്‍ക്കും ഒരുപാട് നന്ദി. കാരണം നിങ്ങള്‍ എല്ലാവരും ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ആ ഒരു സ്‌നേഹവും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് ഒരു വീഡിയോ ചെയ്യണം എന്ന് തോന്നി. പെട്ടെന്ന് അങ്ങ് ചെയ്തു. എല്ലാവരും ഹാപ്പിയായിട്ടിരിക്കൂ എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നത്.

ദില്‍ഷ നോ പറഞ്ഞു

ദില്‍ഷ നോ പറഞ്ഞു

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് റോബിന്‍ രാധാകൃഷ്ണന്‍ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്. റോബിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ആരതി പൊടി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ബിഗ് ബോസില്‍ ദില്‍ഷയുമായി പ്രണയാഭ്യാര്‍ഥന നടത്തിയിരുന്നു റോബിന്‍. എന്നാല്‍ ഉടനെ അത്തരമൊരു ബന്ധത്തിലേക്ക് താല്‍പര്യമില്ല എന്ന് ദില്‍ഷ പറയുകയായിരുന്നു.

പൊടി റോബ് സൂപ്പര്‍ഹിറ്റ് ജോഡികള്‍

പൊടി റോബ് സൂപ്പര്‍ഹിറ്റ് ജോഡികള്‍

ഇതിന് ശേഷമാണ് ആരതി പൊടിയുമായുള്ള പ്രണയം റോബിന്‍ വെളിപ്പെടുത്തുന്നത്. ആരാധകരും ആരതി പൊടി - റോബിന്‍ ജോഡികളെ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ആരാധകര്‍ ഇരുവരേയും പൊടി റോബ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിന്റെ ആദ്യഘട്ടമായ വിവാഹ നിശ്ചയത്തിന് ആരാധകര്‍ എല്ലാവിധത്തിലുള്ള ആശംസകളും ചൊരിയുന്നുണ്ട്.

ത്രില്ലടിച്ച് ആരാധകരും

ത്രില്ലടിച്ച് ആരാധകരും

കഴിഞ്ഞ ദിവസം വിവാഹ നിശ്ചയത്തിന് പരസ്പരം അണിയിക്കാനുള്ള മോതിരം റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിരുന്നു. ചിത്രത്തില്‍ റോബിന്‍ എന്നെഴുതിയ മോതിരവും പൊടി എന്നെഴുതിയ മോതിരവും ആണുള്ളത്. ഇതിന് താഴെ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. റാബിന്‍ രാധാകൃഷ്ണനേയും ആരതി പൊടിയേയും പോലെ ആരാധകരും ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ത്രില്ലിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+